യുക്മ നോർത്ത് വെസ്റ്റ് റീജിയൻ കലാമേള ശനിയാഴ്ച…. വേദിയൊരുക്കി ബോൾട്ടൻ മലയാളി അസോസിയേഷൻ…. കലാമേള ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ
Oct 11, 2023
സനോജ് വർഗീസ്
(കലാമേള കോർഡിനേറ്റർ)
ഒക്ടോബർ 14 ശനിയാഴ്ച ബോൾട്ടനിലെ തോൺലി സലേഷൃൻ കോളേജിൽ വച്ച് നടക്കുന്ന യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കലാമേളയ്ക്ക് ഉള്ള അവസാനഘട്ട തയ്യാറെടുപ്പുകൾ നടന്നുവരുന്നു. കലാമേളയുടെ വിജയത്തിനായി വിപുലമായ ഒരുക്കങ്ങളാണ് നോർത്ത് വെസ്റ്റ് റീജിയൻ കമ്മിറ്റി നടത്തി വരുന്നത്.
പതിനാലാമത് യുക്മ കലാമേളക്ക് ആതിഥേയത്വം വഹിക്കുന്ന ബോൾട്ടൻ മലയാളി അസോസിയേഷൻ ഭാരവാഹികൾ, റീജിയണൽ ഭാരവാഹികൾ, അംഗ അസ്സോസ്സിയേഷൻ ഭാരവാഹികൾ എന്നിവർ ഉൾപ്പെടുന്ന സ്വാഗതസംഘം വിവിധ ഗ്രൂപ്പുകളിലായി പ്രവർത്തിച്ചുവരുന്നു. നോർത്ത് വെസ്റ്റ് റീജിയണൽ പ്രസിഡൻറ് ബിജു പീറ്റർ ചെയർമാനായും യുക്മ ദേശീയ സമിതിയംഗം അഡ്വ.ജാക്സൺ തോമസ് ജനറൽ കൺവീനറായും ബോൾട്ടൺ മലയാളി അസ്സോസ്സിയേഷൻ പ്രസിഡൻറ് അനിയൻകുഞ്ഞ് സക്കറിയ വൈസ് ചെയർമാനായും റീജിയണൽ സെക്രട്ടറി ബെന്നി ജോസഫ് കലാമേള ചീഫ് കോർഡിനേറ്ററായും റീജിയണൽ കലാമേള കോർഡിനേറ്റർ സനോജ് വർഗീസ് കോർഡിനേറ്ററായും ബോൾട്ടൻ മലയാളി അസോസിയേഷൻ സെക്രട്ടറി അബി അജയ് അസിസ്റ്റൻറ് കോർഡിനേറ്ററായും നേതൃത്വം നൽകുന്ന സ്വാഗതസംഘത്തിൽ, റീജിയണൽ ട്രഷറർ ബിജു മൈക്കിളിന്റെ നേതൃത്വത്തിൽ ടോസി സക്കറിയ, ബിനു ജേക്കബ്, ഷെയ്സ് ജോസഫ് എന്നിവരടങ്ങുന്ന റിസപ്ഷൻ കമ്മിറ്റിയും, സനോജ് വർഗീസ്, ഷാരോൺ ജോസഫ് എന്നിവരടങ്ങുന്ന രജിസ്ട്രേഷൻ കമ്മിറ്റിയും, ബെന്നി ജോസഫ്, ഡോ: അജയകുമാർ പാട്ടത്തിൽ, ജോർജ് ജോസഫ്, ജയ്സൺ ജോസഫ് എന്നിവരടങ്ങുന്ന സ്റ്റേജ് കമ്മിറ്റിയും അഡ്വ: ജാക്സൺ തോമസ്, ജോണി കണിവേലിൽ, എൽദോസ് സണ്ണി, തങ്കച്ചൻ എബ്രഹാം എന്നിവരടങ്ങുന്ന ഹോസ്പിറ്റാലിറ്റി കമ്മിറ്റിയും രാജീവ്, സിജോ വർഗീസ് എന്നിവരടങ്ങുന്ന ഓഫീസ് കമ്മിറ്റിയും അവസാനഘട്ട തയ്യാറെടുപ്പുകൾ നടത്തി വരുന്നു.
കലാമേളയുടെ വിജയത്തിനായി എല്ലാവിധ സഹായങ്ങളും ഉറപ്പുവരുത്തി കൊണ്ട് നാഷണൽ ജനറൽ സെക്രട്ടറി ശ്രീ കുരൃൻ ജോർജ്ജും, നാഷണൽ വൈസ് പ്രസിഡൻറ് ശ്രീ ഷിജോ വർഗീസും, മുൻ ജനറൽ സെക്രട്ടറിയും നിലവിലെ പി ആർ ഒ & മീഡിയാ കോർഡിനേറ്റർ ശ്രീ അലക്സ് വർഗീസും റീജിയണൽ കമ്മിറ്റിക്ക് വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ നല്കി പ്രവർത്തിച്ചുവരുന്നു.
