1 GBP = 112.53
breaking news

പലസ്തീൻ പതാകയുമായി ബിഗ് ബെൻ ടവറിന് മുകളിൽ കയറിയ യുവാവിനെതിരെ കുറ്റം ചുമത്തി

പലസ്തീൻ പതാകയുമായി ബിഗ് ബെൻ ടവറിന് മുകളിൽ കയറിയ യുവാവിനെതിരെ കുറ്റം ചുമത്തി

ലണ്ടൻ: പലസ്തീൻ പതാകയുമായി ബിഗ് ബെൻ ടവറിൽ കയറിയതിന് ഒരാൾക്കെതിരെ കേസെടുത്തതായി മെട്രോപൊളിറ്റൻ പോലീസ് അറിയിച്ചു. എസെക്സിലെ വെസ്റ്റ്ക്ലിഫ്-ഓൺ-സീയിലെ പാമർസ്റ്റൺ റോഡിൽ താമസിക്കുന്ന 29 കാരനായ ഡാനിയേൽ എന്നയാൾക്കെതിരെയാണ് മനഃപൂർവ്വമോ അശ്രദ്ധമായോ പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കിയതിനും സംരക്ഷിത സ്ഥലത്ത് അതിക്രമിച്ചു കയറിയതിനും കേസെടുത്തത്.

ഇന്ന് വൈകുന്നേരം വെസ്റ്റ്മിൻസ്റ്റർ മജിസ്‌ട്രേറ്റ് കോടതിയിൽ അദ്ദേഹത്തെ ഹാജരാക്കും. ശനിയാഴ്ച രാവിലെ 7.24 ന് ഒരാൾ എലിസബത്ത് ടവറിൽ കയറുന്നതായി പോലീസിന് പരാതി ലഭിച്ചിരുന്നു. ഫലസ്തീൻ പതാക വഹിച്ചുകൊണ്ട് 16 മണിക്കൂറിലധികം ഇയാൾ നഗ്നപാദനായി ടവറിന് മുകളിൽ ഇരിക്കുകയായിരുന്നു. പോലീസും അത്യാഹിത വിഭാഗങ്ങളും ഇയ്യാളുമായി ചർച്ച നടത്തിയെങ്കിലും താഴെയിറങ്ങാൻ കൂട്ടാക്കിയില്ല. ആത്മഹത്യാ ഭീഷണി മുഴക്കി നിന്ന ഇയ്യാളെ അനുരഞ്ജനപ്പെടുത്തി അർദ്ധരാത്രിക്ക് ശേഷം ഒരു ചെറി പിക്കറിൽ താഴേക്ക് കൊണ്ടുവരികയായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more