1 GBP = 105.01

യുക്മ സൗത്ത് ഈസ്റ്റ് റീജിയൻ സ്പോർട്സ് മീറ്റ് സംഘാടക സമിതി രൂപീകരിച്ചു!

യുക്മ സൗത്ത് ഈസ്റ്റ് റീജിയൻ സ്പോർട്സ് മീറ്റ് സംഘാടക സമിതി രൂപീകരിച്ചു!

സുരേന്ദ്രൻ ആരക്കോട്ട് (അസ്സോസിയേറ്റ് എഡിറ്റർ, യുക്മ ന്യൂസ്)

2019 -ലെ യുക്മ സൗത്ത് ഈസ്റ്റ് റീജിയൻ സ്‌പോർട് മീറ്റിന്റെ പ്രാരംഭ പ്രവർത്തന പരിപാടികൾക്ക് ആവേശകരമായ തുടക്കം കുറിക്കപ്പെട്ടു.

ജൂൺ 8 ശനിയാഴ്ച ഹേയ്‌വാർഡ്‌സ് ഹീത്തിൽ വെച്ച് നടത്താൻ ഉദ്ദേശിക്കുന്ന സ്പോർട്സ് മീറ്റ് വിജയകരമായി സംഘടിപ്പിക്കുന്നതിനായുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ഹേയ്‌വാർഡ്‌സ് ഹീത്തിൽ ഇക്കഴിഞ്ഞ 26 മെയ് 2019 ഞായറാഴ്ച വൈകുന്നേരം പ്രസിഡന്റ് ശ്രീ ആന്റണി അബ്രഹാമിന്റെ നേതൃത്വത്തിൽ യുക്മ നാഷണൽ കമ്മിറ്റി, യുക്മ സൗത്ത് ഈസ്റ്റ് റീജിയൻ കമ്മിറ്റി, അംഗ അസോസിയേഷനുകൾ എന്നിവയുടെ പ്രതിനിധികൾ പങ്കെടുത്ത ഒരു യോഗം വിളിച്ചു ചേർക്കുകയുണ്ടായി.

ഹേവാർഡ്‌സ് ഹീത്ത് മലയാളീ അസോയ്‌ക്കേഷൻ പ്രസിഡന്റ് ശ്രീ സെബാസ്റ്റ്യൻ നെയ്‌ശ്ശേരി യോഗത്തിൽ പങ്കെടുത്ത എല്ലാവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുകയും ഈ വർഷത്തെ സ്പോർട്സ് മീറ്റിനു ആതിഥേയത്വം വഹിക്കാൻ ഹേവാർഡ്‌സ് ഹീത്ത് മലയാളീ അസോസിയേഷന് അവസരം ലഭിച്ചതിലുള്ള സന്തോഷം പങ്കിടുകയും ചെയ്തു.

തുടർന്ന്, യുക്മ ദേശീയ പ്രസിഡന്റ് ശ്രീ മനോജ് കുമാർ പിള്ള, 2 വർഷത്തെ കാത്തിരിപ്പിന് ശേഷം നടത്തുന്ന ഈ റീജിയണൽ സ്പോർട്സ് മീറ്റ് അത്യന്തം ആവേശകരമായ ഒരു പരിപാടിയാക്കി മാറ്റാൻ വേണ്ടുന്ന മാർഗ നിർദേശങ്ങൾ തന്റെ ആശംസാപ്രസംഗത്തിൽ അവതരിപ്പിക്കുകയുണ്ടായി.

യോഗത്തിൽ അധ്യക്ഷം വഹിച്ച റീജിയണൽ പ്രസിഡന്റ് ശ്രീ ആന്റണി എബ്രഹാം ഈ സ്പോർട്സ് മീറ്റ് വിജയകരമായി നടത്താൻ ആവശ്യമായ കർമ്മ പരിപാടികളുടെ വിശദമായ ഒരു രൂപരേഖ മുന്നോട്ടു വെക്കുകയുണ്ടായി. എല്ലാ അംഗ അസോസിയേഷൻ ഭാരവാഹികളുടെയും നിസ്സീമമായ സഹകരണം അദ്ദേഹം അഭ്യർത്ഥിച്ചു.

