1 GBP = 104.14
breaking news

മൈക്കയുടെ പൊതുയോഗവും ഈസ്റ്റര്‍ വിഷു ആഘോഷങ്ങളും നാളെ

മൈക്കയുടെ പൊതുയോഗവും ഈസ്റ്റര്‍ വിഷു ആഘോഷങ്ങളും  നാളെ

ടിന്റസ് ദാസ്

ബര്‍മിംഗ്ഹാമിനടുത്ത് വാല്‍സാളിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്ന മലയാളികളുടെ കൂട്ടായ്മയായ മിഡ് ലാണ്ട്‌സ് കേരള കള്‍ച്ചറല്‍ അസോസിയേഷനെറ പൊതുയോഗവും ഈസ്റ്റര്‍ വിഷു ആഘോഷങ്ങളും നാളെ പെല്‍സാല്‍ ഹാളില്‍ വച്ച് നടക്കും..

ഗ്രെയിസ് മെലഡിസ് ഒരുക്കുന്ന സംഗീത സായാഹ്നമാണ് ഇത്തവണത്തെ ആഘോഷങ്ങളുടെ പ്രധാന ആകര്‍ഷണം. വൈകിട്ട് അഞ്ചരയ്ക്ക് ഗാനമേള ആരംഭിക്കും. . 7.30 ആണ് പോതുയോഗത്തിന്റെ സമയം.പരിപാടികള്‍ക്കിടയില്‍ വിഭവ സമൃദ്ധമായ ഭക്ഷണം ഒരുക്കിയിട്ടുണ്ട്. യുക്മ കലാ/കായിക മേളകളില്‍ പങ്കെടുത്തവര്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യും.

ഈ ആഘോഷ വേളയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി മൈക്ക പ്രസിഡണ്ട് ജോണ്‍ മുളയങ്കല്‍ അറിയിച്ചു.

വിലാസം

Pelsall Communtiy Cetnre, … Station Rd, Pelsall, Walsall WS3 4BQ
Registartion starts at 5.00 pm)

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more