1 GBP = 104.28

ലണ്ടനില്‍ വേനലിനെ കുളിര്‍മ്മയാക്കുവാന്‍ മലയാളിയുടെ ഹൃദയം കീഴടക്കിയ ഭാവഗാനങ്ങളുടെ ശ്രുതിലയ സായാഹ്നം പെയ്തിറങ്ങുന്നു….

ലണ്ടനില്‍ വേനലിനെ കുളിര്‍മ്മയാക്കുവാന്‍ മലയാളിയുടെ ഹൃദയം കീഴടക്കിയ ഭാവഗാനങ്ങളുടെ ശ്രുതിലയ സായാഹ്നം പെയ്തിറങ്ങുന്നു….

മുരളീ മുകുന്ദന്‍

മലയാളിയുടെ ഹൃദയം കീഴടക്കിയ ഭാവഗാനങ്ങള്‍, ദലമര്‍മ്മരമായി, ശ്രുതിലയ തരംഗണിയായി, ആസ്വാദ കര്‍ണ്ണപുടങ്ങളില്‍ ഇമ്പമീട്ടി ; ഇംഗ്ലണ്ടിലെ പല ഭാഗങ്ങളില്‍ നിന്നുള്ള ഗായികാഗായകന്മാരിലൂടെ പെയ്തിറങ്ങുന്ന ഗാനാലാപന വേദിയിലേക്ക് എല്ലാ സഹൃദയരേയും സ്വാഗതം ചെയ്തു കൊള്ളുന്നു …

ഈ വരുന്ന ശനിയാഴ്ച്ച ,മെയ് മാസം 27-ന് , വൈകീട്ട് 6.30 മുതല്‍ രാത്രി 10 മണി വരെ , ഈസ്റ്റ് ലണ്ടനിലുള്ള ട്രിനിറ്റി കമ്യൂണിറ്റി സെന്ററിലെ ഓഡിറ്റോറിയത്തില്‍ വെച്ചാണ് , ശ്രുതിലയ സായാഹ്നം അരങ്ങേറുന്നത്…

അവരവരുടെ തട്ടകങ്ങളിലും, മറ്റുള്ള ഗാനാലാപന രംഗമണ്ഡപങ്ങളിലും – മികവ് തെളിയിച്ചിട്ടുള്ള, ഇംഗ്ലണ്ടിലെ വിവിധ ദേശങ്ങളില്‍ വസിക്കുന്ന മലയാളികളുടെ പ്രിയ ഗായികാഗായകരില്‍ കുറച്ച് പേര്‍ ഒത്ത് കൂടി ; മാഞ്ചസ്റ്ററിലെ സ്റ്റോക്പോര്‍ട്ടിലുള്ള അലക്‌സ് കണിയാമ്പറമ്പിലിന്റെ നേതൃത്വത്തിലാണ് , അന്നീ സംഗീത വിരുന്നായ ‘ശ്രുതിലയ സായാഹ്നം’ സംഘടിപ്പിക്കുന്നത് …

ഔപചാരികമായ ചടങ്ങുകളൊന്നുമില്ലാതെ, ഗൃഹാതുരത്വമുണര്‍ത്തുന്ന മലയാളത്തിലെയും, ഹിന്ദിയിലെയും ഭാവഗാനങ്ങള്‍ മാത്രമുള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഈ പരിപാടിയില്‍ പ്രവേശനം തികച്ചും സൌജന്യമാണ്.

ഇതില്‍ പങ്കെടുക്കുന്ന കലാകാരന്മാര്‍ :-

ഷെഫീല്‍ഡില്‍ നിന്ന് അജിത്ത് പാലിയത്ത് , പൂളില്‍ നിന്നുള്ള ബിനോയ് മാത്യു ,ബോണ്‍മൗത്തിലുള്ള ദീപാ സന്തോഷ് കവന്‍ട്രിയില്‍ നിന്ന് ഹരീഷ് പാലാ , വാട്ട്‌ഫോഫോര്‍ഡില്‍ നിന്ന് ജാസ് ലിന്‍ വിജൊ , ഈസ്‌റ് ലണ്ടനിലുള്ള ജോയ് സി ജോയി , ബ്രിസ്റ്റോളില്‍ നിന്ന് വരുന്ന പ്രമോദ് പിള്ള , കെന്റിലെ ചാത്തമ്മിലുള്ള റോയ് സെബാസ്ത്യന്‍ , ലണ്ടന്‍ വാട്ട്‌ഫോര്‍ഡിലുള്ള സ്‌നേഹ സണ്ണി, ലണ്ടനില്‍ നിന്നുള്ള തമ്പി / സുരേഷ് കുമാര്‍ ഗംഗാധരന്‍ , ഇല്‍ഫോര്‍ഡിലുള്ള തോമസ് അലക്‌സാണ്ടര്‍ മുതലായവര്‍ ഗായികാഗായകന്മാരായും പിന്നെ ഷെഫീല്‍ഡില്‍ നിന്നുള്ള ആനി ഇസിഡോര്‍ പാലിയത്തും, എസ്സെക്‌സിലെ ചെംസ്‌ഫോര്‍ഡില്‍ നിന്നും വരുന്ന രശ്മി രാജേഷും കൂടി പരിപാടിയുടെ അവതരണ രംഗത്തും പങ്കെടുക്കുന്നതാണ് …

ഈസ്റ്റ് ഹാം ട്യൂബ് സ്റ്റേഷനില്‍ നിന്നും അഞ്ച് മിനിറ്റിനുള്ളില്‍ നടന്നെത്താവുന്ന വേദിയുടെ വിലാസം:

Trinity Community Centre , East Avenue , East Ham , London E12 6SG.

Allied Mortgate Services, Ealoor Consultancy UK Ltd., Direct Accident Claim Assistance Ltd എന്നീ മൂന്നു സ്ഥാപനങ്ങളാണ് ഈ പരിപാടി സ്‌പോണ്‍സര്‍ ചെയ്യുന്നത്.

സീറ്റുകള്‍ പരിമിതമായതിനാല്‍ നിരാശ ഒഴിവാക്കാന്‍ അല്പം മുമ്പേതന്നെ വന്ന് ഹാളില്‍ പ്രവേശിക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ശ്രീ.അലക്‌സ് കണിയാംപറമ്പിലിനെ വിളിക്കുക …. മൊബൈല്‍ നമ്പര്‍ : 0785 906 0216

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more