1 GBP = 104.15
breaking news

യുക്മ നോർത്ത് വെസ്റ്റ് റീജിയൻ  കലാമേള ശനിയാഴ്ച…. വേദിയൊരുക്കി ബോൾട്ടൻ മലയാളി അസോസിയേഷൻ…. കലാമേള ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ

യുക്മ നോർത്ത് വെസ്റ്റ് റീജിയൻ  കലാമേള ശനിയാഴ്ച…. വേദിയൊരുക്കി ബോൾട്ടൻ മലയാളി അസോസിയേഷൻ…. കലാമേള ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ

സനോജ് വർഗീസ്

(കലാമേള കോർഡിനേറ്റർ)

 

ഒക്ടോബർ 14 ശനിയാഴ്ച ബോൾട്ടനിലെ തോൺലി സലേഷൃൻ കോളേജിൽ വച്ച് നടക്കുന്ന യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കലാമേളയ്ക്ക് ഉള്ള അവസാനഘട്ട തയ്യാറെടുപ്പുകൾ നടന്നുവരുന്നു. കലാമേളയുടെ വിജയത്തിനായി വിപുലമായ ഒരുക്കങ്ങളാണ് നോർത്ത് വെസ്റ്റ് റീജിയൻ കമ്മിറ്റി നടത്തി വരുന്നത്. 

പതിനാലാമത് യുക്മ കലാമേളക്ക് ആതിഥേയത്വം വഹിക്കുന്ന ബോൾട്ടൻ മലയാളി അസോസിയേഷൻ ഭാരവാഹികൾ, റീജിയണൽ ഭാരവാഹികൾ, അംഗ അസ്സോസ്സിയേഷൻ ഭാരവാഹികൾ എന്നിവർ ഉൾപ്പെടുന്ന സ്വാഗതസംഘം വിവിധ ഗ്രൂപ്പുകളിലായി പ്രവർത്തിച്ചുവരുന്നു. നോർത്ത് വെസ്റ്റ് റീജിയണൽ പ്രസിഡൻറ് ബിജു പീറ്റർ ചെയർമാനായും യുക്മ ദേശീയ സമിതിയംഗം അഡ്വ.ജാക്സൺ തോമസ് ജനറൽ കൺവീനറായും ബോൾട്ടൺ മലയാളി അസ്സോസ്സിയേഷൻ പ്രസിഡൻറ് അനിയൻകുഞ്ഞ് സക്കറിയ വൈസ് ചെയർമാനായും റീജിയണൽ സെക്രട്ടറി ബെന്നി ജോസഫ്‌ കലാമേള ചീഫ് കോർഡിനേറ്ററായും റീജിയണൽ കലാമേള കോർഡിനേറ്റർ സനോജ് വർഗീസ് കോർഡിനേറ്ററായും ബോൾട്ടൻ മലയാളി അസോസിയേഷൻ സെക്രട്ടറി അബി അജയ് അസിസ്റ്റൻറ് കോർഡിനേറ്ററായും നേതൃത്വം നൽകുന്ന സ്വാഗതസംഘത്തിൽ, റീജിയണൽ  ട്രഷറർ ബിജു മൈക്കിളിന്റെ നേതൃത്വത്തിൽ ടോസി  സക്കറിയ, ബിനു ജേക്കബ്, ഷെയ്സ് ജോസഫ് എന്നിവരടങ്ങുന്ന റിസപ്ഷൻ കമ്മിറ്റിയും, സനോജ് വർഗീസ്, ഷാരോൺ ജോസഫ് എന്നിവരടങ്ങുന്ന രജിസ്ട്രേഷൻ കമ്മിറ്റിയും, ബെന്നി ജോസഫ്, ഡോ: അജയകുമാർ പാട്ടത്തിൽ, ജോർജ് ജോസഫ്, ജയ്സൺ ജോസഫ് എന്നിവരടങ്ങുന്ന സ്റ്റേജ് കമ്മിറ്റിയും അഡ്വ: ജാക്സൺ തോമസ്, ജോണി കണിവേലിൽ, എൽദോസ് സണ്ണി, തങ്കച്ചൻ എബ്രഹാം എന്നിവരടങ്ങുന്ന ഹോസ്പിറ്റാലിറ്റി കമ്മിറ്റിയും രാജീവ്, സിജോ വർഗീസ് എന്നിവരടങ്ങുന്ന ഓഫീസ്‌ കമ്മിറ്റിയും അവസാനഘട്ട തയ്യാറെടുപ്പുകൾ നടത്തി വരുന്നു. 

കലാമേളയുടെ വിജയത്തിനായി എല്ലാവിധ സഹായങ്ങളും ഉറപ്പുവരുത്തി കൊണ്ട് നാഷണൽ ജനറൽ സെക്രട്ടറി ശ്രീ കുരൃൻ ജോർജ്ജും, നാഷണൽ വൈസ് പ്രസിഡൻറ് ശ്രീ ഷിജോ വർഗീസും, മുൻ ജനറൽ സെക്രട്ടറിയും നിലവിലെ പി ആർ ഒ & മീഡിയാ കോർഡിനേറ്റർ ശ്രീ അലക്സ് വർഗീസും റീജിയണൽ കമ്മിറ്റിക്ക് വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ നല്കി  പ്രവർത്തിച്ചുവരുന്നു.

അംഗ അസ്സോസ്സിയേഷനുകളിലെ ഭാരവാഹികളും അവിടെ നിന്നുളള യുക്മ പ്രതിനിധികളും റീജിയണൽ കലാമേള ഒരു വൻ വിജയമാക്കി തീർക്കുവാനുള്ള ഒരുക്കങ്ങളിലാണ്. കലാമേളയിൽ പങ്കെടുക്കുവാനുള്ള രജിസ്ട്രേഷൻ നടപടികൾ ഇതിനോടകം പൂർത്തിയായിക്കഴിഞ്ഞു. ലണ്ടനിലെ JMP സോഫ്റ്റ് വെയർ യുക്മ കലാമേളക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ രജിസ്ട്രേഷൻ ലിങ്ക് ഉപയോഗിച്ചാണ് മത്സരാർത്ഥികൾ തങ്ങളുടെ രജിസ്ട്രേഷൻ നടത്തിയത്.

കലാമേളക്ക് രുചികരമായ പ്രഭാത ഭക്ഷണം മുതൽ മിതമായ നിരക്കിൽ വിതരണം ചെയ്യുന്നത് പ്രസ്റ്റണിലെ പ്രസിദ്ധമായ ജോയ്സ് കിച്ചൻ ആയിരിക്കും. 

യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കലാമേള രാവിലെ 9ന് ആരംഭിക്കും.  കലാമേളയിൽ മത്സരാർത്ഥികൾ കൃത്യസമയത്ത് തന്നെ എത്തിച്ചേരണമെന്നും എല്ലാവരുടേയും സഹായ സഹകരണങ്ങൾ ഉണ്ടാവണമെന്നും റീജിയണൽ കമ്മിറ്റിക്കു വേണ്ടി പ്രസിഡൻ്റ് ബിജു പീറ്റർ, സെക്രട്ടറി ബെന്നി ജോസഫ് എന്നിവർ അഭ്യർത്ഥിച്ചു.

കലാമേള വേദിയുടെ വിലാസം:-

Thornleigh Salesian College, 

Sharples Park, Bolton BL1 6PQ

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more