- പലിശ നിരക്ക് വർദ്ധനവിന് താത്കാലിക വിരാമമിട്ട് ബാങ്ക് ഓഫ് ഇംഗ്ലണ്ട്
- മാധ്യമഭീമൻ റൂപർട്ട് മർഡക് പടിയിറങ്ങുന്നു; മൂത്ത മകൻ ലക്ലൻ മർഡക് ആകും പിൻഗാമി
- യുക്രെയ്ൻ പ്രസിഡന്റ് വ്ലാദിമിർ സെലെൻസ്കി കാനഡ സന്ദർശിക്കുന്നു
- ഖലിസ്താൻ നേതാവിന്റെ കൊല: കാനഡയുടെ അന്വേഷണത്തിന് പിന്തുണയുമായി അമേരിക്ക
- മാഞ്ചസ്റ്റർ സെൻ്റ്. മേരീസ് ക്നാനായ മിഷനിൽ പരിശുദ്ധ അമലോത്ഭവ മാതാവിൻ്റെ തിരുന്നാൾ സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 8 വരെ....
- യുക്രെയ്ന് ആയുധ കൈമാറ്റം നിർത്തി പോളണ്ട്
- ഈസ്റ്റ് ലണ്ടൻ മലയാളി അസോസിയേഷന്റെ (എൽമ) 15-മത് ഓണാഘോഷ പരിപാടികൾ വ്യത്യസ്തത കൊണ്ടും വൈവിധ്യം കൊണ്ടും ശ്രദ്ധേയമായി
യുക്മ റീജിയണല്‍ പൊതുയോഗങ്ങളും തെരഞ്ഞെടുപ്പുകളും ജനുവരി 21ന് നടത്തപ്പെടും: അഡ്വ. ഫ്രാന്‍സിസ് മാത്യു
- Dec 15, 2016

യു.കെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മയുടെ 2017, 2018 പ്രവര്‍ത്തന വര്‍ഷങ്ങള്‍ക്ക് നേതൃത്വം നല്‍കാനുള്ള പുതിയ ഭരണസമിതികളെ തെരഞ്ഞെടുക്കാനുള്ള ഇലക്ഷന് വിജ്ഞാപനം അനുസരിച്ച് റീജണല്‍ തെരഞ്ഞെടുപ്പുകള്‍ 2017 ജനുവരി 21ന് നടത്തപ്പെടുമെന്ന് ദേശീയ പ്രസിഡണ്ട് അഡ്വക്കേറ്റ് ഫ്രാന്‍സിസ് മാത്യു അറിയിച്ചു. ഈ തീയതിയില്‍ അല്ലാതെ റീജിയണല്‍ തെരഞ്ഞെടുപ്പുകള്‍ നടത്തപ്പെടുമെന്നുള്ള ഇപ്പോഴുള്ള പ്രചരണങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും അദ്ദേഹം അറിയിച്ചു. അതേ സമയം റീജിയനുകളുടെ സൗകര്യാര്‍ത്ഥം മറ്റ് തിയതികളില്‍ തിരഞ്ഞെടുപ്പ് നടത്തുന്നതിന് റീജിയണല്‍ പ്രസിഡന്റും സെക്രെട്ടറിയും സംയുക്തമായി ദേശീയ നേതൃത്വത്തിന്റെ അനുമതി തേടേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.
മുന്‍വര്‍ഷങ്ങളില്‍ നടന്നിരുന്ന തെരഞ്ഞെടുപ്പുകളില്‍ നിന്നും വ്യത്യസ്തമായി ഏകീകൃതമായ രീതിയില്‍ തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനു വേണ്ടിയാണ് ഒരു വീക്കെന്റ് തന്നെ റീജണല്‍ തെരഞ്ഞെടുപ്പ് നടത്തുന്നതിനു വേണ്ടിയുള്ള
നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്. ജനുവരി 28 ശനിയാഴ്ച നടക്കുന്ന ദേശീയ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് വിവിധ റീജിയണുകളിലെ തെരഞ്ഞെടുപ്പ് നടക്കുന്നത്. യുക്മയുടെ നൂറില്‍പരം വരുന്ന അംഗ അസ്സോസിയേഷനുകളില്‍ നിന്നുള്ള മൂന്ന് വീതം പ്രതിനിധികള്‍ക്കാണ് റീജിയണല്‍ ദേശീയ തെരഞ്ഞെടുപ്പുകളില്‍ പങ്കെടുക്കുവാന്‍ അര്‍ഹതയുള്ളത്. തെരഞ്ഞെടുപ്പ് വിജ്ഞാപനം അടങ്ങുന്ന ഇമെയില്‍ എല്ലാ ദേശീയ ഭാരവാഹികള്‍ക്കും, റീജിയണല്‍ പ്രസിഡണ്ട്മാര്‍ക്കും സെക്രട്ടറിമാര്‍ക്കും ദേശീയ ജനറല്‍ സെക്രട്ടറി ഔദ്യോഗിക അയച്ചു കഴിഞ്ഞു.
