1 GBP = 104.15
breaking news

മാഞ്ചസ്റ്റര്‍ നൈറ്റ് വിജിലിന്റെ പത്താം വാര്‍ഷികം നാളെ; മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യ കാര്‍മ്മികനാകും…

മാഞ്ചസ്റ്റര്‍ നൈറ്റ് വിജിലിന്റെ പത്താം വാര്‍ഷികം നാളെ; മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യ കാര്‍മ്മികനാകും…

മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യ കാര്‍മ്മികനാകുന്ന ജീസസ് യൂത്ത് മാഞ്ചസ്റ്റര്‍ നടത്തുന്ന നൈറ്റ് വിജിലിന്റെ പത്താം വാര്‍ഷികം നാളെ (വെള്ളിയാഴ്ച) പോര്‍ട്ട്‌ലാന്‍ഡ് സെന്റ്. ജോസഫ് ചര്‍ച്ചില്‍ വച്ച് നടക്കും. കൃതജ്ഞതാ ബലിക്കും മറ്റു ശുശ്രൂഷകള്‍ക്കും സ്രാമ്പിക്കലച്ചന്‍ നേതൃത്വം നല്‍കും. രാത്രി 9 മണിക്ക് ആരംഭിക്കുന്ന ശുശ്രൂഷകള്‍ പുലര്‍ച്ചെ ഒരു മണിക്ക് അവസാനിക്കും. ആഘോഷമായ വിശുദ്ധ കുര്‍ബാന, അനുരഞ്ജന ശുശ്രൂഷ, വചനാഗ്‌നി ചൊരിയുന്ന പ്രഭാഷണങ്ങള്‍, ആത്മീയാഭിഷേകം തുളുമ്പുന്ന സ്തുതിപ്പുകള്‍, ഹൃദയത്തെ തൊട്ടുണര്‍ത്തുന്ന ഗാനങ്ങള്‍, ആന്തരിക ശുദ്ധി പകരുന്ന ആരാധന എന്നിവ ഉണ്ടാകും. ഫാ. റോബിന്‍സണും പങ്കെടുക്കും.

വിലാസം:St. Joseph’s Church, Portland Crescnt, M13 0 ബി

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ജോബി വര്‍ഗീസ്: 07825871317

ജെയ്സണ്‍ മേച്ചേരില്‍: 07915852674

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more