1 GBP = 107.09
breaking news

കംപ്യൂട്ടർ പ്രോഗ്രാമിലെ പിശക്; അഞ്ചു ലക്ഷം പേരുടെ വിവരങ്ങൾ ചോർന്നു; ഗൂഗിൾ പ്ലസ് അടച്ചു പൂട്ടുന്നു

കംപ്യൂട്ടർ പ്രോഗ്രാമിലെ പിശക്; അഞ്ചു ലക്ഷം പേരുടെ വിവരങ്ങൾ ചോർന്നു; ഗൂഗിൾ പ്ലസ് അടച്ചു പൂട്ടുന്നു

കാലിഫോർണിയ: സോഫ്​റ്റ്​വെയർ പിഴവ്​ മൂലം അഞ്ചു ലക്ഷത്തോളം ഗൂഗ്​ൾ പ്ലസ്​ ഉപയോക്​താക്കളുടെ വ്യക്​തി വിവരങ്ങൾ ചോർന്നിട്ടുണ്ടാകാമെന്ന്​ ആഗോള ഇൻറർനെറ്റ്​ ഭീമനായ ഗൂഗ്​ൾ. ഇൗ ഭീഷണി  കണക്കിലെടുത്ത്​ കമ്പനിയുടെ സമൂഹ മാധ്യമ വിഭാഗമായ ഗൂഗ്​ൾ പ്ലസ്​ പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന്​​ കമ്പനി അറിയിച്ചു. യു.എസ്​ ഗവൺമ​െൻറി​​െൻറ കൂടുതൽ പരിശോധനക്ക്​ വിധേയമാകേണ്ടി വരുമെന്ന്​ കരുതി ഇക്കാര്യം രഹസ്യമാക്കിവെച്ചുവെന്ന്​ നേരത്തെ ‘വാൾസ്​ട്രീറ്റ്​ ജേണൽ’ റിപ്പോർട്ട്​ ചെയ്​തിരുന്നു.

2015-18 കാലഘട്ടത്തിലെ ഗൂഗ്​ൾ പ്ലസ്​ ഉപയോക്​താക്കളുടെ പേര്​,  വിലാസം, തൊഴിൽ, ഇ മെയിൽ തുടങ്ങിയ അടിസ്​ഥാന വിവരങ്ങളാണ്​ ചോർന്നതെന്ന്​ ആഭ്യന്തര അന്വേഷണത്തിൽ ഗൂഗ്​ൾ കണ്ടെത്തി. എന്നാൽ, പുറത്തുപോയ വിരങ്ങൾ ഇതുവരെ ആരും ദുരുപയോഗം ചെയ്​തതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ല.  കഴിഞ്ഞ മാർച്ചിലാണ്​ കമ്പ്യൂട്ടർ പ്രോഗ്രാമിലെ തെറ്റ്​ കണ്ടെത്തിയത്​. ഇത്​ രണ്ട്​ വർഷം മുമ്പ്​ സംഭവിച്ചതാണെന്നും കമ്പനി വ്യക്​തമാക്കി. വാർത്ത പുറത്തുവന്നതിനെ തുടർന്ന്​ ഗൂഗ്​ളി​​െൻറ മാതൃസ്​ഥാപനമായ ആൽഫബെറ്റി​​െൻറ ഒാഹരിമൂല്യത്തിൽ ഒന്നര ശതമാനം ഇടിവുണ്ടായി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more