പുതിയ റീജിയണല്‍ നാഷനല്‍ ഭരണസമിതികളെ തെരഞ്ഞെടുക്കുന്നതിനുള്ള ഔദ്യോഗിക തെരഞ്ഞെടുപ്പ് വിജ്ഞാപനം അനുസരിച്ചു താഴെപ്പറയുന്ന തീയതികളിലാണ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഓരോ ഘട്ടങ്ങളും നടപടികളും പൂര്‍ത്തിയാക്കേണ്ടതാണ്.
തെരഞ്ഞെടുപ്പ് പ്രഖ്യാപന തീയതി : 10th December 2016
യുക്മ പ്രതിനിധി ലിസ്റ്റ് സ്വീകരിക്കുന്ന അവസാന തീയതി : 07th January 2017
യുക്മ പ്രതിനിധി ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന തീയതി : 12th January 2017
തിരുത്തലുകള്‍ക്കുള്ള അവസാന തീയതി : 15th January 2017
അവസാന ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന തീയതി : 16th January 2017
റീജിയണല്‍ തെരഞ്ഞെടുപ്പുകള്‍ നടക്കുന്ന തീയതി : 21 January 2017
ദേശീയ പൊതുയോഗവും തെരഞ്ഞെടുപ്പും : 28th January 2017
യുക്മ ദേശീയ ഭരണസമിതിയിലേയ്ക്ക് പുതുമുഖങ്ങള്‍ തെരഞ്ഞെടുക്കപ്പെടുന്നതിന് അവസരം ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള ഭരണഘടനാ ഭേദഗതി നിലവില്‍ വരുന്നതിനു ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണിത്. 16.01.2016ല്‍ നടന്ന യുക്മ ദേശീയ മിഡ് ടേം ജനറല്‍ ബോഡി യോഗത്തിലാണ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രധാന ഭേദഗതികള്‍ നടപ്പിലാക്കിയത്. പ്രസ്തുത ഭേദഗതികള്‍ റീജിയനുകള്‍ വഴി എല്ലാ അംഗ അസ്സോസിയേഷനുകള്‍ക്കും അയച്ചു നല്കിയിട്ടുള്ളതാണ്. തുടര്‍ച്ചയായി മൂന്ന് വട്ടം ദേശീയ കമ്മറ്റിയില്‍ സ്ഥാനം വഹിച്ചിട്ടുള്ളവര്‍ ഒരു ടേം മാറി നില്‍ക്കണമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തിയാണ് പുതുമുഖങ്ങള്‍ക്ക് അവസരം ഉറപ്പാക്കിയിരിക്കുന്നത്.
മുന്‍വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി റീജണല്‍ തെരഞ്ഞെടുപ്പുകള്‍ക്ക് മുന്‍പ് തന്നെ പൂര്‍ണ്ണമായ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നുവെന്ന പ്രത്യേകതയും ഈ വര്‍ഷമുണ്ട്. യുക്മ റീജണല്‍ തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷവും വോട്ടര്‍ പട്ടികയില്‍ മാറ്റം വരുന്നതു പോലെയുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിനും തെരഞ്ഞെടുപ്പിന്റെ ജനാധിപത്യ ക്രമം കൃത്യമായി പാലിക്കുന്നതിനും വേണ്ടിയാണ് റീജിയണല്‍ തെരഞ്ഞെടുപ്പുകള്‍ക്ക് മുന്‍പ് തന്നെ അന്തിമ വോട്ടര്‍ പട്ടിക പ്രഖ്യാപിക്കുന്നതിനു വേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കുന്നത്.
അംഗ അസോസിയേഷനുകള്‍ക്കും പ്രതിനിധികള്‍ക്കും സൗകര്യപ്രദമായ ദിവസങ്ങളില്‍ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളില്‍ പങ്കെടുക്കുന്നതിനാണ് 2017 ജനുവരി 21 (റീജിയണല്‍), 28 (നാഷണല്‍) എന്നീ തീയതികള്‍ നിശ്ചയിച്ചിരിക്കുന്നത്. 40 ദിവസങ്ങള്‍ക്ക് മുന്‍പ് തെരഞ്ഞെടുപ്പ് വിജ്ഞാപനം പ്രഖ്യാപിച്ചതു കൊണ്ട് തന്നെ അസോസിയേഷനുകളില്‍ നിന്നുമുള്ള പ്രതിനിധികള്‍ക്ക് പൊതുയോഗത്തിലും തെരഞ്ഞെടുപ്പിലും പങ്കെടുക്കുന്നതിനു ആവശ്യമായ ക്രമീകരണങ്ങള്‍ തിരക്കുകള്‍ കൂടാതെ തന്നെ എടുക്കുന്നതിനു സാധിക്കും.
