1 GBP = 104.15
breaking news

യുക്മ സൗത്ത് ഈസ്റ്റ് റീജിയന്‍ നിര്‍വാഹക സമിതി യോഗം നാളെ ഹോര്‍ഷാമില്‍

യുക്മ സൗത്ത് ഈസ്റ്റ് റീജിയന്‍ നിര്‍വാഹക സമിതി യോഗം നാളെ ഹോര്‍ഷാമില്‍

അജിത് വെണ്മണി
റീജിയണല്‍ സെക്രട്ടറി

യുക്മ സൗത്ത് ഈസ്റ്റ് റീജിയന്‍, നവ നേതൃത്വത്തിത്തിന്റെ ആദ്യ യോഗം ശനിയാഴ്ച 2 മണിക്ക് ഹോര്‍ഷമിലെ സെന്റ് ജോണ്‍സ് ചര്‍ച്ച് ഹാളില്‍ പ്രെസിഡണ്ട് ലാലു ആന്റണിയുടെ അധ്യക്ഷതയില്‍ ചേരുമെന്ന് ജെനറല്‍ സെക്രട്ടറി അജിത് വെണ്മണി അറിയിച്ചു.

യോഗത്തില്‍ ദേശീയ ജനറല്‍ സെക്രട്ടറി ശ്രീ റോജിമോന്‍, ദേശീയ നിര്‍വാഹക സമിതി അംഗം ജോമോന്‍ കുന്നേല്‍ എന്നിവര്‍ പങ്കെടുക്കും. യോഗത്തില്‍ നാഷണല്‍ കമ്മറ്റിയുടെ പരിപാടികള്‍ ഏറ്റെടുത്തു നടത്തുന്നതിനെക്കുറിച്ചും റീജിയണല്‍ കമ്മറ്റിയുടെ ഒരുവര്‍ഷത്തെ പ്രവര്‍ത്തന പരിപാടികള്‍ക്കും രൂപം നല്‍കും.

സാമൂഹ്യ സുരക്ഷ ഉറപ്പാക്കാന്‍ ദേശീയ കമ്മറ്റി വിഭാവന ചെയ്ത യുക്മ സാന്ത്വനം പദ്ധതി, യുക്മ നഴ്‌സസ് കണ്‍വെന്‍ഷന്‍,എന്നീ പദ്ധതികള്‍ കൂടുതല്‍ ജനകീയ മാക്കുവാന്‍ ആവശ്യമായ തീരുമാനവും യോഗത്തിന്റെ മുഖ്യ അജണ്ട ആയിരിക്കുമെന്ന് റീജിയണല്‍ സെക്രട്ടറി ശ്രീ അജിത് അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more