1 GBP = 104.21
breaking news

ലിംക ബാറ്റ്മിന്റന്‍ ടൂര്‍ണമെന്റ് 2017 രജിസ്‌ട്രേഷന്‍ അവസാന ഘട്ടത്തില്‍ …. രണ്ട് ടീമുകള്‍ക്ക് കൂടി മാത്രം അവസരം….

ലിംക ബാറ്റ്മിന്റന്‍ ടൂര്‍ണമെന്റ് 2017 രജിസ്‌ട്രേഷന്‍ അവസാന ഘട്ടത്തില്‍ …. രണ്ട് ടീമുകള്‍ക്ക് കൂടി മാത്രം അവസരം….

അഞ്ചാമത് ലിംക ബാറ്റ്മിന്റന്‍ മത്സരം ഈ വരുന്ന ഏപ്രില്‍ 29 ശനിയാഴ്ച ലിംകയുടെ (ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസ്സോസിയേഷന്‍) കള്‍ച്ചറല്‍ പാര്‍ട്ണര്‍ ആയ ബ്രോഡ്ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ കോര്‍ട്ടില്‍ നടക്കാന്‍ വേണ്ടുന്ന എല്ലാ തയ്യാറെടുപ്പുകളും നടത്തിക്കഴിഞ്ഞിരിക്കുന്നു.

കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി മേഴ്‌സിസൈഡ് കൗണ്ടിയുടെ പരിധിയില്‍ വരുന്ന 5 കൗണ്‍സില്‍ നിവാസികളെ മാത്രം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള കായിക മാമാങ്കമാണ് ഇപ്രാവശ്യം നടക്കാന്‍ പോകുന്നത്.

ഇനിയും താല്‍പര്യമുള്ളവരുണ്ടെങ്കില്‍ രണ്ട് ടീമുകള്‍ക്ക് കൂടി മാത്രം അവസരം ലഭ്യമാണ്. ഏപ്രില്‍ 22ന് മുന്‍പായി സംഘാടകരുമായി ബന്ധപ്പെടുക.

എന്നും കായിക മത്സരങ്ങളെ ആവേശത്തോടെ പ്രോത്സാഹിപ്പിക്കുന്ന ലിവര്‍പൂള്‍ മലയാളികള്‍ ഇപ്രാവശ്യവും ആവേശത്തിലാണ്. പ്രത്യേകിച്ചും ലിംക ബാറ്റ്മിന്റന്‍ ക്ലബ്ബിലെ എല്ലാ അംഗങ്ങളും തന്നെ പങ്കെടുക്കുവാന്‍ രജിസ്റ്റര്‍ ചെയ്ത് ഒന്നാം സമ്മാനം തന്നെ സ്വന്തമാക്കാന്‍ കഠിന പരിശ്രമത്തിലാണ്.

വിജയികള്‍ക്ക് ഒന്നാം സമ്മാനമായി 200 പൗണ്ടും രണ്ടാം സമ്മാനമായി 100 പൗണ്ടും മൂന്നാം സമ്മാനമായി 75 പൗണ്ടും ക്വാര്‍ട്ടര്‍ ഫൈനലിലെത്തുന്ന എല്ലാ മത്സരാര്‍ത്ഥികള്‍ക്കും പ്രത്യേക ക്യാഷ് പ്രൈസും കൂടാതെ ട്രോഫിയും നല്‍കുന്നതാണ്.

രജിസ്ട്രേഷനും വിശദ വിവരങ്ങള്‍ക്കും ബന്ധപ്പെടുക:

നോബിള്‍ ജോസ് – 07971817310

ജേക്കബ് വര്‍ഗീസ് – 07967018955

ടോം ഫിലിപ്പ് – 07734360642

മനോജ് വര്‍ഗീസ്- 07828787332

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more