1 GBP = 104.15
breaking news

ബെഡ്‌ഫോര്‍ഡ് (BMA ) മലയാളി അസോസിയേഷന്റെ ഈസ്റ്റര്‍ വിഷു ആഘോഷങ്ങള്‍ വര്‍ണ്ണാഭമായി…

ബെഡ്‌ഫോര്‍ഡ് (BMA ) മലയാളി അസോസിയേഷന്റെ ഈസ്റ്റര്‍ വിഷു ആഘോഷങ്ങള്‍ വര്‍ണ്ണാഭമായി…

സുജു ജോസഫ്

ഈസ്റ്റര്‍ ദിനത്തില്‍ തന്നെ BMA യുടെ ആഭിമുഖ്യത്തില്‍ ഈസ്റ്റര്‍ – വിഷു ആഘോഷങ്ങള്‍ വില്‍സ്റ്റഡ് ഹാളില്‍ വച്ച് ആഘോഷമായി നടത്തപ്പെട്ടു. കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധയിനം കലാപരിപാടികള്‍ ആഘോഷത്തിന് മിഴിവേകി. അംഗങ്ങള്‍ തയ്യാറാക്കി കൊണ്ട് വന്ന സ്വാദിഷ്ടമായ ഭക്ഷണങ്ങള്‍ ഏവര്‍ക്കും ഹൃദ്യമായിരുന്നു.

പരിപാടികള്‍ക്ക് മാറ്റ് കൂട്ടുവാന്‍ ശ്രീ. കോട്ടയം ജോയിയുടെ സംഗീത വിരുന്നും ഉണ്ടായിരുന്നു. തദവസരത്തില്‍ യുക്മയുടെ യു ഗ്രാന്റ് 2017 നറുക്കെടുപ്പ് കൂപ്പണിന്റെ ഉത്ഘാടനം യുക്മ റീജിയണല്‍ സെക്രെട്ടറി ശ്രീ. . ജോജോ തെരുവനില്‍ നിന്നും BMA പേട്രണ്‍ ഡോ. ചന്ദു പ്രസന്നനും ശ്രീമതി. സിസി ബാബുവും കൂടി ഏറ്റു വാങ്ങി. യുക്മ നാഷണല്‍ ജോയിന്റ് സെക്രട്ടറി ശ്രീ. ഓസ്റ്റിന്‍ അഗസ്റ്റിനും സന്നിഹിതനായിരുന്നു.

പരിപാടികള്‍ വളരെ ഭംഗിയായി നടത്തുന്നതിന് BMA യുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി നേതൃത്വം നല്‍കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more