1 GBP = 105.68
breaking news

നിപ വൈറസ്​: പനി ബാധിച്ചവരെ പരിചരിച്ച നഴ്​സും മരിച്ചു; മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകിയില്ല; പനി ബാധിച്ച് മരിച്ചവരുടെ എണ്ണം പത്തായി

നിപ വൈറസ്​: പനി ബാധിച്ചവരെ പരിചരിച്ച നഴ്​സും മരിച്ചു; മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകിയില്ല; പനി ബാധിച്ച് മരിച്ചവരുടെ എണ്ണം പത്തായി

കോഴിക്കോട്: നിപ വൈറസ് മൂലമുള്ള പനി ബാധിച്ച് ഒരാൾ കൂടി മരിച്ചു. പനി ബാധിച്ച് മരിച്ച സാബിത്തിനെ പരിചരിച്ച നഴ്‍സ് ലിനിയാണ് മരിച്ചത്. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‍സായിരുന്നു കോഴിക്കോട് ചെമ്പനോട സ്വദേശിനിയായ ലിനി. ഇതോടെ ഈ വൈറസ് ബാധ മൂലം മരിച്ചവരുടെ എണ്ണം പത്തായി. ലിനിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയില്ല. മൃതദേഹം ഇന്നു പുലര്‍ച്ചെ തന്നെ ആശുപത്രി വളപ്പില്‍ സംസ്കരിച്ചു. വൈറസ് പടരാതിരിക്കാനുള്ള മുന്‍കരുതലിന്‍റെ ഭാഗമായാണ് നടപടി. ഞായറാഴ്ച ലിനിയുടെ മാതാവി​െനയും പനിയെത്തുടർന്ന് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പേരാമ്പ്ര താലൂക്കാശുപത്രിയിൽ പനി ബാധിതരുടെ എണ്ണം കൂടിവരുന്നുണ്ട്.

അതേസമയം നിപ വൈറസ് ബാധ സ്ഥിരീകരിച്ച കോഴിക്കോട് പേരാമ്പ്രയില്‍ ഇന്ന് കേന്ദ്ര സംഘം സന്ദര്‍ശനം നടത്തും. ചെങ്ങരോത്ത് മേഖലയിലായിരിക്കും പ്രധാനമായും സന്ദര്‍ശനം.  നാദാപുരം ചെക്കിയാട്, കോഴിക്കോട് നഗരത്തിനടുത്തുള്ള പാലാഴി എന്നിവിടങ്ങളിലും സമാനമായ രോഗലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ചെങ്ങരോത്ത് വളച്ചുകെട്ടി വീട്ടില്‍ മുഹമ്മദ് സാലിഹ്, സഹോദരന്‍ മുഹമ്മദ് സാബിത്ത്, ബന്ധു മറിയം എന്നിവരുടെ മരണം നിപാ വൈറസ് മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചിരുന്നു. മുഹമ്മദ് സാലിഹിന്‍റേയും സാബിത്തിന്‍റേയും പിതാവ്​ മൂസക്കും ഇതേ വൈറസ് ബാധ സ്ഥിരികരിച്ചിട്ടുണ്ട്. ഇ​​തോ​​ടൊ​​പ്പം, ഇ​തേ രോ​​ഗ​​മെ​​ന്ന് സം​​ശ​​യി​​ക്കു​​ന്ന ആ​റു പേ​ർ കൂ​ടി ഞാ​​യ​​റാ​​ഴ്ച മ​​രി​​ച്ചു. നാ​ല്​ മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളും ര​ണ്ട്​ കോ​ഴി​ക്കോ​ട്ടു​കാ​രു​മാ​ണ്​ മ​രി​ച്ച​ത്.

മെഡിക്കല്‍ കോളേജ് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമായി കഴിയുന്ന ആറു പേരുടെ നില ഗുരുതരമാണ്. 25 പേര്‍ നിരീക്ഷണത്തിലുമാണ്. മറ്റ് ഔദ്യോഗിക പരിപാടികള്‍  റദ്ദ്ചെയ്ത് ആരോഗ്യ മന്ത്രിയും ഇന്ന് കോഴിക്കോട്ടെത്തും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more