1 GBP = 110.31

ഗസ്സയിൽ ആക്രമണം ശക്തമാക്കി ഇസ്രായേൽ; 24 മണിക്കൂറിനിടെ ഗസ്സയിൽ കൊല്ലപ്പെട്ടത് 200 പേർ

ഗസ്സയിൽ ആക്രമണം ശക്തമാക്കി ഇസ്രായേൽ; 24 മണിക്കൂറിനിടെ ഗസ്സയിൽ കൊല്ലപ്പെട്ടത് 200 പേർ

ഗസ്സ: ഗസ്സ മുനമ്പിൽ ആക്രമണം ശക്തമാക്കി ഇസ്രായേൽ. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രായേൽ ആക്രമണങ്ങളിൽ 201 പേരാണ് ഗസ്സമുനമ്പിൽ കൊല്ലപ്പെട്ടത്. 370 പേർക്ക് ആക്രമണങ്ങളിൽ പരിക്കേൽക്കുകയും ചെയ്തു. ഗസ്സയിലെ ഇസ്രായേൽ അധിനിവേശം 12ാമത്തെ ആഴ്ചയിലേക്ക് കടക്കുമ്പോഴാണ് ആക്രമണം അവർ കൂടുതൽ കടുപ്പിക്കുന്നത്.

ബുറേജി അഭയാർഥി ക്യാമ്പിന് നേരെ കഴിഞ്ഞ ദിവസം ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ എട്ട് പേർ കൊല്ലപ്പെട്ടിരുന്നു. ഇതിൽ കുട്ടികളും ഉൾപ്പെടും. ശനിയാഴ്ച വീണ്ടും ജബലിയ അഭയാർഥി ക്യാമ്പിന് നേരെ ആക്രമണം നടത്തി. ഈ ആക്രമണത്തിലും നിരവധി പേർ കൊല്ല​പ്പെട്ടുവെന്നാണ് വിവരം.

ഗസ്സയിൽ ഇ​സ്രായേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 20,258 ആയി ഉയർന്നു. 53,688 പേർക്കാണ് പരിക്കേറ്റതെന്നും ഗസ്സ ആരോഗ്യമന്ത്രാലയം അറിയിച്ചു. ആയിരക്കണക്കിന് മൃതദേഹങ്ങൾ കെട്ടിടാവശിഷ്ടങ്ങൾക്കിടയിലുണ്ടെന്നും സംശയമുണ്ട്.

ഗസ്സയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇസ്രായേൽ ആക്രമണം കൂടുതൽ ശക്തമാക്കുകയാണെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. ഇസ്രായേൽ അധിനിവേശത്തിന് പിന്നാലെ ഗസ്സയിലെ ഇരുപത് ലക്ഷത്തിലേറെ പേർ തെരുവുകളിലെ താൽക്കാലിക ടെന്റുകളിലാണ് കഴിയുന്നത്.

ഗ​സ്സ സി​റ്റി​യി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ 76 പേ​രെ വെ​ള്ളി​യാ​ഴ്ച രാ​​ത്രി ഇസ്രായേൽ ബോം​ബി​ട്ട് കൊ​ന്നിരുന്നു. മു​ഗ്റ​ബി കു​ടും​ബ​ത്തി​ലെ സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്ക​മു​ള്ള​വ​രാ​ണ് പോ​ർ​വി​മാ​ന​ങ്ങ​ൾ തീ​തു​പ്പി​യ​തി​നെ തു​ട​ർ​ന്ന് കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ ഞെ​രി​ഞ്ഞ​മ​ർ​ന്ന​ത്. ഐ​ക്യ​രാ​ഷ്ട്ര​സ​ഭ ഏ​ജ​ൻ​സി ഉ​ദ്യോ​ഗ​സ്ഥ​ൻ ഇ​സ്സാം അ​ൽ മു​ഗ്റ​ബി​യും ഭാ​ര്യ​യും അ​ഞ്ച് മ​ക്ക​ളും കൊ​ല്ല​പ്പെ​ട്ട​വ​രി​ലു​ണ്ട്.

സം​ഭ​വ​ത്തി​ൽ ന​ടു​ക്കം പ്ര​ക​ടി​പ്പി​ച്ച ഐ​ക്യ​രാ​ഷ്ട്ര​സ​ഭ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ന്റോ​ണി​യോ ഗു​ട്ട​റ​സ് 75 ദി​വ​സ​ത്തി​നി​ടെ 136 യു.​എ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​ണ് ഗ​സ്സ​യി​ൽ ജീ​വ​ൻ ന​ഷ്ട​മാ​​യ​തെ​ന്ന് അ​റി​യി​ച്ചു. യു.​എ​ൻ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ആ​ൾ​നാ​ശ​മാ​ണി​ത്. ഭൂ​രി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും വീ​ട് ന​ഷ്ട​പ്പെ​ട്ടു. ജീ​വ​ൻ പ​ണ​യം​വെ​ച്ചും ഗ​സ്സ​യി​ൽ ര​ക്ഷാ​ദൗ​ത്യം തു​ട​രു​ന്ന​വ​ർ​ക്ക് അ​ദ്ദേ​ഹം അ​ഭി​വാ​ദ്യ​മ​ർ​പ്പി​ച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more