1 GBP = 104.15
breaking news

ഏഴാമത് ഇടുക്കിജില്ലാ സംഗമം കൂട്ടായ്മക്ക് ഇടുക്കിജില്ലയുടെ എംപി ശ്രീ. ജോയ്സ് ജോർജ് ആശംസകൾ നേർന്നു….

ഏഴാമത്  ഇടുക്കിജില്ലാ സംഗമം കൂട്ടായ്മക്ക് ഇടുക്കിജില്ലയുടെ എംപി   ശ്രീ. ജോയ്സ് ജോർജ്  ആശംസകൾ നേർന്നു….

ഇടുക്കി ജില്ലാ സംഗമം
മെയ് 12ന് ബിർമിങ്ങ്ഹാം, വുൾവർഹാംപ്ടണിൽ നടക്കുന്ന ഏഴാമത് ഇടുക്കി ജില്ലാ സംഗമം കൂട്ടായ്മക്ക് ഇടുക്കിജില്ലയുടെ MP ആശംസകൾ നേർന്നു.

കഴിഞ്ഞ വർഷം നടത്തിയ ഇടുക്കി ജില്ലാ സംഗമത്തിൽ ശ്രി ജോയ്സ് ജോർജ് MP കുടുംബ സമേധം പങ്ക് എടുത്തിരുന്നു. ഇടുക്കി ജില്ലാ സംഗമം യുക്കെയിലും, നാട്ടിലും നടത്തുന്ന ചാരിറ്റി പ്രവർത്തനങ്ങളിൽ പങ്ക് എടുക്കാൻ സാധിച്ചതിൽ അതിയായ സന്തോഷം ഉണ്ട്ന്നും, എല്ലാ വർഷവും നടക്കുന്ന ഇടുക്കിജില്ലയുടെ തനിമ നിലനിർത്തുന്ന ഇടുക്കി ജില്ലാ സംഗമം ശക്തിയായി മുന്നേറട്ടെ എന്നും ആശംസിച്ചു.

മെയ് മാസം 12 ന് നടത്തുന്ന കൂട്ടായ്മയിൽ ക്യാൻസർ റിസേർച്ച് യു കെ യുമായി സഹകരിച്ച് അന്നേ ദിവസം കൊണ്ട് വരുന്ന തുണികൾ കൈമാവുന്നതും, വിധ്യസ്ഥമായ കലാപരിപാടികളാലും, വിഭവ സമൃദ്ധമായ ഭക്ഷണത്താലും എത്തിച്ചേരുന്ന മുഴുവന്‍ ആള്‍ക്കാര്‍ക്കും ആസ്വാദ്യകരമായ രീതിയില്‍ ന്യുതനവും, പുതുമയുമാര്‍ന്ന രീതിയില്‍ നടത്തുവാനുള്ള അണിയറ പ്രവര്‍ത്തനം ഇടുക്കി ജില്ലാ സംഗമം കമ്മറ്റിയുടെ നേത്യത്വത്തില്‍ നടത്തി വരുന്നു. മെയ് 12ന് നടത്തുന്ന ഈ കൂട്ടായ്മയിൽ കുടുംബസമേതം പങ്ക് എടുക്കുവാൻ എല്ലാ ഇടുക്കി ജില്ലാക്കാരെയും ഇടുക്കി ജില്ലാ സംഗമം കമ്മറ്റി ഹാർദവമായി സ്വാഗതം ചെയ്യുന്നു..

വേദിയുടെ അഡ്രസ്,

community centre –

Woodcross Lane

Bliston ,

Wolverhampton.

BIRMINGHAM

WV14 9BW.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more