കുര്യൻ ജോർജ്ജ്
(നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)
ഹാർലോ: യുക്മ നേഴ്സസ് ഫോറമും, യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയനും സംയുക്തമായി നടത്തുന്ന ‘നഴ്സസ് ഡേ സെലിബ്രേഷൻ’ നാളെ ഹാർലോയിൽ വച്ച് നടത്തപ്പെടുന്നു. യുക്മ നാഷണൽ വൈസ് പ്രസിഡണ്ട് സ്മിതാ തോട്ടം മുഖ്യാതിഥിയായി പങ്കെടുക്കും.
യു കെ യിലെ തൊഴിലിടങ്ങളിൽ മലയാളികളുടെ ശക്തമായ സാന്നിദ്ധ്യമരുളുന്ന നേഴ്സിങ് പ്രൊഫഷണൽസിനെ അണിനിരത്തിയും, അനുമോദിച്ചും, ഏറ്റവും പ്രൗഢവും, അർഹമായ പ്രാധാന്യത്തോടെയും സംഘടിപ്പിക്കുന്ന നേഴ്സസ് ദിനാഘോഷത്തിന് ഹാർലോ, ഔർ ലേഡി ഓഫ് ഫാത്തിമ ചർച്ച് ഹാൾ വേദിയാകും.
യു കെ യിൽ നഴ്സുമാരായി ജോലിചെയ്യുന്നവർക്കും, എൻ.എം.സി രജിസ്ട്രേഷനായി കാത്തിരിക്കുന്നവർക്കും, നേഴ്സിങ് പ്രൊഫഷൻ ഉണ്ടായിരിക്കെ ഇതര മേഖലകളിൽ ജോലിചെയ്യുന്നവർക്കും, ഇന്റർവ്യൂ, ജോലി കയറ്റം എന്നീ വിഷയങ്ങളിലും ഏറെ പ്രയോജനപ്പെടുന്ന വിദഗ്ധ സെഷനുകൾ ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ യുക്മയുടെ ബാനറിൽ ഏറ്റവും വലിയ നെറ്റ്‌വർക്കിംഗ് പ്രയോജനം നേടുന്നതിനും യുക്മ നേഴ്സസ് ഫോറം അഭികാമ്യമാണ്. അർഹരായവർക്ക് സർട്ടിഫിക്കറ്റും നൽകുന്നതാണ്.
നാളെ (മെയ് 17 ന്) രാവിലെ 8 :45 ന് രെജിസ്ട്രേഷൻ നടപടികൾ ആരംഭിക്കും. 9:15 ന് പരസ്പരം പരിചയപ്പെടലും, ഒമ്പതരയോടെ നേഴ്സസ് ദിനാഘോഷ ഉദ്ഘാടന കർമ്മവും, തുടർന്ന് പ്രോഗ്രാം ആരംഭിക്കുകയും ചെയ്യും. പ്രൊഫഷണൽ ഡെവലപ്പ്മെന്റ്, അറിവ് മെച്ചപ്പെടുത്തൽ, നെറ്റ്‌വർക്കിംഗ് അവസരങ്ങൾ, കരിയർ മുന്നേറ്റം, കലാപരിപാടികൾ, ഡി ജെ, കമ്മ്യൂണിറ്റി ബിൽഡിങ് ഒപ്പം വിജ്ഞാനപ്രദവും, വിദ്യാഭ്യാസപരവും, വിനോദപരവും പ്രൗഢവുമായ നേഴ്സസ് ദിനാഘോഷമാണ് യു.എൻ.എഫ് ഒരുക്കുന്നത്.
യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണിന്റെയും, യുക്മ നഴ്സസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഹാർലോ മലയാളി അസോസിയേഷനുമായി ചേർന്ന് അന്താരാഷ്ട്ര നഴ്‌സസ് ദിനാചരണത്തോടനുബന്ധിച്ചു സംഘടിപ്പിക്കുന്ന വാർഷിക സമ്മേളനത്തിലേക്ക് സംഘാടക സമിതി ഏവരെയും സസ്നേഹം സ്വാഗതം ചെയ്യുന്നു.
For contact:
Jobin George – 07574674480,
Shinto Skaria – 07459134878
Venue:
Church of Our Lady of Fatima,
The Presbytery, Howard Way,
Harlow, CM20 2NS.
click on malayalam character to switch languages