വിഗണിൽ മരണമടഞ്ഞ ശ്രീ. ജോമോൻ തോമസിന് യുകെ മലയാളി സമൂഹം മെയ് 23 ന് അന്ത്യാഞ്ജലിയേകും…
May 19, 2022
ഏപ്രിൽ 24ന് യുകെയിലെ വിഗണിൽ നിര്യാതനായ മുൻ വിഗൺ മലയാളി അസോസിയേഷൻ പ്രസിഡൻ്റുമായിരുന്ന ശ്രീ. ജോമോൻ തോമസിൻ്റെ സംസ്കാര ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ആത്മാർത്ഥതയും ദൈവാശ്രയവും കാര്യപ്രാപ്തിയും കൈമുതലായ ഏവർക്കും പ്രിയങ്കരനുമായിരുന്ന ജോമോൻ ചേട്ടന് അർഹമായ വിടവാങ്ങൽ ചടങ്ങിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി ബന്ധുമിത്രാദികളും, സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം കൊടുക്കുന്ന വിഗൺ മലയാളി അസോസിയേഷൻ പ്രസിഡൻ്റ് മിജോസ് സേവ്യർ എന്നിവർ അറിയിച്ചു.
സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി നാട്ടിൽ നിന്നും ജോമോൻ ചേട്ടൻ്റെ സഹോദരിയും കുടുംബവും ഇതിനകം യു കെയിലെത്തിച്ചേർന്നു. തൻ്റെ രാഷ്ട്രീയ പ്രവർത്തനം സാമൂഹ്യ നന്മക്കായി വിനിയോഗിച്ച്, തൻ്റെ യൗവനകാലം അർത്ഥപൂർണ്ണമാക്കിയ ജോമോൻ ചേട്ടൻ്റെ ജന്മനാട്ടിലെ എല്ലാവർക്കും സംസ്കാര ചടങ്ങുകൾ കാണുന്നതിന് ലൈവ് സംപ്രേക്ഷണം ചെയ്യുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തിയതായി അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
മെയ് മാസം 23 തിങ്കളാഴ്ച രാവിലെ 10.30 ന് വിഗണിലെ പെമ്പർട്ടൻ സെൻ്റ്. കത്ത്ബെർട്ട് റോമൻ കാത്തലിക് ദേവാലയത്തിലേക്ക് ജോമോൻ ചേട്ടൻ്റെ ഭൗതിക ശരീരം ഫ്യൂണറൽ ഡയറക്ടേഴ്സ് എത്തിക്കും. തുടർന്ന് ലിതർലാൻറ് സീറോ മലബാർ പള്ളി വികാരി റവ.ഫാ.ആൻഡ്രൂസ് ചെതലൻ്റെ മുഖ്യ കർമ്മികത്വത്തിൽ ശുശ്രൂഷകൾ ആരംഭിക്കും. ശുശ്രൂഷകൾക്ക് ശേഷം പൊതുദർശനത്തിനുള്ള സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.
തുടർന്ന് ഉച്ചക്ക് ഒരു മണിക്ക്ലു വിഗണിലുള്ള ഗിഡ്ലോ സിമിത്തേരയിൽ അന്ത്യശുശ്രൂഷകൾക്ക് ശേഷം ജോമോൻ ചേട്ടൻ്റെ ഭൗതിക ശരീരം അടക്കം ചെയ്യുന്നതാണ്. രണ്ട് പതിറ്റാണ്ടുകൾ ചിലവഴിച്ച മണ്ണിൽ അദ്ദേഹം വേദനിക്കുന്ന ഒരു ഓർമ്മയായി മാറും.
കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക:-
റ്റോസി സക്കറിയ – 07855945771
ജിനോ. പി. ജോയി – 07565510747
സംസ്കാര ശുശ്രൂഷകൾ നടക്കുന്ന ദേവാലയത്തിൻ്റെ വിലാസം:-
ഡോ ഹിക്സിന് പിന്നാലെ സുജിത് രാമചന്ദ്രനും; ഞായറാഴ്ച് രണ്ടു മണിക്ക് ‘ETHICAL DILEMMAS IN NURSING’ എന്ന വിഷയത്തിൽ സുജിത് രാമചന്ദ്രൻ; യുഎൻഎഫ് സമ്മേളനം കെങ്കേമമാക്കാൻ സംഘാടക സമിതി /
യുഎൻഎഫ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര നഴ്സസ് ദിനാചരണത്തിന് മുന്നോടിയായുള്ള ലൈവ് വെബിനാറുകൾ ശ്രദ്ധേയമാകുന്നു; ഈ ശനിയാഴ്ച്ച പ്രമുഖ കൺസൾട്ടൻ്റ് സൈക്യാട്രിസ്റ്റായ ഡോ. ഹിക്സ് ‘MINDFULNESS AND MENTAL RESILIENCE IN NURSING’ എന്ന വിഷയവുമായി വെബിനാറിൽ /
അന്താരാഷ്ട്ര നേഴ്സസ് ദിനാചരണത്തോട് അനുബന്ധിച്ച യുക്മ നേഴ്സസ് ഫോറം സംഘടിപ്പിക്കുന്ന വാർഷിക സമ്മേളനത്തിൽ മുഖ്യ പ്രഭാഷകരിൽ ആർസിഎൻ നോർത്ത് വെസ്റ്റ് റീജിയണൽ ഡയറക്ടറും /
അന്താരാഷ്ട്ര നേഴ്സസ് ദിനാചരണത്തോട് അനുബന്ധിച്ച യുക്മ നേഴ്സസ് ഫോറം സംഘടിപ്പിക്കുന്ന വാർഷിക സമ്മേളനത്തിൽ മുഖ്യ പ്രഭാഷകരിൽ ഒരാളായി എൻഎംസിയുടെചീഫ് എക്സിക്യൂട്ടീവും രജിസ്ട്രാറുമായ ആൻഡ്രിയ സട്ട്ക്ലിഫ് CBE /
click on malayalam character to switch languages