ജനുവരി ആദ്യ ആഴ്ച്ചകളില്‍ തെരഞ്ഞെടുപ്പ് നടത്തുന്നതിനു വേണ്ടിയുള്ള ചില അഭിപ്രായങ്ങള്‍ സംഘടനയ്ക്കുള്ളില്‍ ഉയര്‍ന്നിരുന്നുവെങ്കിലും പല അസോസിയേഷനുകളും ക്രിസ്തുമസ്ന്യൂ ഇയര്‍ ആഘോഷങ്ങള്‍ നടത്തുന്നതും മറ്റും പരിഗണിച്ചാണ് എല്ലാവര്ക്കും അനുയോജ്യമായ തീയതികള്‍ എന്നുള്ള നിലയില്‍ ജനുവരി 21, 28 തീയതികള്‍ നിശ്ചയിച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പ് നടക്കുന്ന സ്ഥാനങ്ങള്‍
ദേശീയ ഭാരവാഹികള്‍: പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍, വൈസ് പ്രസിഡണ്ട് (പുരുഷവനിത സ്ഥാനങ്ങള്‍ ഓരോന്ന്), ജോയിന്റ് സെക്രട്ടറി (പുരുഷവനിത സ്ഥാനങ്ങള്‍ ഓരോന്ന്), ജോയിന്റ് ട്രഷറര്‍ എന്നിങ്ങനെ എട്ട് (8) സ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
റീജിയണല്‍ ഭാരവാഹികള്‍: പ്രസിഡണ്ട്, നാഷണല്‍ കമ്മറ്റി അംഗം, സെക്രട്ടറി, ട്രഷറര്‍, വൈസ് പ്രസിഡണ്ട്, ജോയിന്റ് സെക്രട്ടറി, ജോയിന്റ് ട്രഷറര്‍ എന്നീ സ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
യുക്മ നാഷണല്‍ വെബ്സൈറ്റില്‍ (www.uukma.org) പ്രതിനിധികളുടെ ലിസ്റ്റ് റീജിയണ്‍ തിരിച്ചു പ്രസിദ്ധീകരിക്കുന്നതാണ്. പേരുകളില്‍ തിരുത്തല്‍ വരുത്തുവാന്‍ അനുവദിച്ചിരിക്കുന്ന അവസാന തീയതിക്ക് ശേഷം ലഭിക്കുന്ന തിരുത്തലുകള്‍ പരിഗണിക്കുന്നതല്ല. ലിസ്റ്റിലുള്ള പ്രതിനിധികള്‍ക്ക് റീജിയണല്‍ തെരഞ്ഞെടുപ്പിലോ, നാഷണല്‍ തെരഞ്ഞെടുപ്പിലോ മത്സരിക്കാവുന്നതാണ്. എന്നാല്‍ റീജിയണല്‍ ഭാരവാഹിയായി തെരഞ്ഞെടുക്കപ്പെട്ടയാള്‍ക്ക് തുടര്‍ന്ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ നാഷണല്‍ ഭാരവാഹിയായി മത്സരിക്കുവാന്‍ അര്‍ഹത ഉണ്ടായിരിക്കുന്നതല്ല. തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പ്രതിനിധികളോട് തിരിച്ചറിയല്‍ രേഖ ചോദിക്കുന്നപക്ഷം ഏതെങ്കിലും തരത്തിലുള്ള ഫോട്ടോ പതിച്ച കഉ രമൃറ കാണിക്കേണ്ടതാണ്. ദേശീയ തെരഞ്ഞെടുപ്പിന് നോമിനേഷന് ഫീസ് ആയി പത്തു പൗണ്ട് (£10) നല്‍കേണ്ടതാണ്. റീജിയണല്‍ തെരഞ്ഞെടുപ്പിന് നോമിനേഷന് ഫീസ് ഉണ്ടായിരിക്കുന്നതല്ല. ഒരു സ്ഥാനത്തേക്ക് ഒന്നിലധികം മത്സരാര്‍ത്ഥികള്‍ ഉണ്ടായാല്‍ ബാലറ്റ് വോട്ട് വഴി തെരഞ്ഞെടുപ്പ് നടത്തി വിജയിയെ ഉടന്‍ തന്നെ പ്രഖ്യാപിക്കുന്നതാണ്.
