1 GBP = 104.70

യു കെ യിലെ ചെസ്റ്ററിൽ നിന്നും ഒരു ചങ്ങനാശേരിക്കാരി നേടിയ വിജയം നിങ്ങൾ അറിയുക

യു കെ യിലെ ചെസ്റ്ററിൽ നിന്നും ഒരു ചങ്ങനാശേരിക്കാരി നേടിയ വിജയം നിങ്ങൾ അറിയുക

ടോം ജോസ് തടിയംപാട്

ഇംഗ്ലണ്ടിലെ ചെസ്റ്ററിൽ താമസിക്കുന്ന ചങ്ങനാശേരി സ്വദേശി ആഞ്ചേല ബെൻസൺ ഈ വര്‍ഷത്തെ GCSE പരിഷയില്‍ തിളങ്ങുന്ന വിജയമാണ് നേടിയത് 6 ഡബിള്‍ എ സ്റ്റാറും, 3 എ സ്റ്റാറും, 2 എ യും മാണ് ഈ കൊച്ചുമിടുക്കി കരസ്ഥമാക്കിയത്. ഈ വിജയം വളര്‍ന്നുവരുന്ന തലമുറയ്ക്ക് പ്രചോദനമായി മാറുമെന്നതില്‍ സംശയമില്ല .

ആഞ്ചേല ബെൻസൺ ,ചെസ്റ്ററിൽ താമസിക്കുന്ന ചങ്ങനാശേരി സ്വദേശി മണിമുറിയില്‍ വീട്ടില്‍ ബെൻസൺ ദേവസൃ, ബീന ബെന്‍സണ്‍, ദമ്പതികളുടെ മൂത്ത മകളാണ്, ആഞ്ചേലക്ക് മൂന്നു സഹോദരിമാരും ഒരു സഹോദരനുമുണ്ട്.

തിളങ്ങുന്ന വിജയം കരസ്ഥമാക്കിയ ഈ മിടുക്കി സയിന്‍സിനെയാണ് സ്നേഹിക്കുന്നത് .ആഞ്ചേല വെസ്റ്റ് കേര്‍ബി ഗ്രാമര്‍ സ്കൂളിലാണ് പഠിച്ചത് ,സ്കൂളിലെ ആദൃാപകരുടെ ഭാഗത്തുനിന്നും വലിയ പിന്തുണയാണ് ഇ കൊച്ചുമിടിക്ക് ലഭിച്ചിരുന്നത്. ആഞ്ചേലയുടെ പിതാവ് ബെന്‍സണ്‍ സൗണ്ട് എന്‍ജിനീയറും നല്ലൊരു ഗായകനുമാണ് അമ്മ ബീന സ്റ്റാഫ്‌ നേഴ്സ് ആയി ചെസ്റ്റ്ര്‍ ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്നു.അഭിനന്ധനങ്ങള്‍

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more