1 GBP = 104.15
breaking news

നഴ്‌സുമാര്‍ക്കായി ഏകദിന സെമിനാര്‍ ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 22 ന്….

നഴ്‌സുമാര്‍ക്കായി ഏകദിന സെമിനാര്‍ ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 22 ന്….

അലക്‌സ് വര്‍ഗീസ്

ബോള്‍ട്ടന്‍: ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്‍ നഴ്‌സുമാര്‍ക്കായി ഏകദിന സെമിനാര്‍ ജൂലൈ മാസം 22 ന് ശനിയാഴ്ച രാവിലെ 10 മണി മുതല്‍ വൈകുന്നേരം 3.30 വരെ ഹൈഫീല്‍ഡ് കമ്യൂണിറ്റി സെന്ററില്‍ വച്ച് സംഘടിപ്പിക്കുന്നു.

സെമിനാറില്‍ നഴ്‌സ്മാര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍, ഏജന്‍സി ഡ്യൂട്ടി ചെയ്യുമ്പോള്‍ അറിയേണ്ട കാര്യങ്ങള്‍, നിയമോപദേശം തേടുവാന്‍ എന്ത് ചെയ്യണം, െ്രെപവറ്റ് ലിമിറ്റഡ് കമ്പനിയില്‍ വന്ന മാറ്റങ്ങള്‍, റീവാലിഡേഷന്‍ എങ്ങനെ ചെയ്യണം, പോര്‍ട്ട് ഫോളിയോ എങ്ങനെ തയ്യാറാക്കണം, റിഫ്‌ലക്റ്റീവ് പ്രാക്ടീസ് എങ്ങനെ തയ്യാറാക്കണം, ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്നവര്‍ നഴ്‌സിംഗ് ഹോമില്‍ ഏജന്‍സി ജോലി ചെയ്യുമ്പോള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ തുടങ്ങി നഴ്‌സുമാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും
യു കെയില്‍ ജീവിക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങള്‍, അവയെക്കുറിച്ചുള്ള സംശയങ്ങള്‍ക്ക് സോളിസിറ്റര്‍മാരില്‍ നിന്നുമുള്ള മറുപടി എന്നിങ്ങനെ എല്ലാ വിഭാഗത്തിലുമുള്ളവര്‍ക്ക് പ്രയോജനം ലഭിക്കുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുവാനും, അറിവുകള്‍
പങ്കുവെക്കുവാനും ഈ അവസരം ഉപയോഗപ്പെടും. ഈ മേഖലയിലെ പ്രഗത്ഭന്മാരായ സോളിസിറ്റര്‍ ബൈജു വര്‍ക്കി തിട്ടാല, അര്‍.സി, എന്‍, യുണിസണ്‍ പ്രതിനിധിയായ ജോബി സൈമണ്‍ എന്നിവരും മറ്റ് വിദഗ്ദരുമാണ് സെമിനാര്‍ നയിക്കുന്നത്.

ഈ സുവര്‍ണാവസരം നമ്മുടെ നഴ്‌സ്മാര്‍ക്ക് മാത്രമല്ല എല്ലാവര്‍ക്കും പ്രയോജനപ്പെടും എന്നതിനാല്‍ ഒരു അവധി എടുത്ത് സെമിനാറില്‍ സംബന്ധിക്കുവാന്‍ ഏവരേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി അസോസിയേഷന്‍ കമ്മിറ്റിക്ക് വേണ്ടി സെക്രട്ടറി ഷാരോണ്‍ ജോസഫ് അറിയിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
ജയ്‌സണ്‍ ജോസഫ് – O7737881374,
ഷാരോണ്‍ ജോസഫ് 07901603309,
ഫിലിപ്പ് കൊച്ചിട്ടി 07849490717.

സെമിനാര്‍ നടക്കുന്ന സ്ഥലത്തിന്റെ വിലാസം :
HIGHFIELD COMMUNITY CENTRE,
MARSHLANE,
BOLTON,
BL4 OAW.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more