1 GBP = 105.81
breaking news

പ്രാദേശിക തിരഞ്ഞെടുപ്പ്; ആദ്യ മണിക്കൂറുകളിൽ നേട്ടം കൊയ്ത് ലേബർ പാർട്ടി; തകർന്നടിഞ്ഞ് ടോറികൾ

പ്രാദേശിക തിരഞ്ഞെടുപ്പ്; ആദ്യ മണിക്കൂറുകളിൽ നേട്ടം കൊയ്ത് ലേബർ പാർട്ടി; തകർന്നടിഞ്ഞ് ടോറികൾ

ലണ്ടൻ: ഇംഗ്ലണ്ടിലെ പ്രാദേശിക കൗൺസിലുകളിൽ നടന്ന തെരഞ്ഞെടുപ്പുകളിൽ ആദ്യ ഫലം പ്രഖ്യാപിക്കുമ്പോൾ ലേബർ പ്രധാന നേട്ടം കൈവരിച്ചു. ഹാംഷെയറിലെ റഷ്മൂർ കൺസർവേറ്റീവുകളിൽ നിന്ന് പാർട്ടി നിയന്ത്രണം ഏറ്റെടുത്തത് ചരിത്രപരമെന്നാണ് ലേബർ പാർട്ടി വിശേഷിപ്പിക്കുന്നത്. ഹാർട്ട്‌പൂളും തുറോക്കും ലേബർ തന്നെ ഏറ്റെടുത്തു.

നിലവിൽ 250ഓളം സീറ്റുകൾ ലേബർ പാർട്ടി നേടിയപ്പോൾ 89 സീറ്റുകൾ മാത്രമാണ് കൺസർവേറ്റിവുകൾ നേടിയത്. നൂറിലധികം സീറ്റുകളാണ് കൺസർവേറ്റിവ് പാർട്ടിക്ക് നഷ്ടമായത്. വരും മണിക്കൂറുകളിൽ കൺസർവേറ്റിവ് പാർട്ടിയുടെ നഷ്ടം ഭയാനകമായിരിക്കുമെന്നാണ് വിലയിരുത്തുന്നത്. നിലവിലെ കണക്കനുസരിച്ച് നില മെച്ചപ്പെടുത്തുകയാണ് ലിബറൽ ഡെമോക്രാറ്റിക്കുകളും, 87 സീറ്റുകളാണ് നേടിയത്.

കൺസർവേറ്റീവുകൾ ഹെർട്ട്ഫോർഡ്ഷെയറിലെ ബ്രോക്സ്ബോൺ നിലനിറുത്തിയെങ്കിലും നോർത്ത് ഈസ്റ്റ് ലിങ്കൺഷെയർ നഷ്ടമായി. വെസ്റ്റ്മിൻസ്റ്റർ ഉപതെരഞ്ഞെടുപ്പിൻ്റെ ഫലം വരും മണിക്കൂറുകളിൽ പ്രതീക്ഷിക്കുന്നു. അതേസമയം 2021-ൽ കൺസർവേറ്റീവുകൾ കാഴ്ച്ച വച്ച പ്രകടനവുമായി പൊരുത്തപ്പെടാൻ പ്രയാസമാണെന്ന് ഗതാഗത സെക്രട്ടറി മാർക്ക് ഹാർപ്പർ സമ്മതിച്ചു. ഈ വർഷാവസാനം പ്രതീക്ഷിക്കുന്ന അടുത്ത പൊതു തിരഞ്ഞെടുപ്പിന് മുമ്പുള്ള വോട്ടർമാരുടെ അഭിപ്രായത്തിൻ്റെ അവസാന പരീക്ഷണമായാണ് ഈ തിരഞ്ഞെടുപ്പുകൾ കണക്കാക്കപ്പെടുന്നതെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more