1 GBP = 112.08
breaking news

ബ്രിട്ടിനിലെ ഏറ്റവും വലിയ മൊബൈൽ ഓപ്പറേറ്റർ നെറ്റ്വർക്കാകാൻ വൊഡാഫോൺ; ത്രീ യു.കെയുമായി ലയിക്കുന്നു

ബ്രിട്ടിനിലെ ഏറ്റവും വലിയ മൊബൈൽ ഓപ്പറേറ്റർ നെറ്റ്വർക്കാകാൻ വൊഡാഫോൺ; ത്രീ യു.കെയുമായി ലയിക്കുന്നു

വോഡഫോൺ ഗ്രൂപ്പും ത്രീ യു.കെയും സഹകരിക്കുന്നതിനുള്ള ചർച്ചകൾ അവസാനഘട്ടത്തിൽ. കരാർ സാധ്യമായാൽ ബ്രിട്ടിനിലെ ഏറ്റവും വലിയ മൊബൈൽ ഓപ്പറേറ്റർ നെറ്റ്വർക്കാകും വോഡഫോൺ എന്ന് കമ്പനി അധികൃതർ പറഞ്ഞു.

ബ്ലൂംബർഗ് പുറത്ത് വിട്ട റിപ്പോർട്ട് പ്രകാരം ലയന ചർച്ചകളിൽ നല്ല പുരോഗതിയുണ്ടെന്നാണ് വിവരം. ലയനം നടന്നാൽ വോഡഫോണിനാകും 51% ഷെയറും ലഭിക്കുക. ബാക്കി 49% ത്രീ യുകെ ( സികെ ഹച്ചിസൺ) സ്വന്തമാക്കും.

ഈ മാസം അവസാനം ടൈ അപ്പിന്റെ വിശദാംശങ്ങൾ പ്രഖ്യാപിച്ചേക്കും. ലയനത്തിന്റെ ഘടനയും പ്രഖ്യാപന തീയതിയും സംബന്ധിച്ച് അന്തിമ തീരുമാനമായില്ലെന്നും കമ്പനി വക്താവ് അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more