1 GBP = 104.39
breaking news

യോര്‍ക്ക്ഷയര്‍ ഹംബര്‍ റീജിയന്‍ കായിക മേള ഷെഫീല്‍ഡിനു കിരീടം. റോതര്‍ഹാം റണ്ണര്‍ അപ്. കര്‍മ്മ പരിപാടിയോടെ റാപ്പിഡ് റെസ്‌പോണ്‍സ് ടീം നിലവില്‍ വന്നു.

യോര്‍ക്ക്ഷയര്‍ ഹംബര്‍ റീജിയന്‍ കായിക മേള ഷെഫീല്‍ഡിനു കിരീടം. റോതര്‍ഹാം റണ്ണര്‍ അപ്. കര്‍മ്മ പരിപാടിയോടെ റാപ്പിഡ് റെസ്‌പോണ്‍സ് ടീം നിലവില്‍ വന്നു.

വര്‍ഗീസ് ഡാനിയേല്‍

യോര്‍ക്ക്ഷയര്‍ ഹംബര്‍ റീജിയന്റെ പ്രഥമ കായിക മേളക്ക് കൊടിയിറങ്ങിയപ്പോള്‍ 114 പോയന്റോടെ കിരീടത്തില്‍ മുത്തമിട്ട് ഷെഫീല്‍ഡ് കേരളാ കള്‍ചറല്‍ അസ്സോസ്സിയേഷന്‍ ജേതാക്കളായി. ജന പങ്കാളിത്തംകൊണ്ട് ശ്രദ്ധയാകര്‍ഷിച്ച റീജിയന്റെ ചരിത്രത്തിലെ ആദ്യ കായികമേളയില്‍ 56 പോയന്റ് നേടീയ റോതര്‍ഹാം കേരളാ കള്‍ചറല്‍ അസ്സോസ്സിയേഷനാണു രണ്ടാം സ്ഥാനം.

ലീഡ് സ് മലയാളീ അസ്സോസ്സിയേഷന്റെ ആഥിതേയത്വത്തില്‍ ഈസ്റ്റ് കെസ്വിക് ക്രിക്കറ്റ് ഗ്രൗണ്ടില്‍ ശനിയാഴ്ച നടന്ന കായികമേള യുക്മ ദേശീയ വൈസ് പ്രസിഡന്റ് ഡോ. ദീപാ ജേക്കബ് രാവിലെ 9.30നു ഉത്ഘാടനം ചെയ്തു. യുക്മയുടെ വേദികള്‍ വേണ്ടവിധം ഉപയോഗപ്പെടുത്തുവാനും തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചുകൊണ്ടു നമ്മുടെ ഐക്യം കാത്തുസൂക്ഷിക്കുവാനും ഡോ. ദീപ ആഹ്വാനം ചെയ്തു.

തുടര്‍ന്ന് പ്രസിഡന്റ് കിരണ്‍ സോളമന്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീമിന്റെ പ്രവര്‍ത്തനോല്‍ഘാടനം ഔദോഗീകമായി നിവഹിക്കുകയും കര്‍മ്മപരിപാടികളുടെ തൂടക്കമായി ശ്രീ സജിന്‍ രവീന്ദ്രനില്‍ നിന്നും സ്‌റ്റെം സെല്‍ സാമ്പിള്‍ സ്വീകരിക്കുകയും ചെയ്തു.

കായികമേളയോടനുബന്ധിച്ച് നടത്തിയ ക്രിക്കറ്റ് മല്‍സരങ്ങള്‍ക്കുള്ള ടീമുകളെ സെക്രട്ടറി ശ്രീ ജസ്റ്റിന്‍ നറുക്കിട്ട് പ്രഖ്യാപിച്ചു. പന്ത്രണ്ട് ഓവര്‍ നിജപ്പെടുത്തിയ ക്രിക്കറ്റ് മല്‍സരത്തിന്റെ ആദ്യ കളിയില്‍ വേക്ഫീല്‍ഡും കീത്‌ലീയും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ വിക്കറ്റ് ഒന്നും നഷ്ടപ്പെടാതെ 128 റണ്‍സ് നേടി കീത്‌ലീ ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചു. തുടര്‍ന്ന് ആഥിതേയരായ ലീഡ്‌സും ഷെഫീല്‍ഡും തമ്മില്‍ നടന്ന മല്‍സരത്തില്‍ ലീഡ്‌സ് 4 വിക്കറ്റ് നഷ്ടത്തില്‍ 98 റണ്‍സ് എടുത്തു എങ്കിലും മറുപടി ബാറ്റിംഗിനു ഇറങ്ങിയ ഷെഫീഡിനു വില്ലനായി വന്ന കോരിച്ചൊരിഞ്ഞ മഴ കളി തടസ്സപ്പെടുത്തി. തുടര്‍ന്നു കളി മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു. ഇതേ സമയം ഗ്രൗണ്ടിന്റെ മറ്റൊരുഭാഗത്ത് കായികമല്‍സരങ്ങളും നടന്നു.

വ്യക്തിഗത ഇനങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയിന്റ്റ് നേടി ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ടോണി രാജു (എസ് കെ സി എ) വും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഒലിവിയ ഏഏബ്രഹാമും (ആര്‍ കെ സി എ) ചാമ്പ്യന്‍മാരായി.

വിജയികള്‍ക്കുള്ള സമ്മാനദാനത്തിനു ശേഷം റീജിയണല്‍ ട്രഷറര്‍ രാജേഷ് നായര്‍ നന്ദിപ്രകാശിപ്പിച്ചു.



Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more