റീജിയണുകളില്‍ ഏകാഭിപ്രായമാണുള്ളതെങ്കില്‍, തെരഞ്ഞെടുപ്പ് വിജ്ഞാപനം മുതല്‍ നാല് ആഴ്ചത്തെ സമയം അനുവദിച്ചുകൊണ്ട് റീജിയണല്‍ തെരഞ്ഞെടുപ്പുകള്‍ നടത്താവുന്നതാണ് എന്നുള്ള വിവരം തെരഞ്ഞെടുപ്പ് വിജ്ഞാപനത്തില്‍ അറിയിച്ചിരുന്നു. അത്തരം സാഹചര്യങ്ങളില്‍ റീജിയണല്‍ പ്രസിഡണ്ടും സെക്രട്ടറിയും സംയുക്തമായി ദേശീയ പ്രസിഡണ്ട്, ദേശീയ ജനറല്‍ സെക്രട്ടറി എന്നിവരെ വിവരം അറിയിച്ചു പുതുക്കിയ തീയതികള്‍ക്ക് അംഗീകാരം നേടേണ്ടതാണ്. അതാത് റീജിയനുകളിലെ എല്ലാ അസ്സോസിയേഷനുകള്‍ക്കും സമ്മതമാണെങ്കില്‍ മാത്രമേ ഇത്തരത്തില്‍ മാറ്റം വരുത്തുവാന്‍ സാധിക്കുകയുള്ളൂ എന്നുള്ള കാര്യവും വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിരുന്നതാണ്. അതനുസരിച്ച് ദേശീയ കമ്മറ്റി പ്രഖ്യാപിച്ചതില്‍ നിന്നും വ്യത്യസ്തമായി ജനുവരി 22ന് പൊതുയോഗവും തെരഞ്ഞെടുപ്പും നടത്തുന്നതിനുള്ള ആവശ്യം അറിയിച്ച റീജിയനുകള്‍ക്ക് അതിനുള്ള അനുമതി ദേശീയ നേതൃത്വം നല്‍കിക്കഴിഞ്ഞു. അതുകൊണ്ട് തന്നെ റീജിയണല്‍ തെരഞ്ഞെടുപ്പുകള്‍ ദേശീയ കമ്മറ്റിയുടെ നിര്‍ദേശം അനുസരിച്ച് 2017 ജനുവരി 21നും, 21ന് അസൗകര്യമുള്ള റീജിയണുകള്‍ക്ക് 22നോ മറ്റ് അനുയോജ്യമായ തിയതികളിലോ നടത്താവുന്നതാണ്.
തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ സുതാര്യവും സത്യസന്ധവുമായ രീതിയില്‍ നടപ്പിലാക്കുന്നതിനു ആവശ്യമായ ക്രമീകരണങ്ങളാണ് ചെയ്തിട്ടുള്ളത്. യു.കെയിലെ മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയായ യുക്മയുടെ അംഗ അസോസിയേഷനുകളില്‍ നിന്നുള്ള പ്രതിനിധികള്‍ക്ക് റീജിയണല്‍, നാഷണല്‍ പൊതുയോഗങ്ങളിലും തെരഞ്ഞെടുപ്പിലും പങ്കെടുക്കുന്നതിന് ആവശ്യമായ അവസരം? ലഭ്യമാക്കുന്നതിനാണ് ഏറ്റവുമധികം പ്രാധാന്യം നല്‍കിയിരിക്കുന്നത്. നമ്മുടെ സംഘടനയുടെ കഴിഞ്ഞ കാലഘട്ടത്തിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും ഭാവിയിലേയ്ക്ക് കൂടുതല്‍ കരുത്തോടെ മുന്നേറുന്നതിനുള്ള ആശയസ്വരൂപണം നടത്തുന്നതിനുമുള്ള നിര്‍ണ്ണായക പൊതുയോഗമാണിത്. അതുകൊണ്ട് തന്നെ എല്ലാ അംഗ അസോസിയേഷനുകളുടേയും പ്രാതിനിധ്യം അതത് റീജിയണുകളിലും ദേശീയ തലത്തിലും പൊതുയോഗങ്ങളില്‍ ഉണ്ടാവണം. നാളിതുവരെ നല്‍കിവന്നിട്ടുള്ള പിന്തുണയും സഹകരണവും പുതിയ ഭരണസമിതികളെ തെരഞ്ഞെടുക്കുന്നതിനുള്ള പൊതുയോഗങ്ങളില്‍ ഉണ്ടാവണമെന്ന് ഒരിക്കല്‍കൂടി അഭ്യര്‍ത്ഥിക്കുകയാണ്.
വിശ്വസ്തതാപൂര്‍വം,
അഡ്വ. ഫ്രാന്‍സിസ് മാത്യു കവളക്കാട്ട്
Latest News:
കാലത്തിന്റെ എഴുത്തകങ്ങള്‍10 – (ഡോ. മുഞ്ഞിനാട് പത്മകുമാര്‍)
യാത്രകളുടെ ശേഷിപ്പുകൾ- തുടർച്ച ഫിന്‍ലാന്‍ഡ് യാത്രയുടെ അവസാനം യാത്രികന് ഹെല്‍സിങ്കിയുടെ സൗന്ദര്യ...പലിശ നിരക്ക് വർദ്ധനവിന് താത്കാലിക വിരാമമിട്ട് ബാങ്ക് ഓഫ് ഇംഗ്ലണ്ട്
ലണ്ടൻ: പലിശനിരക്ക് വീണ്ടും വർദ്ധിച്ചേക്കുമെന്ന ആശങ്കകൾക്ക് തടയിട്ട് ബാങ്ക് ഓഫ് ഇംഗ്ലണ്ട്. വിലക്കയറ...മാധ്യമഭീമൻ റൂപർട്ട് മർഡക് പടിയിറങ്ങുന്നു; മൂത്ത മകൻ ലക്ലൻ മർഡക് ആകും പിൻഗാമി
വാഷിങ്ടൺ: ദി സൺ ഉൾപ്പെടെയുള്ള മുൻനിര മാധ്യമസ്ഥാപനങ്ങളുടെ അമരത്ത് ഏഴു പതിറ്റാണ്...യുക്രെയ്ൻ പ്രസിഡന്റ് വ്ലാദിമിർ സെലെൻസ്കി കാനഡ സന്ദർശിക്കുന്നു
ഒട്ടാവ: യുക്രെയ്ൻ പ്രസിഡന്റ് വ്ലാദിമിർ സെലെൻസ്കി കാനഡ സന്ദർശിക്കുന്നു. വെള്ളിയാഴ്ച അദ്ദേഹം കനേഡിയ...ഖലിസ്താൻ നേതാവിന്റെ കൊല: കാനഡയുടെ അന്വേഷണത്തിന് പിന്തുണയുമായി അമേരിക്ക
വാഷിങ്ടൺ: ഖലിസ്താൻ നേതാവ് ഹർദീപ് സിങ് നിജജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയുടെ പങ്ക് സംബന്ധിച്ച ആരോപണത്ത...മാഞ്ചസ്റ്റർ സെൻ്റ്. മേരീസ് ക്നാനായ മിഷനിൽ പരിശുദ്ധ അമലോത്ഭവ മാതാവിൻ്റെ തിരുന്നാൾ സെപ്റ്റംബർ 29 മുതൽ ...
