1 GBP = 104.20
breaking news

ബ്രിസ്റ്റോളില്‍ നാളെ നൃത്ത – സംഗീത വിസ്മയമൊരുക്കി അക്കാദമി ഓഫ് ശക്തീസ്…

ബ്രിസ്റ്റോളില്‍ നാളെ നൃത്ത – സംഗീത വിസ്മയമൊരുക്കി അക്കാദമി ഓഫ് ശക്തീസ്…

ജി. രാജേഷ്

ബ്രിസ്റ്റോളിലെ പ്രമുഖ നൃത്ത വിദ്യാലയമായ അക്കാദമി ഓഫ് ശക്തീസ് തങ്ങളുടെ വാര്‍ഷികത്തോടനുബന്ധിച്ചു ഒരുക്കുന്ന നൃത്ത -സംഗീത വിസ്മയത്തിനായുള്ള കാത്തിരിപ്പിലാണ് ബ്രിസ്റ്റോള്‍ നിവാസികള്‍. വൈകുന്നേരം നാലരക്ക് പാച്ചു വേ കമ്മ്യൂണിറ്റി ഹാളിലാണ് നാട്യ – സംഗീത കലാവിസ്മയമൊരുങ്ങുന്നത്.

നാട്യ കലാമണി ദുഷ്യന്തി ത്യാഗരാജ മുഖ്യാഥിതിയാകുന്ന നൃത്ത സംഗീത വിസ്മയമൊരുക്കി നര്‍ത്തകിമാര്‍ മനോഹരമാക്കുന്നു ഈ കലാസന്ധ്യയുടെ സ്റ്റേജ് ഡയറക്ഷനും കൊറിയോഗ്രാഫിയും നിര്‍വഹിക്കുന്നത് അക്കാദമി ഡയറക്ടര്‍ ആയ തുര്‍ഖാ സതീശനാണ്. പ്രവേശനം തികച്ചും സൗജന്യമായ ഈ കലാസന്ധ്യയില്‍ പ്രഗത്ഭരായ നര്‍ത്തകരുടെ നൃത്ത വിസ്മയങ്ങള്‍ക്കു പുറമെ ഈ രംഗത്തേക്കുള്ള നവ മുകുളങ്ങളുടെ അരങ്ങേറ്റവും അന്നേ ദിവസം ഒരുക്കിയിട്ടുണ്ട്.

വിലാസം:

Patchway Community Hall, Hempton Lane, Almondsbury, BS32 4AJ

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more