1 GBP = 105.88
breaking news

ജൂലൈ 4-ന് പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി റിഷി സുനക്

ജൂലൈ 4-ന് പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി റിഷി സുനക്

ലണ്ടൻ: ഡൗണിംഗ് സ്ട്രീറ്റിന് പുറത്ത് നടത്തിയ പ്രസ്താവനയിൽ പ്രധാനമന്ത്രി റിഷി സുനക് ജൂലൈ 4-ന് പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. കോവിഡ് പാൻഡെമിക്, ഫർലോ സ്കീം, ഉക്രെയ്നിലെ യുദ്ധം തുടങ്ങിയവകളിൽ സർക്കാർ എടുത്ത സമീപനം വിശദീകരിച്ച് കൊണ്ട് “നിങ്ങൾ ആരെയാണ് വിശ്വസിക്കുന്നത്?” എന്ന ചോദ്യമാണ് അദ്ദേഹം ഉന്നയിച്ചത്.

എൻഎച്ച്എസ് ചെലവും വിദ്യാഭ്യാസവും ഉൾപ്പെടെ തൻ്റെ സർക്കാർ നേടിയ നേട്ടങ്ങളിൽ അഭിമാനമുണ്ടെന്ന് സുനക് പറയുന്നു. ഡൗണിംഗ് സ്ട്രീറ്റ് പ്രസംഗത്തിലാണ് പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് തീയതി വെളിപ്പെടുത്തിയത്. അതേസമയം കൗൺസിൽ തിരഞ്ഞെടുപ്പുകളിൽ നേരിട്ട വമ്പൻ തിരിച്ചടിയും പാർട്ടിയിലെ ഉൾപ്പോരുമാണ് തിരഞ്ഞെടുപ്പ് നേരത്തെ പ്രഖ്യാപിക്കാൻ സുനകിനെ പ്രേരിപ്പിച്ചതെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.

പാർലമെന്റ് പിരിച്ചുവിടാൻ രാജാവിന്റെ അനുമതി ലഭിച്ചതോടെ ജൂലൈ നാലിന് തെരഞ്ഞെടുപ്പ് നടക്കും. അഭിപ്രായ സർവേകളിൽ സുനക്കിന്റെ പാർട്ടി പിന്നിട്ടു നിൽകുമ്പോഴാണ് പ്രഖ്യാപനം. റിഷി സുനക്ക് സർക്കാരിന് 2025 ജനുവരി വരെ കാലാവധിയുണ്ടായിരുന്നു. 8 മാസം കാലാവധി ബാക്കി നിൽക്കെയാണ് അപ്രതീക്ഷിതമായി തെരഞ്ഞെടുപ്പ് പ്രഖ്യാപനം. 1945ന് ശേഷം ആദ്യമായാണ് ബ്രിട്ടനിൽ ജൂലൈയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.

രാജ്യം കാത്തിരിക്കുന്ന നിമിഷമാണ് തെരഞ്ഞെടുപ്പെന്ന് ലേബർ നേതാവ് കെയർ സ്റ്റാർമർ പറഞ്ഞു. ക്ഷമയോടും നിശ്ചയദാർഢ്യത്തോടും തിരഞ്ഞെടുപ്പിനെ നേരിടുമെന്നും ലേബർ പാർട്ടി വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more