1 GBP = 111.99
breaking news

കരയുദ്ധത്തിനായി തയാറെടുത്തുവെന്ന് ഇസ്രായേൽ പ്രധാനമന്ത്രി

കരയുദ്ധത്തിനായി തയാറെടുത്തുവെന്ന് ഇസ്രായേൽ പ്രധാനമന്ത്രി

തെൽ അവീവ്: കരയുദ്ധത്തിനായി തയാറെടുത്തുവെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് നെതന്യാഹുവിന്റെ പരാമർശം. കരയുദ്ധത്തിന്റെ പ്രധാന ലക്ഷ്യം ഹമാസിന്റെ സൈന്യത്തേയും മറ്റ് സംവിധാനങ്ങളേയും പൂർണമായും തകർക്കുകയാണെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.

യുദ്ധകാല മ​ന്ത്രിസഭ മുഴുവൻ സമയവും പ്രവർത്തിക്കും. വിജയം വരെ പോരാട്ടം തുടരും. സൈനികരുടെ സുരക്ഷയെ മുൻനിർത്തി കരയുദ്ധത്തിന്റെ വിവരങ്ങൾ പുറത്ത് വിടുന്നില്ല. എപ്പോൾ കരയുദ്ധം നടത്തണമെന്നതിൽ യുദ്ധകാല മന്ത്രിസഭ തീരുമാനമെടുക്കുമെന്നും നെതന്യാഹു പറഞ്ഞു.

അ​തേ​സ​മ​യം, യു.​എ​സ് അ​ഭ്യ​ർ​ഥ​ന പ്ര​കാ​രം ഗ​സ്സ​ക്കു മേ​ലു​ള്ള ക​ര​യാ​ക്ര​മ​ണം വൈ​കി​പ്പി​ക്കാ​ൻ ഇ​സ്രാ​യേ​ൽ സ​മ്മ​തി​ച്ച​താ​യി യു.​എ​സ് മാ​ധ്യ​മ​മാ​യ വാ​ൾ സ്ട്രീ​റ്റ് ജേ​ണ​ൽ ബു​ധ​നാ​ഴ്ച രാ​ത്രി റി​പ്പോ​ർ​ട്ട് ചെ​യ്തിരുന്നു. പ​ശ്ചി​മേ​ഷ്യ​യി​ലെ ത​ങ്ങ​ളു​ടെ സേ​നാ​വി​ന്യാ​സ​ത്തി​ന് സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള വ്യോ​മ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ സ്ഥാ​പി​ക്കു​ന്ന​തു​വ​രെ ക​ര​യ​ധി​നി​വേ​ശം വൈ​കി​പ്പി​ക്കാ​നാ​ണ് യു.​എ​സ് അ​ഭ്യ​ർ​ഥി​ച്ച​ത്. സി​റി​യ​യു​മാ​യും ഇ​റാ​നു​മാ​യും സം​ഘ​ർ​ഷം മു​ന്നി​ൽ ക​ണ്ടാ​ണ് ഈ ​മു​ൻ​ക​രു​ത​ലെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്.

ഇ​തി​നി​ടെ, ഇ​സ്രാ​യേ​ൽ വീ​ണ്ടും സി​റി​യ​യി​ൽ വ്യോ​മാ​​ക്ര​മ​ണം ന​ട​ത്തി. അ​ല​പ്പോ വി​മാ​ന​ത്താ​വ​ള റ​ൺ​വേ വീ​ണ്ടും ത​ക​ർ​ന്ന​താ​യും എ​ട്ടു സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ട​താ​യും സി​റി​യ​ൻ ഗ​താ​ഗ​ത മ​ന്ത്രാ​ല​യ വ​ക്താ​വ് സു​ലൈ​മാ​ൻ ഖ​ലീ​ൽ അ​റി​യി​ച്ചു. ഒ​രാ​ഴ്ച​ക്കി​ടെ ര​ണ്ടാം​ത​വ​ണ​യാ​ണ് ഇ​സ്രാ​യേ​ൽ സി​റി​യ​യെ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​സ്രാ​യേ​ൽ വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​മാ​യ ഈ​ലാ​ത്തി​ലേ​ക്ക് ഹ​മാ​സ് റോ​ക്ക​റ്റാ​ക്ര​മ​ണം ന​ട​ത്തി. 344 കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ ഗ​സ്സ​യി​ൽ ബു​ധ​നാ​ഴ്ച 756 ​പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ആ​കെ കൊ​ല്ല​പ്പെ​ട്ട​വ​ർ 6546 ആ​യി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more