1 GBP = 99.50
breaking news

പോര്‍ച്ചുഗലിന് തുടരെ രണ്ടാം മത്സരത്തിലും ആറ് ഗോള്‍ ജയം

പോര്‍ച്ചുഗലിന് തുടരെ രണ്ടാം മത്സരത്തിലും ആറ് ഗോള്‍ ജയം

യൂറോപ്പിലെ ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ യൂറോ ചാമ്പ്യന്‍മാരായ പോര്‍ച്ചുഗലിന് തുടരെ രണടാം മത്സരത്തിലും ആറ് ഗോള്‍ ജയം. ഫറോഐലന്‍ഡിനെയാണ് തിങ്കളാഴ്ച പുലര്‍ച്ചെ നടന്ന മത്സരത്തില്‍ പോര്‍ച്ചുഗല്‍ മറുപടിയില്ലാത്ത ആറ് ഗോളുകള്‍ക്ക് തകര്‍ത്തു വിട്ടത്. രണ്ട് ദിവസം മുമ്പ് അന്‍ഡോറയേയും ഇതേ മാര്‍ജിനില്‍ പറങ്കിപ്പട തകര്‍ത്തു വലിട്ടിരുന്നു. പോര്‍ച്ചുഗലിനായി എഫ് സി പോര്‍ട്ടോ സ്‌ട്രൈക്കര്‍ ആന്ദ്രെ സില്‍വ ഹാട്രിക്ക് നേടി. നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഒരു ഗോള്‍ നേടി. അന്‍ഡോറക്കെതിരെ ക്രിസ്റ്റ്യാനോ നാല് ഗോളുകള്‍ നേടിയിരുന്നു.

ഫ്രാന്‍സ്, സ്വീഡന്‍, ഹംഗറി, സ്വിറ്റ്‌സര്‍ലന്‍ഡ്, ബോസ്‌നിയഹെര്‍സെഗൊവിന, ബെല്‍ജിയം, ഗ്രീസ് ടീമുകളും ജയം കണ്ടു. ഫ്രാന്‍സിന്റെ ജയം ഹോളണ്ടില്‍ ഏകപക്ഷീയമായ ഒരു ഗോളിന്. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മിഡ്ഫീല്‍ഡര്‍ പോള്‍ പോഗ്ബയാണ് ഗോളടിച്ചത്. ലോംഗ് റേഞ്ചര്‍ ഗോളായിരുന്നു ഇത്.

Post Your Comments Here ( Click here for malayalam )

Press Esc to close
show more