1 GBP =
breaking news

യു.കെ.കെ.സി.എ കണ്‍വന്‍ഷന്‍ റാലി; യൂണിറ്റുകള്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു…

യു.കെ.കെ.സി.എ കണ്‍വന്‍ഷന്‍ റാലി; യൂണിറ്റുകള്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു…

കെറ്ററിങ്ങ്: യുകെ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ പതിനാറാമത് കണ്‍വന്‍ഷനോടനുബന്ധിച്ചുള്ള റാലി മത്സരത്തിനായി യൂണിറ്റുകള്‍ ഒരുങ്ങിത്തുടങ്ങി. ‘സഭ-സമുദായ സ്‌നേഹത്തില്‍ ക്‌നാനായ ജനത’ എന്ന ആപ്തവാക്യത്തിലധിഷ്ഠിതമായി റാലിയ്ക്കായി യൂണിറ്റുകള്‍ ഒരുങ്ങുമ്പോള്‍ മൂന്ന് കാറ്റഗറിയായിട്ടാണ് റാലി മത്സരം നടത്തുന്നത്.

ഓരോ യൂണിറ്റുകളുടെയും ശക്തി പ്രകടനം കൂടിയാണ് യു.കെ.കെ.സി.എ കണ്‍വന്‍ഷന്‍ റാലിയില്‍ പ്രതിഫലിക്കുന്നത്.

ജൂലൈ എട്ടിന് ചെല്‍റ്റന്‍ഹാമിലെ ലോകപ്രസിദ്ധമായ റേസ് കോഴ്‌സ് സെന്ററിലാണ് ഇത്തവണ യു.കെ.കെ.സി.എ കണ്‍വന്‍ഷന്‍ നടത്തപ്പെടുന്നത്.

പ്രസിഡന്റ് ബിജു മടക്കക്കുഴി, സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തന്‍പുര, ട്രഷറര്‍ ബാബു തോട്ടം, വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോ. സെക്രട്ടറി സഖറിയാ പുത്തന്‍കളം, ജോ.ട്രഷറര്‍ ഫിനില്‍ കളത്തിക്കോട്, ഉപദേശകസമിതി അംഗങ്ങളായ ബെന്നി മാവേലില്‍, റോയി സ്റ്റീഫന്‍ എന്നിവര്‍ കണ്‍വന്‍ഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.

Post Your Comments Here ( Click here for malayalam )

Press Esc to close
show more