1 GBP = 104.15
breaking news

6170 യുകെ എസ്എന്‍ഡിപി യോഗം ആഘോഷിച്ച ശ്രീനാരായണ ഗുരുവിന്റെ 163 – മത് ജയന്തി ദിനാഘോഷം പ്രൗഡോജ്ജ്വലമായി

6170 യുകെ എസ്എന്‍ഡിപി യോഗം ആഘോഷിച്ച ശ്രീനാരായണ ഗുരുവിന്റെ 163 – മത് ജയന്തി ദിനാഘോഷം പ്രൗഡോജ്ജ്വലമായി

സുധാകരന്‍ പാലാ

ടോണ്ടന്‍ (സോമര്‍സെറ്റ്): ശ്രീനാരായണ ഗുരുവിന്റെ 163 മത് ജയന്തിയാഘോഷം ചിങ്ങമാസത്തിലെ ചതയദിനത്തില്‍ തന്നെ നടത്തി 6170 യുകെ എസ്എന്‍ഡിപി യോഗം ശ്രദ്ധ പിടിച്ചു പറ്റി. സമൂഹ പ്രാര്‍ത്ഥനയും സമൂഹ സദ്യയും സാംസ്‌കാരിക സമ്മേളനവും കലാപരിപാടികളുമായി മലയാളത്തനിമ പ്രകടമാക്കുന്നതായിരുന്നു ആഘോഷം.

രാവിലെ ഗുരുസ്മരണയ്ക്കു ശേഷം വനിതാ സംഘം പ്രസിഡന്റ് ശ്യാമള സതീശന്റെ നേതൃത്വത്തില്‍ അര്‍ച്ചന നടന്നു. തുടര്‍ന്ന് ശാഖാ യോഗം വൈസ് പ്രസിഡന്റ് കുമാര്‍ സുരേന്ദ്രന്‍ പതാകകളുയര്‍ത്തി. ഗുരുദേവ കീര്‍ത്തനാലാപനത്തോട് കൂടിയായിരുന്നു ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്’ എന്ന് ആലേഖനം ചെയ്ത പീത പതാക ഉയര്‍ത്തിയത്. തുടര്‍ന്ന് സമൂഹ പ്രാര്‍ത്ഥന നടന്നു. ഉച്ചക്ക് ‘സമൂഹസദ്യ’ നടന്നു. വിഭവസമൃദ്ധമായ നടന്ന സദ്യയില്‍ നാടിന്റെ നാനാ ഭാഗത്ത് നിന്നും എത്തിച്ചേര്‍ന്ന വിവിധ മത വിശ്വാസികള്‍ പങ്കു കൊണ്ടു.

ഉച്ച കഴിഞ്ഞു ഡോ. പല്‍പ്പു നഗറില്‍ (സ്റ്റോക്ക് സെന്റ് മേരീസ് ഹാള്‍) നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ സ്വാഗത സംഘം ചെയര്‍മാന്‍ രാജേഷ് നടേപ്പിള്ളി അധ്യക്ഷത വഹിച്ചു. യൂണിയന്‍ കമ്മിറ്റിയംഗം സൗമ്യ ഉല്ലാസ് സമ്മേളനം ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബൈജു സെബാസ്റ്റ്യന്‍, മാസ് ടോണ്ടന്‍ പ്രസിഡന്റ് ബൈജു സെബാസ്റ്റ്യന്‍, വനിതാ സംഘം പ്രസിഡന്റ് ശ്യാമളാ സതീശന്‍, യുകെ ഡയറക്ടര്‍ ബോര്‍ഡ് അംഗം ദിനേശ് വെള്ളാപ്പിള്ളി എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. ആഘോഷകമ്മിറ്റി ജനറല്‍ കണ്‍വീനര്‍ വി.എസ്. സുധാകരന്‍ സ്വാഗതവും ചെമ്പഴന്തി കുടുംബ യൂണിറ്റ് കണ്‍വീനര്‍ ശ്രീജാ രാജ്മോഹന്‍ കൃതജ്ഞതയും അറിയിച്ചു.

ശ്രീനാരായണ ജയന്തി ഏതു പ്രതിസന്ധി ഘട്ടത്തിലും ചിങ്ങ മാസത്തിലെ ചതയ ദിനത്തില്‍ മാത്രമേ നടത്തുവാന്‍ പാടുള്ളുവെന്ന് സമ്മേളനം ഉത്ബോധിപ്പിച്ചു. പ്രവര്‍ത്തി ദിനമായിരുന്നിട്ടും അവധിയെടുത്തു ജയന്തി ദിനാഘോഷത്തില്‍ പങ്കെടുത്തു. ചതയദിനത്തിന്റെ പ്രാധാന്യവും വിശുദ്ധിയും കാത്ത മുഴുവന്‍ പേര്‍ക്കും അഭിനന്ദനം രേഖപ്പെടുത്തുന്ന ആവേശം പകര്‍ന്നു നല്‍കുന്നതായിരുന്നു ഓരോ പ്രഭാഷണവും. തികച്ചും വിജ്ഞാനപ്രദമായിരുന്ന സാംസ്‌കാരിക സമ്മേളനത്തിന് ശേഷം എസ്. വെട്ടത്ത്, അന്‍വിക ബിജു, ശ്രീലക്ഷ്മി എസ്. വെട്ടത്ത്, മേഘ്നാ, മനു എന്നിവരുടെ നൃത്തനൃത്യങ്ങള്‍ അരങ്ങേറി. ഉല്ലാസ് ശങ്കരന്‍, ധ്വിതീഷ് ടി. പിള്ള, മേഘ്നാ, മനു എന്നിവരുടെ ഭക്തിഗാന സുധാ ജയന്തിദിനാഘോഷം ഭക്തിസാന്ദ്രമാക്കി. ഒരു ദിവസം നീണ്ട ആഘോഷപരിപാടികള്‍ക്ക് രാത്രി വൈകി തിരശീല വീണു.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more