1 GBP = 128.31
breaking news

മാ​ർ​പാ​പ്പ​യെ വീ​ണ്ടും വി​മ​ർ​ശി​ച്ച് യു.എസ് പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പ്

മാ​ർ​പാ​പ്പ​യെ വീ​ണ്ടും വി​മ​ർ​ശി​ച്ച് യു.എസ് പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പ്

വാ​ഷി​ങ്ട​ൺ: ഭി​ന്ന​ത​ക​ൾ പ​രി​ഹ​രി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​​ത്തോ​ടെ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി മാ​ർ​ക്കോ റൂ​ബി​യോ വ​ത്തി​ക്കാ​ൻ സ​ന്ദ​ർ​ശി​ക്കാ​നി​രി​ക്കെ, ലി​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ​യെ വീ​ണ്ടും വി​മ​ർ​ശി​ച്ച് യു.എസ് പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പ്. അ​മേ​രി​ക്ക​ക്കാ​ര​നാ​യ ആ​ദ്യ മാ​ർ​പാ​പ്പ​യാ​യ ലി​യോ പ​തി​നാ​ലാ​മ​ൻ ഇ​റാ​നെ സ​ഹാ​യി​ക്കു​ക​യും ലോ​ക​ത്തെ കൂ​ടു​ത​ൽ അ​പ​ക​ട​ത്തി​ലാ​ക്കു​ക​യും ചെ​യ്യു​ന്ന പ്ര​സ്താ​വ​ന​യാ​ണ് ന​ട​ത്തു​ന്ന​തെ​ന്ന് യാ​ഥാ​സ്ഥി​തി​ക ക​മ​​ന്റേ​റ്റ​റാ​യ ഹ​ഗ് ഹെ​വി​റ്റു​മാ​യി ന​ട​ത്തി​യ അ​ഭി​മു​ഖ​ത്തി​ൽ ട്രം​പ് പ​റ​ഞ്ഞു. ഇ​റാ​ൻ ആ​ണ​വാ​യു​ധം സ്വ​ന്ത​മാ​ക്കി​യാ​ലും കു​ഴ​പ്പ​മി​ല്ല എ​ന്ന മ​ട്ടി​ലാ​ണ് മാ​ർ​പാ​പ്പ സം​സാ​രി​ക്കു​ന്ന​ത്. നി​ര​വ​ധി ക​ത്തോ​ലി​ക്ക​രെ​യും മ​റ്റ് ജ​ന​ങ്ങ​ളെ​യും അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന ന​ട​പ​ടി​യാ​ണ് ഇ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ത​ന്റെ പ്ര​സ്താ​വ​ന​യെ ട്രം​പ് തെ​റ്റാ​യി വ്യാ​ഖ്യാ​നി​ക്കു​ക​യാ​ണെ​ന്ന് മാ​ർ​പാ​പ്പ പ്ര​തി​ക​രി​ച്ചു. വ​ർ​ഷ​ങ്ങ​ളാ​യി ക​ത്തോ​ലി​ക്കാ സ​ഭ ആ​ണ​വാ​യു​ധ​ങ്ങ​ൾ​ക്കെ​തി​രെ​യാ​ണ് നി​ല​കൊ​ള്ളു​ന്ന​തെ​ന്നും അ​​ക്കാ​ര്യ​ത്തി​ൽ സം​ശ​യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. യു​ദ്ധം സം​ഭാ​ഷ​ണ​ത്തി​ലൂ​ടെ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന​ത് ബൈ​ബി​ളി​ൽ ഊ​ന്നി​യു​ള്ള കാ​ഴ്ച​പ്പാ​ടാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more