സാജൻ ചാക്കോ മാഞ്ചസ്റ്റർ സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷനിൽ ഇടവക മധ്യസ്ഥയായ പരിശുദ്ധ അമലോത്ഭ...യുക്രെയ്ന് ആയുധ കൈമാറ്റം നിർത്തി പോളണ്ട്
വാഴ്സ: യുക്രെയ്നിലെ വിവിധ നഗരങ്ങളിൽ റഷ്യ ആക്രമണം കടുപ്പിച്ചതിനിടെ സെലൻസ്കി...ഈസ്റ്റ് ലണ്ടൻ മലയാളി അസോസിയേഷന്റെ (എൽമ) 15-മത് ഓണാഘോഷ പരിപാടികൾ വ്യത്യസ്തത കൊണ്ടും വൈവിധ്യം കൊണ്ടും ...
ബാസ്റ്റിൻ മാളിയേക്കൽ ലണ്ടനിലെ മലയാളി കൂട്ടായ്മകളിൽ ഏറ്റവും വലുതും പഴക്കം ചെന്നതിൽ ഒന്നുമായ ഈസ്റ്...
Post Your Comments Here ( Click here for malayalam )
Latest Updates
- കാലത്തിന്റെ എഴുത്തകങ്ങള്‍10 – (ഡോ. മുഞ്ഞിനാട് പത്മകുമാര്‍) യാത്രകളുടെ ശേഷിപ്പുകൾ- തുടർച്ച ഫിന്‍ലാന്‍ഡ് യാത്രയുടെ അവസാനം യാത്രികന് ഹെല്‍സിങ്കിയുടെ സൗന്ദര്യം ആസ്വദിച്ച് നടക്കുമ്പോള്‍ ഒരിന്ത്യന്‍ റസ്റ്റാറന്റ് കണ്ട അനുഭവം പങ്കുവയ്ക്കുന്നുണ്ട്. അത് പ്രത്യേകം ശ്രദ്ധയാകര്‍ഷിക്കുന്ന ഒരനുഭവമാണ്. ആ റസ്റ്റാറന്റിന്റെ പേര് തന്നെ പ്രത്യേകം ശ്രദ്ധ ആകര്‍ഷി ക്കുന്ന ഒരനുഭവമാണ്. ആ റസ്റ്റാറന്റിന്റെ പേര് തന്നെ പ്രത്യേകതയുള്ളതാണ്. ‘ഗാന്ധി റസ്റ്റോറന്റ്.’ ഇതുപോലെ സ്പെയിന് റിയല്‍ മാഡ്രിഡ് സ്റ്റേഡിയത്തിനടുത്തും ആംസ്റ്റര്‍ഡാം ഹാര്‍ലിമിയിലും ഗാന്ധി ഹോട്ടലു കള്‍ കണ്ടതായി കാരൂര്‍ രേഖപ്പെടുത്തുന്നുണ്ട്. ഇതെല്ലാം സംസ്കാരത്തിന്റെ തന്നെ സവിശേഷമുദ്രകളായി തന്നെ തിരിച്ചറിയാവുന്നവയാണ്
- മാഞ്ചസ്റ്റർ സെൻ്റ്. മേരീസ് ക്നാനായ മിഷനിൽ പരിശുദ്ധ അമലോത്ഭവ മാതാവിൻ്റെ തിരുന്നാൾ സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 8 വരെ…. സാജൻ ചാക്കോ മാഞ്ചസ്റ്റർ സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷനിൽ ഇടവക മധ്യസ്ഥയായ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ തിരുനാൾ ഒക്ടോബർ 8 ശനിയാഴ്ച ഭക്തിപൂർവ്വം ആഘോഷിക്കും. തിരുന്നാളി തിരുന്നാളിന്ന് ഒരുക്കമായി സെപ്റ്റംബർ 29 മുതൽ ഓക്ടോബർ 7വരെ മിഷനിലെ വിവിധ കൂടാരയോഗങ്ങളുടെയും വിവിധ ഭക്തസംഘടനകൾ, മതബോധന വിദ്യാർത്ഥികൾ, അദ്ധ്യാപകർ തുടങ്ങിയവരുടെ നേതൃത്വത്തിൽ സെന്റ്. എലിസബത്ത് ദേവാലയത്തിൽ വച്ച് വൈകുന്നേരം 6:30ന് വിശുദ്ധ കുർബാനയും ദിവ്യകാരുണ്യ ആരാധനയും ജപമാലയും ഉണ്ടായിരിക്കുന്നതാണ്. പ്രധാന തിരുനാൾ ദിവസമായ ഒക്ടോബർ 8 ഞായറാഴ്ച