മിഡ്‌ – സസ്സെക്സ് ഡിസ്ട്രിക്ട് കൗൺസിലിന് കീഴിലുള്ള, വൈറ്റ്മാൻസ് ഗ്രീൻ റീക്രീഷൻ ഗ്രൗണ്ടിലാണ് ഈ വർഷത്തെ സ്പോർട്സ് മീറ്റ് നടത്തുന്നത്. വളരെ ജനപ്രീതിയാർജിച്ച ഈ കായികമത്സര വേദിക്കു തികച്ചും സവിശേഷമായ ഒരു ചരിത്ര പ്രാധാന്യം കൂടിയുണ്ട്. 1825 -ൽ ഈ സ്ഥലത്തുണ്ടായിരുന്ന ഒരു ക്വാറിയിൽ നിന്നും ജിഡിയോൺ / മേരി ആൻ മാന്റൽ ദമ്പതികൾ കണ്ടെടുത്ത ഫോസിൽ 125 മില്യൺ വര്ഷം മുമ്പ് ഭൂമിയിൽ ജീവിച്ചിരുന്ന ഇഗ്‌നാനോഡോൺ എന്ന പ്രതേക തരം ഡൈനോസയറിന്റെയാണെന്നു പിന്നീട് സ്ഥിരീകരിക്കപ്പെടുകയുണ്ടായി.

സ്പോർട്സ് മീറ്റിൽ പങ്കെടുക്കുക വഴി യുവ തലമുറക്ക് അപൂർവ ചരിത്ര പ്രാധാന്യമുള്ള സ്ഥലം കാണുവാനുള്ള ഒരവസരം കൂടിയാണിതെന്നു യോഗത്തിൽ പങ്കെടുത്ത പ്രതിനിധികൾ നിരീക്ഷിക്കുകയുണ്ടായി. സ്പോർട്സ് മീറ്റ് നടത്തിപ്പിനായി പല ക്രിയാത്മകമായ അഭിപ്രായങ്ങളും നിർദേശങ്ങളും യോഗത്തിൽ പങ്കെടുത്ത അംഗ അസോസിയേഷൻ പ്രതിനിധികൾ രേഖപ്പെടുത്തി. സ്പോർട്സ് മീറ്റിൽ സംബിന്ധിക്കുന്ന മത്സരാർത്ഥികൾക്കും കാണികൾക്കും വേണ്ടി രുചികരമായ ഭക്ഷണം കായികമത്സര ഗ്രൗണ്ട് പരിസരത്തു തന്നെ ലഭ്യമാക്കാൻ വേണ്ട സൗകര്യങ്ങൾ ഒരുക്കുവാനും യോഗത്തിൽ തീരുമാനിച്ചു.

വളരെ ദൂരെനിന്നു പോലും എത്തിച്ചേർന്നു സംഘടക സമിതി രൂപീകരണ ചർച്ചയിൽ സജീവമായി പങ്കെടുക്കാൻ സന്മനസ്സു കാണിച്ച എല്ലാ പ്രതിനിധികളോടുമുള്ള അകമഴിഞ്ഞ നന്ദി ഹേവാർഡ്‌സ് ഹീത്ത് മലയാളീ അസോസിയേഷൻ സെക്രട്ടറി ശ്രീ ഷാജി തോമസ് തന്റെ ഉപസംഹാര പ്രസംഗത്തിൽ അറിയിച്ചു.

സ്പോർട്സ് മീറ്റിന്റെ സുഖമമായ നടത്തിപ്പിന് വേണ്ടി, യോഗം താഴെ പറയുന്ന അംഗങ്ങൾ ഉൾക്കൊള്ളുന്ന ഒരു സംഘാടക സമിതി രൂപികരിച്ചു:

രക്ഷാധികാരി:
മനോജ് കുമാർ പിള്ള
(യുക്മ നാഷണൽ പ്രസിഡന്റ്)

ചെയർമാൻ:
ആന്റണി എബ്രഹാം
(റീജിയണൽ പ്രസിഡന്റ്)

വൈസ് ചെയർമാൻ:
എബി സെബാസ്റ്റ്യൻ
(യുക്മ നാഷണൽ വൈസ് പ്രസിഡന്റ്)

ജനറൽ കൺവീനർ:
സെബാസ്റ്റ്യൻ നെയ്‌ശ്ശേരി
(പ്രസിഡന്റ് – ഹേവാർഡ്‌സ് ഹീത്ത് മലയാളീ അസോസിയേഷൻ)

ഫിനാൻസ് & രെജിസ്ട്രേഷൻ കമ്മിറ്റി ഇൻചാർജ്:
വരുൺ ജോൺ
(റീജിയണൽ ജോയിന്റ് ട്രെസ്സുരെർ)

