1 GBP = 105.80
breaking news

കൊക്കെയിന്റെ അംശം ശരീരത്തില്‍ കണ്ടെത്തിയതിന്റെ പേരില്‍ തൊഴിലാളിയെ പുറത്താക്കി. കോടതി 84000 പൗണ്ട് നഷ്ടപരിഹാരം വിധിച്ചു.

കൊക്കെയിന്റെ അംശം ശരീരത്തില്‍ കണ്ടെത്തിയതിന്റെ പേരില്‍ തൊഴിലാളിയെ പുറത്താക്കി.  കോടതി 84000 പൗണ്ട് നഷ്ടപരിഹാരം വിധിച്ചു.

ബൈജു വർക്കി തിട്ടാല

ശരീരത്തില്‍ കൊക്കെയിന്റെ അംശം കണ്ടെത്തിയതിന്റെ പേരില്‍ (test positive) പുറത്താക്കപ്പെട്ട ബ്രിട്ടനിലെ ഒരു സ്ഥാപനത്തിന്റെ ഡ്രൈവര്‍ക്ക് കോടതി 84000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചു. കൊക്കെയിന്‍ ടെസ്റ്റ് പോസിറ്റീവ് ആയതിന്റെ പേരില്‍ തൊഴില്‍ ദാതാവ് തൊഴിലാളിയെ പുറത്താക്കുകയായിരുന്നു.

കോടതിയിലെത്തിയ പ്രസ്തുത കേസില്‍ തൊഴിലാളി ഇത് താന്‍ പണം കൈകാര്യം ചെയ്യുന്നതിലൂടെ സംഭവിച്ചതാണെന്നും കൊക്കെയിന്‍ ഉപയോഗിക്കുന്നവരുടെ കൈകളിലൂടെ മലീമസമായ നോട്ടുകള്‍ തന്റെ കൈകളിലെത്തിയപ്പോള്‍ കൊക്കെയിന്റെ അംശം തന്നിലേക്കും എത്തിയതാവാം എന്നും ടെസ്റ്റ് ചെയ്തപ്പോള്‍ കൊക്കെയിന്റെ അശം കാണാന്‍ കാരണമായതും ഇതുകൊണ്ടായിരിക്കാമെന്നും വാദിച്ചു. മാത്രമല്ല യാത്രയ്ക്കിടയില്‍ സാന്‍വിച്ച് കഴിച്ചതുകൊണ്ട് കൊക്കെയിന്റെ അംശങ്ങള്‍ ശരീരത്തിലേക്ക് കടക്കാനിടയായിട്ടുണ്ടാകാമെന്നും വാദിച്ചു.

പ്രസ്തുത വാദം തൊഴിലാളി അവതരിപ്പിച്ചത് 2010 ലെ ഫോറന്‍സിക് സയന്‍സ് സര്‍വീസിന്റെ ആധികാരികമായ പഠന റിപ്പോര്‍ട്ടിന്റെ പിന്തുണയോടെയായിരുന്നു. പ്രസ്തുത പഠന റിപ്പോര്‍ട്ട് പ്രകാരം യു.കെ.യിലെ 88 ശതമാനം ബാങ്ക് നോട്ടുകളിലും നിയമവിരുദ്ധമായ മരുന്നുകളുടെ അംശം ഉണ്ടെന്നതായിരുന്നു. മാത്രമല്ല ബ്രിട്ടനിലെ ഇരുപതില്‍ ഒന്നില്‍ എന്ന കണക്കില്‍ നോട്ടുകളില്‍ കൊക്കെയിന്റെ ഉയര്‍ന്ന അംശം ഉണ്ടെന്നതാണ്.