- ആഷ്ഫോഡിൽ ‘ആരവം 2023’ ന് കൊടികയറുന്നത് സെപ്റ്റംബർ 23 ശനിയാഴ്ച്ച; ഫ്ലാഷ്മോബും മെഗാതിരുവാതിരയും ആഘോഷത്തിന് തിളക്കമേകും; ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ ജോൺസൺ മാത്യൂസ് ആഷ്ഫോര്‍ഡ്: കെന്റ് കൗണ്ടിയിലെ മലയാളി അസോസിയേഷനായ ആഷ്ഫോര്‍ഡ് മലയാളി അസോസിയേഷന്റെ (AMA) 19-ാമത് ഓണാഘോഷം (ആരവം -2023) ഈ മാസം 23ന് രാവിലെ 9.30 മുതല്‍ ആഷ്ഫോര്‍ഡ് ജോണ്‍ വാലീസ് (The John Wallis Academy) സ്കൂള്‍ ഓഡിറ്റോറിയത്തില്‍ സമുചിതമായി ആഘോഷിക്കുന്നു. രാവിലെ 9.30ന് അത്തപ്പൂക്കള ഇടുന്നതോടെ പരിപാടികള്‍ക്ക് ആരംഭം കുറിക്കും. തുടര്‍ന്ന് കുട്ടികള്‍ മുതല്‍ നാട്ടില്‍ നിന്നെത്തിയ മാതാപിതാക്കളെയും അംഗങ്ങളായ പുരുഷന്മാരെയും സ്ത്രീകളെയും ഉള്‍പ്പെടുത്തി മൂന്ന് തലമുറയെ ഒരേ വേദിയില്‍ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഫ്ലാഷ്
- നിപ ഭീതി ഒഴിയുന്നു; 24 സാമ്പിളുകള്‍ കൂടി നെഗറ്റീവ്, ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരം സംസ്ഥാനത്ത് നിപ ഭീതി ഒഴിയുന്നു. പരിശോധനയ്ക്കയച്ച 24 സാമ്പിളുകള്‍ കൂടി നെഗറ്റീവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മൂന്ന് സാമ്പിളുകളുടെ ഫലം കൂടി വരാനുണ്ട്. ഇതുവരെ 352 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സമ്പര്‍ക്കപ്പട്ടികയിലുള്ള 980 പേരാണ് ഐസൊലേഷനിലുള്ളത്. ചികിത്സയിലുള്ള 9 വയസുകാരന്റെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടു. ചികിത്സയിലുള്ള മറ്റുള്ളവരുടേയും ആരോഗ്യനില തൃപ്തികരമാണ്. അതേസമയം നിപ പ്രതിരോധത്തിന്റെ ഭാഗമായി രാവിലെ കോര്‍ കമ്മിറ്റി യോഗം ചേര്‍ന്നു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയിലായിരുന്നു യോഗം
- ഡയാന രാജകുമാരിയുടെ ‘ബ്ലാക്ക് ഷീപ് സ്വെറ്റര്‍’ ലേലത്തില്‍ വിറ്റുപോയത് 9 കോടിക്ക് ഡയാന രാജകുമാരിയുടെ പ്രശസ്തമായ ‘ബ്ലാക്ക് ഷീപ്’ സ്വറ്റർ ലേലത്തില്‍ വിറ്റുപോയത് 9 കോടിക്ക്. 1.1 മില്യണ്‍ ഡോളറിന് അതായത് 9,14,14,510.00 കോടി രൂപയ്ക്കാണ് വിറ്റത്. 66 ലക്ഷം രൂപ അടിസ്ഥാനവില നിശ്ചയിച്ച സ്വെറ്റര്‍ റെക്കോഡ് തുകക്കാണ് വിറ്റത്. രാജകുമാരിയുടെ വസ്ത്രത്തിന് ലേലത്തില്‍ ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ന്യുയോർക്ക് ആസ്ഥാനമായ സോത്ത്ബീസ് എന്ന ആർട്ട് കമ്പനിയാണ് ലേലത്തെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്. ‘പഴയ ചില വിശിഷ്ടമായ ഡിസൈനുകള്‍ക്ക് വേണ്ടിയുള്ള തിരച്ചിലില്‍ ആയിരുന്നു ഞങ്ങൾ

അഞ്ചാമത് യുക്മ കേരളപൂരം വള്ളംകളി വനിതകളുടെ മത്സരത്തിൽ വീണ്ടും വിജയകിരീടം ചൂടി സ്കന്തോർപ്പ് പെൺകടുവകൾ….രണ്ടാം സ്ഥാനം അബർസ്വിത് മലയാളി അസ്സോസ്സിയേഷനും, മൂന്നാം സ്ഥാനം എൻ.എം.സി.എ നോട്ടിംഗ്ഹാമിനും….. /
അഞ്ചാമത് യുക്മ കേരളപൂരം വള്ളംകളി വനിതകളുടെ മത്സരത്തിൽ വീണ്ടും വിജയകിരീടം ചൂടി സ്കന്തോർപ്പ് പെൺകടുവകൾ….രണ്ടാം സ്ഥാനം അബർസ്വിത് മലയാളി അസ്സോസ്സിയേഷനും, മൂന്നാം സ്ഥാനം എൻ.എം.സി.എ നോട്ടിംഗ്ഹാമിനും…..
