1 GBP = 107.33
breaking news

ബ്രെക്സിറ്റിന് ശേഷം വിദേശ തൊഴിലാളികളുടെ പ്രവേശനത്തിൽ സർക്കാർ സ്വീകരിക്കുന്ന നടപടികൾ വ്യവസായ മേഖലയെ പാടെ തകർക്കുമെന്ന് റിപ്പോർട്ട്

ബ്രെക്സിറ്റിന് ശേഷം വിദേശ തൊഴിലാളികളുടെ പ്രവേശനത്തിൽ സർക്കാർ സ്വീകരിക്കുന്ന നടപടികൾ വ്യവസായ മേഖലയെ പാടെ തകർക്കുമെന്ന് റിപ്പോർട്ട്

ലണ്ടൻ: ബ്രിട്ടീഷ് വ്യവസായങ്ങൾ “വിനാശകാരി” എന്ന് മുദ്രകുത്തിയ ബ്രെക്സീറ്റിന്, ശേഷം വിദേശ അവിദഗ്ധ തൊഴിലാളികളുടെ കാര്യത്തിൽ സർക്കാർ സ്വീകരിക്കുന്ന നടപടികൾ ബ്രിട്ടനിലെ വ്യവസായ മേഖലയെ അപ്പാടെ തകർക്കുമെന്ന് റിപ്പോർട്ട്. സർക്കാർ നിയോഗിച്ച റിപ്പോർട്ടിൽ ഏതാണ്ട് എല്ലാ തൊഴിലാളികളെയും ബ്രിട്ടനിലേക്ക് വരുന്നതിൽ നിന്നും തടയുകയാണ്, പുതിയ വിദഗ്ധ സംവിധാനങ്ങൾ ഉയർന്ന വൈദഗ്ദ്ധ്യമുള്ള ജീവനക്കാരെ ആകർഷിക്കുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

എന്നാൽ, പൊതുമേഖലയിലും സ്വകാര്യമേഖലയിലുമുള്ള അവിദഗ്ധ തൊഴിലാളികൾക്ക് ബ്രിട്ടനിലേക്ക് വരുന്നതിൽ നിയന്ത്രണമേർപ്പെടുത്തുന്നത്, എൻഎച്ച്എസ്, സോഷ്യൽ കെയർ, നിർമ്മാണം, ഭക്ഷണം, ഹോസ്പിറ്റാലിറ്റി എന്നീ മേഖലകളിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ബഹുപൂരിപക്ഷം വരുന്ന വ്യവസായ മേഖലയിലെ പ്രമുഖരെല്ലാം ഇതിനകം തന്നെ സർക്കാരിന് മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. നോ ഡീൽ ബ്രെക്സിറ്റ്‌ ഫലവത്താകില്ലെന്നും മേഖലയെ തകർക്കുമെന്നും ഇവർ പറയുന്നു. പ്രമുഖ വാഹന നിർമ്മാതാക്കളായ മിനി ബ്രെക്സിറ്റിന് ശേഷം പ്ലാന്റ് താത്കാലികമായി അടച്ച് പൂട്ടുവാനും തീരുമാനിച്ചിട്ടുണ്ട്.

വിദഗ്‌ധ തൊഴിലാളികൾക്കായുള്ള ടയർ 2 വിസക്ക് ഉണ്ടായിരുന്ന നിയന്ത്രണം നീക്കണമെന്ന മൈഗ്രേഷൻ അഡ്വൈസറി കമ്മിറ്റിയുടെ നിർദ്ദേശം സർക്കാർ സ്വീകരിച്ചിട്ടുണ്ട്. എന്നാൽ അവിദഗ്ധ തൊഴിലാളികൾക്ക് നിയന്ത്രണമേർപ്പെടുത്തണമെന്നും നിർദ്ദേശത്തിലുണ്ട്. ഫെഡറേഷൻ ഓഫ് മാസ്ഡ്രെസ് ബിൽഡേഴ്സിന്റെ ചീഫ് എക്സിക്യുട്ടീവ് ബ്രയാൻ ബെറി, യൂറോപ്യൻ യൂണിയനിൽ നിന്നുള്ള തൊഴിലാളികളെ ആശ്രയിക്കുന്ന “പതിനായിരക്കണക്കിന്ചെറുകിട, മൈക്രോ നിർമ്മാണ കമ്പനികൾക്ക് വിനാശകരമായിരിക്കും പുതിയ നിർദ്ദേശങ്ങളെന്ന് കുറ്റപ്പെടുത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more