അപ്പീൽ കമ്മിറ്റി:
1) വര്ഗീസ് ജോൺ (യുക്മ ഫൗണ്ടർ പ്രസിഡന്റ്)
2) ഷാജി തോമസ് (യുക്മ എക്സ് -നാഷണൽ ട്രെസ്സുരെർ & എക്സ്-നാഷണൽ വൈസ് പ്രസിഡന്റ്)
3) ബിജു പോത്താനിക്കാട് (എക്സ്-പ്രസിഡന്റ് – ഹേവാർഡ്‌സ് ഹീത്ത് മലയാളീ അസോസിയേഷൻ)

സ്പോർട്സ് കോ-ഓർഡിനേറ്റർ:
ഷാജി തോമസ്
(സെക്രട്ടറി – ഹേവാർഡ്‌സ് ഹീത്ത് മലയാളീ അസോസിയേഷൻ)

പബ്ലിക് റിലേഷൻസ് ഓഫീസർ & മീഡിയ കോ-ഓർഡിനേറ്റർ:
സുരേന്ദ്രൻ ആരക്കോട്ട്
(യുക്മ ന്യൂസ് അസ്സോസിയേറ്റ് എഡിറ്റർ & ഡാർട്ഫോർഡ് മലയാളീ അസോസിയേഷൻ സെക്രട്ടറി)

ഓഫീസ് അഡ്മിനിസ്ട്രേറ്റർ:
ജെയ്സൺ മാത്യു
(എക്സിക്യൂട്ടീവ് മെമ്പർ – മലയാളീ അസോസിയേഷൻ ഓഫ് സൗത്താംപ്ടൺ)

അത്ലറ്റിക് ക്യാപ്റ്റൻസ്:
1) ബെർവിൻ ബാബു (HUM കൾച്ചറൽ അസോസിയേഷൻ, ഹേവാർഡ് ഹീത്ത്)
2) ജോൺസൺ മാത്യൂസ് (ആഷ്‌ഫോർഡ് മലയാളീ അസോസിയേഷൻ)

മറ്റു സംഘാടക സമിതി അംഗങ്ങൾ:

1) ടോമി തോമസ് (എക്സ്-റീജിയണൽ പ്രസിഡന്റ് – യുക്മ സൗത്ത് ഈസ്റ്റ് റീജിയൻ)
2) റെനോൾഡ് മനുവേൽ (പ്രസിഡന്റ് – ഡാർട്ഫോർഡ് മലയാളീ അസോസിയേഷൻ)
3) ഡെന്നിസ് ജോസഫ് (പ്രസിഡന്റ് – MARC റെഡിങ്),
4) സജികുമാർ ഗോപാലൻ (പ്രസിഡന്റ് – ആഷ്‌ഫോർഡ് മലയാളീ അസോസിയേഷൻ)
5) ജയപ്രകാശ് പണിക്കർ (സെക്രട്ടറി – സംഗീത UK ക്രോയ്ഡോൺ)
6) സോണി കുരിയൻ (പ്രസിഡന്റ് – ഡോർസെറ്റ് കേരള കമ്മ്യൂണിറ്റി)
7) രാജുമോൻ കുര്യൻ (ചെയർമാൻ – മലയാളീ അസോസിയേഷൻ ഓഫ് പോര്ടസ്‌മൗത്)
8) ജോസ് ഫെർണാണ്ടസ് (ചെയർമാൻ – ബ്രിട്ടീഷ് കേരളൈറ്റ്സ് അസോസിയേഷൻ, സൗത്ത്‌ഓൾ)
9) ബിബിൻ വേണുനാഥ്‌ (ജോയിന്റ് സെക്രട്ടറി – ഡോർസെറ്റ് കേരള കമ്മ്യൂണിറ്റി)
10) ബൈജു ശ്രീനിവാസ് (ഹേവാർഡ്‌സ് ഹീത്ത് മലയാളീ അസോസിയേഷൻ)
11) ബിറോസ് പാവു (സെക്രട്ടറി – MARC റെഡിങ്)
12) സുജിത് നീലകണ്ഠൻ (ട്രെസ്സുരെർ – വോക്കിങ് മലയാളീ അസോസിയേഷൻ)

കൂടാതെ, സൗത്ത് ഈസ്റ്റ് റീജിയനിൽപെട്ട അംഗ അസോസിയേഷനുകളുടെ പ്രസിഡന്റുമാരെ കായിക മേളയുടെ നടത്തിപ്പിനായുള്ള സ്വാഗത സംഘത്തിൽ ഉൾപ്പെടുത്താനും യോഗം തീരുമാനിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more