തന്റെ GP യുടെ നേതൃത്വത്തില്‍ 440 പൗണ്ട് ചിലവാക്കി നടത്തിയ ടെസ്റ്റില്‍ തൊഴിലാളിയുടെ ശരീരത്തില്‍ കഴിഞ്ഞ നാലുമാസമായി കൊക്കെയിന്‍ ഉപയോഗിച്ചിട്ടില്ല എന്ന റിപ്പോര്‍ട്ട് വകവെക്കാതെയാണ് തൊഴില്‍ ദാതാവ് ഈ തൊഴിലാളിയെ പിരിച്ചുവിട്ടത്. 22 വര്‍ഷത്തെ സേവനത്തില്‍ യാതൊരു അച്ചടക്ക നടപടികള്‍ക്കും വിധേയമാകാത്ത തൊഴിലാളിയെ തിരിച്ചെടുക്കാന്‍ തൊഴില്‍ ദാതാവ് തയ്യാറായില്ല.

പ്രസ്തുത കേസില്‍ തൊഴില്‍ ദാതാവ് കൃത്യമായ അന്വേഷണം നടത്താതെ തൊഴിലാളിയെ പിരിച്ചുവിട്ടതിനെ കോടതി നിശിതമായി വിമര്‍ശിച്ചു. പുതിയ നിയമമായ driving under the influence of drugs, disqualification and work place 2015 മാര്‍ച്ച് 2 മുതല്‍ പ്രാബല്യത്തില്‍ വന്നതോടെയും പ്രസ്തുത നിയമം റോഡ് ട്രാഫിക് ആക്റ്റ്-1988 ല്‍ കൂട്ടിച്ചേര്‍ത്തതോടെയും പോലീസ് ഉദ്യോഗസ്ഥന്മാര്‍ക്ക് പരിധിയില്‍ കൂടുതല്‍ മയക്കുമരുന്നിന്റെ cannabis and cocaine prescribed drugs ന്റെ ഉപയോഗത്തിലാണ് ഒരാള്‍ എന്ന സംശയത്തില്‍ ചെക്കുചെയ്യാന്‍ അധികാരമുണ്ട് (spot check). മാത്രമല്ല, പരിശോധനയ്ക്കായി രക്തം എടുക്കുകയോ, മൂത്രം സാമ്പിള്‍ എടുക്കുകയോ ചെയ്യാവുന്നതാണ്. ഇത്തരത്തില്‍ കുറ്റം ചെയ്യുന്നവര്‍ക്ക് നിര്‍ബന്ധിതമായും വാഹനം ഓടിക്കുന്നതില്‍ നിന്ന് അയോഗ്യരാക്കപ്പെടുകയും ആറുമാസം വരെ തടവു ശിക്ഷ ലഭിക്കുകയും ചെയ്യാം. പ്രസ്തുത നിയമപ്രകാരം പോലീസിന്റെ സ്‌പോട്ട് ചെക്കിന്റെ അളവ് കൂടാന്‍ സാധ്യതയുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ തൊഴില്‍ ദാതാക്കള്‍ തൊഴിലാളികളെ ഒഴിവാക്കുന്നതിന്റെ ഭാഗമായി യാതൊരുവിധത്തിലുള്ള അന്വേഷണവും നടത്താതെയുള്ള പുറത്താക്കലിനെതിരെയുള്ള ഈ വിധി വഴി വ്യക്തമായ അന്വേഷണം നടത്തുവാന്‍ തൊഴിലുടമകളെ നിര്‍ബന്ധിതരാക്കും. പ്രത്യേകിച്ചും വാഹനം ഓടിച്ചുകൊണ്ടുള്ളതും യാത്ര ആവശ്യമുള്ളതുമായ തൊഴിലിടങ്ങളില്‍.

ഇംഗ്‌ളണ്ടില്‍ നിന്ന് നിയമത്തില്‍ ബിരുദവും എംപ്ലോയ്‌മെന്റ് ലോയില്‍ ബിരുദാനന്തരബിരുദവും നേടിയ ലേഖകന്‍ കേംബ്രിഡ്ജ് സിറ്റി കൗൺസിലറാണ് and Practicing Solicitor.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more