1 GBP = 107.09
breaking news

അമ്മയ്ക്കെതിരെ ആഞ്ഞടിച്ച് നടി രഞ്ജിനി

അമ്മയ്ക്കെതിരെ ആഞ്ഞടിച്ച് നടി രഞ്ജിനി

താരസംഘടനയായ അമ്മയ്ക്കെതിരെ ആഞ്ഞടിച്ച് നടി രഞ്ജിനി. മലയാള ചലച്ചിത്രതാരങ്ങളുടെ സംഘടനയ്ക്ക് അമ്മ എന്ന ചുരുക്കപ്പേര് ഉപയോഗിക്കുന്നത് നിർത്തണമെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ നടി രഞ്ജിനി പറഞ്ഞു. വനിതാ താരങ്ങളെ അപമാനിക്കുക മാത്രമല്ല ചെയ്യുന്നത്, മറിച്ച് മലയാള സിനിമയിലെ പുരുഷമേധാവിത്വത്തിന്‍റെ ഉത്തമ ഉദാഹരണമാണ് ഇപ്പോൾ അമ്മയിൽ നടക്കുന്നതെന്ന് രഞ്ജിനി പറഞ്ഞു.

കേസ് നടന്നുകൊണ്ടിരിക്കുമ്പോൾ തന്നെ ദിലീപിനെ സംഘടനയിൽ തിരിച്ചെടുക്കുന്നത് എന്തുകൊണ്ടാണ്? അമ്മ എന്ന താരസംഘടനയുടെ ഉദ്ദേശ ലക്ഷ്യങ്ങളിൽ ഇത്തരത്തിലുള്ള നടൻമാരെ സംരക്ഷിക്കുമെന്ന കാര്യം കണ്ടിട്ടില്ല. നമ്മുടെ സഹോദരിക്ക് എവിടെനിന്നാണ് നീതി ലഭിക്കുകയെന്നും രഞ്ജിനി ചോദിച്ചു.

ദിലീപിനെ അമ്മ തിരിച്ചെടുക്കാൻ തീരുമാനിച്ചതിനെ അനുകൂലിച്ചും പ്രതികൂലിച്ചും സിനിമാരംഗത്ത് നിന്ന് നിരവധി പ്രതികരണങ്ങളാണ് വരുന്നത്. ആഷിഖ് അബു ഉൾപ്പടെയുള്ളവർ തിലകന്‍റെ കാര്യം ചൂണ്ടിക്കാട്ടി അമ്മയ്ക്കെതിരെ വിമർശനം ഉന്നയിച്ചിരുന്നു. വനിതാ താരങ്ങളുടെ സംഘടനയായ ഡബ്ല്യൂസിസിയും അമ്മയ്ക്കെതിരെ രംഗത്തെത്തിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more