1 GBP = 105.47
breaking news

അഫ്ഗാനിസ്താനോടും തോറ്റു; ശ്രീലങ്ക ഏഷ്യാകപ്പില്‍ നിന്ന് പുറത്ത്

അഫ്ഗാനിസ്താനോടും തോറ്റു; ശ്രീലങ്ക ഏഷ്യാകപ്പില്‍ നിന്ന് പുറത്ത്

രണ്ടാം മത്സരത്തിലും തോറ്റ് മുന്‍ ചാമ്പ്യന്മാര്‍ കൂടിയായ ശ്രീലങ്ക ഏഷ്യാ കപ്പില്‍ നിന്ന് പുറത്ത്. ബംഗ്ലാദേശിനോട് ആദ്യ മത്സരം തോറ്റെത്തിയ ലങ്ക രണ്ടാം മത്സരത്തില്‍ അഫ്ഗാനിസ്താനോടും തോറ്റു. 91 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് അഫ്ഗാനിസ്താന്‍ സ്വന്തമാക്കുന്നത്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്താന്‍ 249 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ശ്രീലങ്കയ്ക്ക് 158 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. 41.2 ഓവറില്‍ എല്ലാവരെയും പുറത്താക്കുകയായിരുന്നു. അഫ്ഗാനിസ്താന്റെ സ്പിന്‍-പേസ് പടക്ക് മുന്നില്‍ മാത്യൂസും സംഘവും വീഴുകയായിരുന്നു. റാഷിദ് ഖാന്‍ നയിക്കുന്ന സ്പിന്നര്‍മാരാണ് ലങ്കയെ കുഴക്കിയത്.

36 റണ്‍സെടുത്ത ഉപുല്‍ തരംഗ ടോപ് സ്‌കോററായപ്പോള്‍ നായകന്‍ എയ്ഞ്ചലോ മാത്യൂസ് (22), തിസാര പേരെര(28) ദനഞ്ജയ് ഡിസല്‍വ(23) എന്നിവര്‍ പൊരുതാന്‍ നോക്കിയെങ്കിലും കഴിഞ്ഞില്ല. റാഷിദ് ഖാന്‍, മുഹമ്മദ് നബി, മുജീബുര്‍ റഹ്മാന്‍, ഗുല്‍ബാദിന്‍ നെയ്ബ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.രണ്ട് പേരെ റണ്‍ ഔട്ടിലൂടെയും പുറത്താക്കി. 108 റണ്‍സെടുക്കുന്നതിനിടയ്ക്ക് തന്നെ ലങ്കയുടെ അഞ്ച് വിക്കറ്റുകള്‍ അഫ്ഗാനിസ്താന്‍ വീഴ്ത്തിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്താന് മികച്ച തുടക്കം തന്നെ ലഭിച്ചിരുന്നു.

72 റണ്‍സെടുത്ത റഹ്മത്ത് ഷാ യാണ് അഫ്ഗാന്റെ ടോപ് സ്‌കോറര്‍. മുഹമ്മദ് ഷഹ്‌സാദ്(34) ഇഹ്‌സാനുള്ള ജന്നത്ത്(45) എന്നിവരും തിളങ്ങി. ഓപ്പണിങ്ങില്‍ ഈ ജോഡി 57 റണ്‍സാണ് നേടിയത്. അവസാനത്തില്‍ എല്ലാവരും ആഞ്ഞു വീശിയതോടെയാണ് അഫ്ഗാന്‍ സ്‌കോര്‍ 249ലെത്തിയത്. ലസിത് മലിംഗ 10 ഓവറില്‍ വഴങ്ങിയത് 66 റണ്‍സും. ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനോട് ദയനീയമായാണ് ലങ്ക തോറ്റത്. ബംഗ്ലാദേശ് ഉയര്‍ത്തിയ ലക്ഷ്യത്തിന് മുന്നില്‍ ലങ്ക വീഴുകയായിരുന്നു. രണ്ട് മത്സരങ്ങളും തോറ്റതോടെ ലങ്ക 2018 ഏഷ്യാ കപ്പില്‍ നിന്ന് പുറത്താകുന്ന ആദ്യ ടീമായി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more