1 GBP = 106.80
breaking news

‘‘നോ ഡീൽ ബ്രക്സിറ്റ്’’ ബ്രിട്ടന്റെ സാമ്പത്തിക മേഘലയെ തകിടം മറിക്കും; ഭവനവിപണി തകർന്നടിയും

‘‘നോ ഡീൽ ബ്രക്സിറ്റ്’’ ബ്രിട്ടന്റെ സാമ്പത്തിക മേഘലയെ തകിടം മറിക്കും; ഭവനവിപണി തകർന്നടിയും

ലണ്ടൻ∙  ഡീലുകളില്ലാതെ ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്നും പുറത്ത് പോകേണ്ട അവസ്ഥ വന്നാൽ കാത്തിരിക്കുന്നത് കടുത്ത സാമ്പത്തിക മാന്ദ്യവും പ്രതിസന്ധികളുമെന്ന് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്. ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ മാർക് കാർണി ഉൾപ്പെടെയുള്ള സാമ്പത്തിക വിദഗ്ധരാണ് നോ ഡീൽ ബ്രക്സിറ്റ് ബ്രിട്ടനെ തകർച്ചയിലേക്ക് നയിക്കുമെന്ന് മുന്നറിയിപ്പു നൽകുന്നത്. പത്തുവർഷം മുമ്പത്തേക്കാൾ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാകും ബ്രിട്ടനെ കാത്തിരിക്കുന്നത് എന്നാണ് മാർക് കാർണി ചൂണ്ടിക്കാട്ടുന്നത്.

വീടുവില മുപ്പത് ശതമാനം വരെ താഴാനും പൗണ്ടുവില ഗണ്യമായി ഇടിയാനും നോ ഡീൽ ബ്രക്സിറ്റ് വഴിവയ്ക്കും. പൗണ്ടുവില വളരെവേഗം ഇടിഞ്ഞുതാഴുമെന്നാണ് ക്രെഡിറ്റ് റേറ്റിംങ് ഏജൻസിയായ മൂഡി മുന്നറിയിപ്പു നൽകുന്നത്. ഇതുകൂടാതെ ദൈനംദിന ജീവിതം ദുഷ്കരമാക്കുന്ന ഒട്ടേറെ പ്രതിസന്ധികൾ ബ്രിട്ടൻ അഭിമുഖികരിക്കേണ്ടി വരും.

നിലവിലുള്ള പാസ്പോർട്ടിനു പകരം എല്ലാവരും പുതിയ പാസ്പോർട്ട് എടുക്കേണ്ടിവരും. തൊഴിലില്ലായ്മ നിരക്ക് കുതിച്ചുകയറും. യൂറോപ്യൻ യൂണിയനുമായുള്ള ഗതാഗത ബന്ധങ്ങളെല്ലാം തകരും. ഓട്ടോമോട്ടീവ്, എയർലൈൻ, എയ്റോ സ്പേസ്, കെമിക്കൽ മേഖലകളിലെല്ലാം ഇതിന്റെ തിരിച്ചടി ഉണ്ടാകുമെന്നുറപ്പാണ്. മൊബൈൽ ഫോണികൾക്കെല്ലാം റോമിംങ് ചാർജ് ഉൾപ്പെടെയുള്ള അധിക തുക നൽകേണ്ട സ്ഥിതിയും സംജാതമാകും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more