1 GBP = 104.15
breaking news

യുക്മ മിഡ്ലാണ്ട്‌സ് റീജണൽ കായിക മേള 2019 ജൂൺ 8 ന് റെഡിച്ചിൽ

യുക്മ മിഡ്ലാണ്ട്‌സ് റീജണൽ  കായിക മേള 2019 ജൂൺ 8  ന് റെഡിച്ചിൽ

പി ആർ ഒ .

യുക്മ മിഡ് ലാണ്ട്‌സ് റീജണൽ കായിക മേള 2019 ജൂൺ 8 ന് റെഡിച്ചിൽ വച്ച് നടക്കും.റീജനിലെ പ്രശസ്തമായ യുക്മ അംഗ സംഘടനയായ .കെ സി എ റെഡിച്ചിൻറെ ആഭിമുഖ്യത്തിലാണ് ഇത്ത വണയും കായിക മേള നടത്തപ്പെടുന്നത്
.
റീജനിലെ അംഗ സംഘടനകളില്‍ നിന്നും നൂറുകണക്കിന് അംഗങ്ങള്‍ വിവിധ കായിക ഇനങ്ങളിൽ പങ്കെടുക്കും. റീജണൽ സ്‌പോര്ട്‌സ് കോ ഓർഡി നേറ്റർ ശ്രീ ബെന്നി വറു ഗീസ് , റീജണൽ ഉപാധ്യക്ഷൻ പോൾ ജോസഫ് അസോസിയേഷൻ പ്രസിഡണ്ട് സ്റ്റാൻലി വറുഗീസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ മേളയുടെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു.

കായിക മേള പലതവണ നടത്തി മുന്‍ പരിചയം ഉള്ള കെ സി എ ഈ പരുപാടിയും ഏറ്റെടു ത്തു നടത്തുന്നത് ഏറെ പ്രതീക്ഷയോടെയാണ് അംഗ സംഘടനകൾ നോക്കിക്കാണുന്നത്. . ഇത്തവണ ദേശീയ ചാമ്പ്യൻ പട്ടം നേടി എടുക്കുവാനുള്ളവാനുള്ള തയ്യാറെടുപ്പായാണ് റീജൻ , അതു കൊണ്ടു തന്നെ മത്സരങ്ങൾക്ക് വീറും വാശിയും ഏറും . റീജനിൽ നിന്നുള്ള കായിക പ്രതിഭകളെ കണ്ടെത്തുവാനുള്ള മത്സര ഇനങ്ങൾ, നിയമാവലി തുടങ്ങിയവ അടങ്ങുന്ന ഇ മെയിൽ എല്ലാ അംഗ സംഘടനകള്‍ക്കും വരും ദിവസങ്ങളിൽ എത്തിച്ചു തരും . കൂടുതൽ വിവരങ്ങൾക്ക് റീജണൽ കമ്മിറ്റിയുമായി ബന്ധപ്പെടുവാൻ പ്രസിഡൻണ്ട്‌ ബെന്നി പോൾ അഭ്യര്‍ത്ഥിച്ചു.

കായികമേള നടക്കുന്ന വേദിയുടെ വിലാസം

Abbey Stadium Sports Centre
Birmingham Road,
Redditch,
Worcestershire.
B97 6EJ

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more