1 GBP = 104.13
breaking news

യുബിസി ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ലിനു – ഷിബു സഖ്യം ജേതാക്കള്‍…

യുബിസി ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ലിനു – ഷിബു സഖ്യം ജേതാക്കള്‍…

ജോ ഇഞ്ചനാട്ടില്‍

യുണൈറ്റഡ് ബാഡ്മിന്റണ്‍ ക്ലബ് ഗ്ലാസ്ഗോയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ യുബിസി ഗ്ലാസ്ഗോയുടെ ലിനു – ഷിബു സഖ്യം ജേതാക്കളായി. വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ നോട്ടിംഗ്ഹാമില്‍ നിന്നെത്തിയ ജസ്റ്റിന്‍ ബാബു സഖ്യത്തെ പരാജയപ്പെടുത്തിയാണ് ലിനു – ഷിബു സഖ്യം ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. യുബിസിയുടെ തന്നെ ജ്യോതിസ് – പ്രവീണ്‍ സഖ്യത്തിനാണ് മൂന്നാം സ്ഥാനം.

യുബിസി ഗ്ലാസ്ഗോയുടെ ഹോം ഗ്രൌണ്ടായ ഡന്‍കാന്‍ റിഗ് സ്‌പോര്‍ട്‌സ് സെന്ററില്‍ വച്ച് മാനേജര്‍ ആന്‍ഡി ടൂര്‍ണമെന്റ് ഉത്ഘാടനം ചെയ്തു. യുബിസി ഗ്ലാസ്‌ഗോക്ക് വേണ്ടി പ്രവീണ്‍ ടീമുകളെ സ്വാഗതം ചെയ്തു. നേരത്തെ അറിയിച്ചിരുന്നത് പോലെ ശനിയാഴ്ച ഉച്ചക്ക് കൃത്യം പതിനൊന്ന് മണിക്ക് മത്സരങ്ങള്‍ ആരംഭിച്ചു. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി പ്രമുഖ ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു. എല്ലാ ടീമുകള്‍ക്കും കുറഞ്ഞത് അഞ്ചു കളികള്‍ എങ്കിലും കളിക്കാന്‍ അവസരം നല്കാന്‍ വേണ്ടി മൂന്ന് ഗ്രൂപ്പുകള്‍ ആയി തിരിച്ചാണ് പ്രാഥമിക റൌണ്ട് മത്സരങ്ങള്‍ നടത്തിയത്. പങ്കെടുത്ത ഭൂരിപക്ഷം ടീമുകളും തീ പാറുന്ന പോരാട്ടമാണ് കാഴ്ച വച്ചത്.

ഒന്നാം സമ്മാനം നേടിയ ലിനു – ഷിബു സഖ്യത്തിന് ഓണ്‍ കാള്‍ നഴ്‌സിംഗ് ഏജന്‍സി ഗ്ലാസ്‌ഗോ സ്‌പോണ്‍സര്‍ ചെയ്ത 251 പൌണ്ടും ട്രോഫിയും രണ്ടാം സമ്മാനം നേടിയ ജസ്റ്റിന്‍ – ബാബു സഖ്യത്തിന് ഫുഡ് ഏഷ്യ ഗ്ലാസ്ഗോ സ്‌പോണ്‍സര്‍ ചെയ്ത 151 പൗണ്ടും ട്രോഫിയും മൂന്നാം സമ്മാനം നേടിയ ജ്യോതിസ് – പ്രവീണ്‍ സഖ്യത്തിന് ജെ എം ജെ കാറ്ററിംഗ് ഗ്ലാസ്‌ഗോ സ്‌പോണ്‍സര്‍ ചെയ്ത 101 പൗണ്ടും ട്രോഫിയും സമ്മാനമായി നല്‍കി.

സ്‌കോട്ട്‌ലാന്‍ഡിലെ ഏറ്റവും മികച്ച ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് എന്ന് പേരെടുത്ത ടൂര്‍ണമെന്റാണ് യുബിസി ഗ്ലാസ്‌ഗോ ബാറ്റ്മിന്റന്‍ ടൂര്‍ണമെന്റ്. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ടീമുകളെ പങ്കെടുപ്പിച്ച് ഇതിലും വിപുലമായ രീതിയില്‍ മത്സരം സംഘടിപ്പിക്കുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more