അലക്സ് വർഗീസ് (യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) റോഥർഹാം മാൻവേഴ്സ് തടാകക്കരയെ പൂരപ്പറമ്പാക്കി മാറ്റി അഞ്ചാമത് കേരളപൂരം വള്ളംകളിക്ക് കൊടിയിറങ്ങി. വനിതകളുടെ ആവേശകരമായ പ്രദർശന മത്സരത്തിൽ ഒന്നാം സ്ഥാനം നേടി സ്കന്തോർപ്പ് പെൺകടുവകൾ വിജയശ്രീലാളിതരായപ്പോൾ അബർസ്വിത് മലയാളി അസ്സോസ്സിയേഷൻ വനിതകൾ രണ്ടാം സ്ഥാനവും NMCA നോട്ടിംഗ്ഹാം വനിതകൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സ്കന്തോർപ്പ് പെൺകടുവകൾ തുടർച്ചയായ രണ്ടാം വർഷമാണ് വിജയത്തിലെത്തിയത്. വഞ്ചിപ്പാട്ടിന്റെ താളങ്ങൾ മാറ്റൊലിക്കൊണ്ട് നിന്ന മാൻവേഴ്സ് തടാകത്തിൽ രാവിലെ 10 മണി മുതൽ

ജന സഹസ്രങ്ങളെ സാക്ഷിയാക്കി യുക്മ കേരളപൂരം വള്ളംകളി എസ് എം എ സാൽഫോർഡ് ചാമ്പ്യന്മാർ…. ബോൾട്ടന് രണ്ടാംസ്ഥാനം…. നോട്ടിംഹാം മൂന്നാമത് /
ജന സഹസ്രങ്ങളെ സാക്ഷിയാക്കി യുക്മ കേരളപൂരം വള്ളംകളി എസ് എം എ സാൽഫോർഡ് ചാമ്പ്യന്മാർ…. ബോൾട്ടന് രണ്ടാംസ്ഥാനം…. നോട്ടിംഹാം മൂന്നാമത്
അലക്സ് വർഗീസ് (യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുക്മ ട്രോഫിക്ക് വേണ്ടിയുള്ള അഞ്ചാമത് യുക്മ കേരളപൂരം വള്ളംകളി മത്സരത്തിൽ അഭിമാനനേട്ടവുമായി മാത്യു ചാക്കോ ക്യാപ്റ്റനായ കരുത്തരായ എസ് എം എ ബോട്ട്ക്ലബ്ബ് സാൽഫോർഡിൻ്റെ പുളിങ്കുന്ന് ചാമ്പ്യൻമാരായി. അത്യന്തം ആവേശകരമായ ഫൈനൽ മത്സരത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് സാൽഫോർഡ് യുക്മ ട്രോഫിയിൽ മുത്തമിട്ടത്. മോനിച്ചൻ ക്യാപ്റ്റനായ ബി എം എ കൊമ്പൻസ് ബോട്ട്ക്ലബ്ബിൻ്റെ കാവാലം റണ്ണർ അപ്പ് കിരീടത്തിന് അവകാശികളായി. മൂന്നാം സ്ഥാനം സാവിയോ ജോസ് ക്യാപ്റ്റനായ

മാൻവേഴ്സ് തടാകത്തിൽ പുളകം വിരിയിച്ചുകൊണ്ട് യുക്മ കേരള പൂരം വള്ളംകളി ഇന്ന്….. പ്രശസ്ത സിനിമാ താരങ്ങൾ റോഥർഹാമിൽ ആവേശതിരകളുയർത്താൻ എത്തുന്നു /
മാൻവേഴ്സ് തടാകത്തിൽ പുളകം വിരിയിച്ചുകൊണ്ട് യുക്മ കേരള പൂരം വള്ളംകളി ഇന്ന്….. പ്രശസ്ത സിനിമാ താരങ്ങൾ റോഥർഹാമിൽ ആവേശതിരകളുയർത്താൻ എത്തുന്നു
