1 GBP = 107.31
breaking news

കേംബ്രിജ് അനലിറ്റിക്ക നിങ്ങളുടെ ഫെയ്‌സ്ബുക്ക് വിവരങ്ങള്‍ ചോര്‍ത്തിയിട്ടുണ്ടോ? നിങ്ങള്‍ക്ക് സ്വയം പരിശോധിക്കാം, കണ്ടെത്താം

കേംബ്രിജ് അനലിറ്റിക്ക നിങ്ങളുടെ ഫെയ്‌സ്ബുക്ക് വിവരങ്ങള്‍ ചോര്‍ത്തിയിട്ടുണ്ടോ? നിങ്ങള്‍ക്ക് സ്വയം പരിശോധിക്കാം, കണ്ടെത്താം

ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേംബ്രിജ് അനലിറ്റിക്ക എന്ന ഡേറ്റ അനലൈസിംഗ് കമ്പനി ഇന്ത്യയിലെ 5.6 ലക്ഷം ആളുകളുടെ വിവരങ്ങള്‍ ചോര്‍ത്തിയിട്ടുണ്ടെന്നാണ് ഫെയ്‌സ്ബുക്ക് വ്യക്തമാക്കിയിരിക്കുന്നത്. ഇന്ത്യക്കാരുടേതുള്‍പ്പെടെ എട്ടരക്കോടി ആളുകളുടെ വിവരങ്ങള്‍ ലോകത്താകമാനം ചോര്‍ത്തിയിട്ടുണ്ടെന്നാണ് ഫെയ്‌സ്ബുക്ക് നല്‍കിയിരിക്കുന്ന വിവരം.

ഈ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ഫെയ്‌സുബുക്ക് ഉപയോക്താക്കളെല്ലാം ആശങ്കയിലാണ്. തങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടിട്ടുണ്ടോ എന്ന സംശയത്തിലാണ് എല്ലാവരും. ഈ സംശയവും ആശങ്കയും ദുരീകരിക്കാന്‍ ഫെയ്‌സ്ബുക്ക് തന്നെ വഴി ഒരുക്കിയിരിക്കുകയാണ്. നിങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടിട്ടുണ്ടോ എന്ന് നിങ്ങള്‍ക്ക് സ്വയം കണ്ടെത്താം. ഇതിനുള്ള സംവിധാനം ഇന്ന് മുതല്‍ നിലവില്‍ വരും.

വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടോ എന്ന് നിങ്ങളുടെ ഫെയ്‌സ്ബുക്ക് പേജിലൂടെത്തന്നെ പരിശോധിക്കാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടിട്ടുള്ളവര്‍ക്ക് അവരവുടെ ന്യൂസ് ഫീഡിലേക്ക് ഇന്ന് മുതല്‍ വിശദമായ സന്ദേശം ലഭിക്കും. കൂടാതെ പ്രൊട്ടക്ടിംഗ് യുവര്‍ ഇന്‍ഫര്‍മേഷന്‍ എന്ന തലക്കെട്ടില്‍ ഒരു നോട്ടീസും ഒരു ലിങ്കും ലഭിക്കും. ഈ ലിങ്കിലൂടെ നിങ്ങള്‍ ഏതൊക്കെ ആപ്പുകളാണ് ഉപയോഗിക്കുന്നത്, എന്തൊക്കെ വിവരങ്ങള്‍ ആപ്പ് വഴി ഷെയര്‍ ചെയ്യപ്പെട്ടിട്ടുണ്ട്, അവ കേംബ്രിജ് അനലിറ്റിക്കയുമായി പങ്കുവെച്ചിട്ടുണ്ടോ എന്നീ കാര്യങ്ങള്‍ മനസിലാക്കാന്‍ സാധിക്കും.

ഫെയ്‌സ്ബുക്ക് അതിന്റെ ചരിത്ത്രതിലെ ഏറ്റവും വലിയ സുരക്ഷാ പ്രതിസന്ധിയാണ് ഇപ്പോള്‍ നേരിടുന്നത്. കേംബ്രിജ് അനലിറ്റിക്ക വിവരങ്ങള്‍ചോര്‍ത്തിയ സംഭവം പുറത്താവുകയും വന്‍വിവാദത്തിന് തിരികൊളുത്തുകയും ചെയ്തതോടെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കാനുള്ള നടപടികള്‍ സ്വീകരിച്ച് വരികയാണ് ഫെയ്‌സ്ബുക്ക്. അനലിറ്റിക്ക് വിവരങ്ങള്‍ ചോര്‍ത്തിയ സംഭവത്തില്‍ തങ്ങള്‍ക്ക് വന്‍ വീഴ്ച സംഭവിച്ചെന്ന് ഫെയ്‌സ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് നേരത്തെ കുറ്റസമ്മതം നടത്തിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more