1 GBP = 107.33
breaking news

ശബരിമല യുവതി പ്രവേശന വിഷയത്തിൽ യു കെ യിലും പ്രതിഷേധം ശക്തമാക്കി വിശ്വാസികൾ…

ശബരിമല യുവതി പ്രവേശന വിഷയത്തിൽ യു കെ യിലും  പ്രതിഷേധം  ശക്തമാക്കി വിശ്വാസികൾ…
ബിര്‍മിംഗ്ഹാം:- ശബരിമല യുവതി പ്രവേശന വിഷയത്തിൽ നാഷണല്‍ കൌണ്‍സില്‍ ഓഫ് കേരള ഹിന്ദു ഹെറിറ്റേജ് യു കെയുടെ ആഭിമുഘ്യത്തില്‍ നടത്തിയ നാമജപ യാത്രയില്‍ നൂറുകണക്കിന് അയ്യപ്പ വിശ്വാസികള്‍ പങ്കെടുത്തു. തലമുറകളായി കൈമാറി വരുന്ന കേരളത്തിലെ ക്ഷേത്രങ്ങളുടെ ആചാരാനുഷ്ഠാനങ്ങളില്‍ മാറ്റം വരുത്താന്‍ സര്‍ക്കാരിനോ കോടതികള്‍ക്കോ അവകാശമില്ലെന്നും ശബരിമല ക്ഷേത്രവും ആചാരങ്ങളും തകർക്കുന്നതിനായി കാലങ്ങളായി ശ്രമം നടക്കുന്നു എന്നും  നാഷണല്‍ കൌണ്‍സില്‍ ഓഫ് കേരള ഹിന്ദു ഹെറിറ്റേജ് യു കെ എക്സിക്യൂട്ടിവ് ബോര്‍ഡ്‌ ചെയര്‍മാന്‍ ശ്രീ സുരേഷ് ശങ്കരന്‍കുട്ടി പറഞ്ഞു.
വിശ്വാസികളായ ആയിരക്കണക്കിന് സ്ത്രീകൾ ആചാരങ്ങൾ സംരക്ഷിക്കുന്നതിനായി തെരുവിൽ ഇറങ്ങേണ്ട അവസ്ഥ വന്നുവെന്നും അതിന്‍റെ ധാര്‍മിക ഉത്തരവാധിതം തിരുവിതാംകൂര്‍ ദേവസംബോര്‍ഡിനും കേരള സര്‍ക്കാരിനും ആണെന്ന് അദ്ദേഹം പറഞ്ഞു. ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായിട്ടുള്ള വിഷയങ്ങള്‍ ഹൈന്ദവ ആചാര്യന്‍മാരുമായി ചര്‍ച്ചചെയ്ത് തീരുമാനിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
യു കെ യുടെ വിവിദ ഭാഗങ്ങളില്‍ നിന്നെല്ലാം സ്ത്രീകളും കുട്ടികളുമടങ്ങിയ വിശ്വാസികള്‍ നാമജപങ്ങളോടെയും ശരണം വിളികളോടെയും  യൂറോപ്പിലെ ഏറ്റവും വലിയ ക്ഷേത്രമായ ബിര്‍മിംഗ്ഹാം ശ്രീ ബാലാജി ക്ഷേത്രത്തില്‍ ഒരുമിച്ചു കൂടി.  അമേരിക്ക , ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങില്‍ സമാനമായ പ്രതിഷേധ നാമജപങ്ങള്‍ ഉണ്ടായെങ്കിലും ഇത്രയധികം ഭക്തര്‍ തടിച്ചു കൂടിയ പ്രതിഷേധ നാമജപ യാത്ര യു കെ യിലെതായിരുന്നു .
ഹൈന്ദവ സമൂഹത്തോടുള്ള കേരള സര്‍ക്കാരിന്റെ അവഗണനയും ധാര്ഷ്ട്യത്തോടുള്ള സമീപവനും മാറ്റണമെന്നും സര്‍ക്കാരിന്റെ ഔധ്യോതിക പദവിയില്‍ ഇരിക്കുന്ന പ്രധിനിധികള്‍ നടത്തുന്ന പൊതു പ്രസംഗങ്ങള്‍ ഭക്തസമൂഹത്തിന്റെ  മുറിവേറ്റ മനസ്സുകളെ വീണ്ടും കുത്തി വേദനിപ്പിക്കുന്നതാണെന്നും നാഷണല്‍ കൌണ്‍സിള്‍ മെംബേര്‍സ് അഭിപ്രായപ്പെട്ടു. കോടതിവിധിക്കെതിരേ പുന:പരിശോധനാ ഹര്‍ജിയും ഒപ്പം നിയമസഭയില്‍ പുതിയ ഓര്‍ഡിനന്‍സും കൊണ്ടുവരണമെന്നാണ് വിശ്വാസി സമൂഹത്തിന്റെ ആവശ്യം.
നാഷണല്‍ കൌണ്‍സില്‍ ഓഫ് കേരള ഹിന്ദു ഹെറിറ്റേജ് ചെയര്‍മാന്‍ ശ്രീ ഗോപകുമാര്‍ വിശ്വാസി സമൂഹത്തെ അഭിസംബോധന ചെയ്തു. വിശ്വാസ ആചാര സംരക്ഷണത്തിനായി എല്ലാ ഭക്തരും ഒരുമിച്ചു നില്‍ക്കണമെന്നും ഇത് ഭക്ത സമൂഹത്തിന്റെ ഉത്തരവാദിത്വം ആണെന്നും ശ്രീ ഗോപകുമാര്‍ പറഞ്ഞു . സമാധാനപരമായ നാമജപ യാത്രയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ജനറല്‍ സെക്രട്ടറി ശ്രീ പ്രശാന്ത് രവി നന്ദി പറഞ്ഞു

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more