അലക്സ് വർഗീസ് (യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) ഇന്ന് ആഗസ്റ്റ് 26 ശനിയാഴ്ച.യു കെ മലയാളി സമൂഹത്തിൻ്റെ എല്ലാ വഴികളും എല്ലാ കണ്ണുകളും ഷെഫീൽഡിനടുത്തുള്ള റോഥർഹാമിലെ മാൻവേഴ്സ് തടാകത്തിൽ നടക്കുന്ന അഞ്ചാമത് യുക്മ കേരളപൂരം വള്ളംകളി മത്സത്തിലേക്ക്. ഇന്ന് രാവിലെ 8ന് യുക്മ ദേശീയ അദ്ധ്യക്ഷൻ ഡോ.ബിജു പെരിങ്ങത്തറ ഇന്ത്യയുടെയും ബ്രിട്ടൻ്റെയും പതാകൾ ഉയർത്തുന്നതോടെ പൂരാഘോഷം ആരംഭിക്കുകയായി. യുക്മ ദേശീയ റീജിയണൽ ഭാരവാഹികൾ പങ്കെടുക്കും. തുടർന്ന് ടീമുകളുടെ ജേഴ്സി വിതരണവും ബ്രീഫിങ്ങും നടക്കും. കൃത്യം

യുക്മ കേരളാപൂരം വള്ളംകളി തത്സമയം നിങ്ങളുടെ സ്വീകരണ മുറിയിലെത്തിക്കുവാൻ ഇക്കുറിയും മാഗ്നാവിഷൻ ടി വി… /
യുക്മ കേരളാപൂരം വള്ളംകളി തത്സമയം നിങ്ങളുടെ സ്വീകരണ മുറിയിലെത്തിക്കുവാൻ ഇക്കുറിയും മാഗ്നാവിഷൻ ടി വി…
അലക്സ് വർഗീസ് (യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുകെയിൽ നടക്കുന്ന ഏറ്റവും വാശിയേറിയ വള്ളംകളിയുടെ തത്സമയ സംപ്രേക്ഷണം പ്രേക്ഷകരിലെത്തിക്കാൻ മാഗ്നാവിഷൻ ടിവിയുടെ ടീമംഗങ്ങൾ സുസജ്ജമായിക്കഴിഞ്ഞു. ഈ മത്സരത്തിന്റെ എല്ലാ ദൃശ്യങ്ങളും ഒപ്പിയെടുക്കാൻ 9 ക്യാമറകളാണ് ഇത്തവണ ഒരുങ്ങിയിരിക്കുന്നത്. മാൻവേഴ്സ് തടാകത്തിൽ നടക്കുന്ന ജലമാമാങ്കവും കലാപരിപാടികളും കാണുവാൻ മാഗ്നാവിഷൻ ടിവിയുടെ ആപ്പ്ളിക്കേഷൻ ഇപ്പോൾ തന്നെ ഡൌൺലോഡ് ചെയ്യുക. ആൻഡ്രോയിഡ്(google playstore), ആപ്പിൾ ഡിവൈസുകളിലും (Appstore), യപ്പ് ടിവിയിലും, www.magnavision.tv. എന്ന വെബ്സൈറ്റിലും, ഫേസ്ബുക് യുട്യൂബ് ചാനലുകളിലും തത്സമയം

യുക്മ കേരളപൂരം വള്ളംകളി 2023 നാളെ…..സമാപന സമ്മേളനത്തിൽ കേംബ്രിഡ്ജ് ഡപ്യൂട്ടി മേയർ ബൈജു തിട്ടാല മുഖ്യാതിഥി…. /
യുക്മ കേരളപൂരം വള്ളംകളി 2023 നാളെ…..സമാപന സമ്മേളനത്തിൽ കേംബ്രിഡ്ജ് ഡപ്യൂട്ടി മേയർ ബൈജു തിട്ടാല മുഖ്യാതിഥി….
അലക്സ് വർഗീസ് (യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) ആഗസ്റ്റ് 26 ന് റോഥർഹാമിലെ മാൻവേഴ്സ് ലെയിക്കിൽ വെച്ച് നടക്കുന്ന അഞ്ചാമത് യുക്മ കേരളപൂരം വള്ളംകളിയുടെ സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി എത്തുന്നത് യു കെ മലയാളികൾക്ക് സുപരിചിതനായ, കേംബ്രിഡ്ജ് സിറ്റി കൌൺസിൽ ഡപ്യൂട്ടി മേയർ ബൈജു വർക്കി തിട്ടാലയാണ്. പുരാതന പ്രസിദ്ധമായ കേംബ്രിഡ്ജ് സിറ്റിയുടെ ആദ്യ ഏഷ്യൻ ഡപ്യൂട്ടിമേയറായി തിരഞ്ഞെടുക്കപ്പെട്ട ബൈജു, നിയമത്തിൽ ബിരുദാനന്തര ബിരുദധാരിയാണ്. യുകെയിലെ അറിയപ്പെടുന്ന ഒരു സോളിസിറ്ററായ ബൈജു തിട്ടാല യുകെയിലെ

click on malayalam character to switch languages