1 GBP = 110.75
breaking news

തിരുവനന്തപുരത്ത് നിന്നും മാലിയിലേക്ക് പോയ എയർഇന്ത്യ വിമാനം ഇറങ്ങിയത് നിർമാണത്തിലിരുന്ന റൺവേയിൽ; ഒഴിവായത് വൻ ദുരന്തം; യാത്രക്കാർ സുരക്ഷിതർ

തിരുവനന്തപുരത്ത് നിന്നും മാലിയിലേക്ക് പോയ എയർഇന്ത്യ വിമാനം ഇറങ്ങിയത് നിർമാണത്തിലിരുന്ന റൺവേയിൽ; ഒഴിവായത് വൻ ദുരന്തം; യാത്രക്കാർ സുരക്ഷിതർ

തിരുവനന്തപുരത്തുനിന്ന് മാലദ്വീപിലേക്കു പോയ എയര്‍ ഇന്ത്യ വിമാനം അവിടെ ഇറങ്ങിയത് നിര്‍മ്മാണത്തിലിരിക്കുന്ന റണ്‍വേയില്‍. വെലാന വിമാനത്താവളത്തില്‍ നിര്‍മാണത്തിലിരുന്ന റണ്‍വേയിലാണ് വിമാനം മാറി ഇറങ്ങിയത്. ഗുരുതര സുരക്ഷാ വീഴ്ചയാണ് സംഭവിച്ചതെങ്കിലും യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്നാണ് വിവരം.

എയര്‍ബസ് എ 320 നിയോ വിമാനമാണ് തെറ്റായി ലാന്‍ഡുചെയ്തതെന്ന് എയര്‍ഇന്ത്യ അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു. ഇറങ്ങിയ റണ്‍വേയില്‍ കിടന്നിരുന്ന ടാര്‍പോളിനില്‍ ചക്രം കുടുങ്ങി വിമാനം നിന്നതിനാല്‍ വന്‍ അപകടം ഒഴിവായി. നൂറിലേറെ യാത്രക്കാര്‍ വിമാനത്തില്‍ ഉണ്ടായിരുന്നു. വിമാനത്തിന്റെ ചക്രങ്ങള്‍ക്കും ബ്രേക്ക് സംവിധാനങ്ങള്‍ക്കും ഗുരുതര തകരാറ് സംഭവിച്ചിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more