അംഗ അസ്സോസ്സിയേഷനുകളിലെ ഭാരവാഹികളും അവിടെ നിന്നുളള യുക്മ പ്രതിനിധികളും റീജിയണൽ കലാമേള ഒരു വൻ വിജയമാക്കി തീർക്കുവാനുള്ള ഒരുക്കങ്ങളിലാണ്. കലാമേളയിൽ പങ്കെടുക്കുവാനുള്ള രജിസ്ട്രേഷൻ നടപടികൾ ഇതിനോടകം പൂർത്തിയായിക്കഴിഞ്ഞു. ലണ്ടനിലെ JMP സോഫ്റ്റ് വെയർ യുക്മ കലാമേളക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ രജിസ്ട്രേഷൻ ലിങ്ക് ഉപയോഗിച്ചാണ് മത്സരാർത്ഥികൾ തങ്ങളുടെ രജിസ്ട്രേഷൻ നടത്തിയത്.
കലാമേളക്ക് രുചികരമായ പ്രഭാത ഭക്ഷണം മുതൽ മിതമായ നിരക്കിൽ വിതരണം ചെയ്യുന്നത് പ്രസ്റ്റണിലെ പ്രസിദ്ധമായ ജോയ്സ് കിച്ചൻ ആയിരിക്കും.
യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കലാമേള രാവിലെ 9ന് ആരംഭിക്കും. കലാമേളയിൽ മത്സരാർത്ഥികൾ കൃത്യസമയത്ത് തന്നെ എത്തിച്ചേരണമെന്നും എല്ലാവരുടേയും സഹായ സഹകരണങ്ങൾ ഉണ്ടാവണമെന്നും റീജിയണൽ കമ്മിറ്റിക്കു വേണ്ടി പ്രസിഡൻ്റ് ബിജു പീറ്റർ, സെക്രട്ടറി ബെന്നി ജോസഫ് എന്നിവർ അഭ്യർത്ഥിച്ചു.
യുക്മ നഴ്സസ് ഫോറം (UNF) അന്താരാഷ്ട്ര നഴ്സസ് ദിനാചരണം ശനിയാഴ്ച്ച നോട്ടിംഗ്ഹാമിൽ…. പഠനക്ളാസ്സുകളോടൊപ്പം വർണ്ണപ്പകിട്ടാർന്ന കലാപരിപാടികളും…. എൻ എം സി രെജിസ്റ്റ്രാർ ആൻഡ് ചീഫ് എക്സിക്യു്ട്ടീവ് ആൻഡ്രിയ സാറ്റ്ക്ലിഫ്, ആർസിഎൻ റീജിയണൽ ഡയറക്ടർ എസ്റ്റെഫാനി ഡൺ, ആർസിഎൻ റീജിയണൽ ഓർഗനൈസർ സാം ഹാരിസ് തുടങ്ങിയവർ വിശിഷ്ടാതിഥികളാകും /
ഡോ ഹിക്സിന് പിന്നാലെ സുജിത് രാമചന്ദ്രനും; ഞായറാഴ്ച് രണ്ടു മണിക്ക് ‘ETHICAL DILEMMAS IN NURSING’ എന്ന വിഷയത്തിൽ സുജിത് രാമചന്ദ്രൻ; യുഎൻഎഫ് സമ്മേളനം കെങ്കേമമാക്കാൻ സംഘാടക സമിതി /
യുഎൻഎഫ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര നഴ്സസ് ദിനാചരണത്തിന് മുന്നോടിയായുള്ള ലൈവ് വെബിനാറുകൾ ശ്രദ്ധേയമാകുന്നു; ഈ ശനിയാഴ്ച്ച പ്രമുഖ കൺസൾട്ടൻ്റ് സൈക്യാട്രിസ്റ്റായ ഡോ. ഹിക്സ് ‘MINDFULNESS AND MENTAL RESILIENCE IN NURSING’ എന്ന വിഷയവുമായി വെബിനാറിൽ /
അന്താരാഷ്ട്ര നേഴ്സസ് ദിനാചരണത്തോട് അനുബന്ധിച്ച യുക്മ നേഴ്സസ് ഫോറം സംഘടിപ്പിക്കുന്ന വാർഷിക സമ്മേളനത്തിൽ മുഖ്യ പ്രഭാഷകരിൽ ആർസിഎൻ നോർത്ത് വെസ്റ്റ് റീജിയണൽ ഡയറക്ടറും /
അന്താരാഷ്ട്ര നേഴ്സസ് ദിനാചരണത്തോട് അനുബന്ധിച്ച യുക്മ നേഴ്സസ് ഫോറം സംഘടിപ്പിക്കുന്ന വാർഷിക സമ്മേളനത്തിൽ മുഖ്യ പ്രഭാഷകരിൽ ഒരാളായി എൻഎംസിയുടെചീഫ് എക്സിക്യൂട്ടീവും രജിസ്ട്രാറുമായ ആൻഡ്രിയ സട്ട്ക്ലിഫ് CBE /
click on malayalam character to switch languages