1 GBP = 104.63
breaking news

ഇന്ധനവില വീണ്ടും വർദ്ധിപ്പിച്ചു; സംസ്ഥാനത്ത് എല്ലാ ജില്ലകളിലും പെട്രോൾ വില 100 കടന്നു

ഇന്ധനവില വീണ്ടും വർദ്ധിപ്പിച്ചു; സംസ്ഥാനത്ത് എല്ലാ ജില്ലകളിലും പെട്രോൾ വില 100 കടന്നു

സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് ലിറ്ററിന് 35 പൈസയാണ് കൂടിയത്. ഇതോടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പെട്രോള്‍ വില ലിറ്ററിന് 100 രൂപ കടന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് ലിറ്ററിന് 35 പൈസയാണ് കൂടിയത്. ഇതോടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പെട്രോള്‍ വില ലിറ്ററിന് 100 രൂപ കടന്നു. തിരുവനന്തപുരത്ത് പെട്രോളിന് 101.91 രൂപയാണ് ഇന്നത്തെ വില. കൊച്ചിയില്‍ 100.60 രൂപയ്ക്കാണ് ഒരു ലിറ്റർ പെട്രോൾ വിൽക്കുന്നത്. കോഴിക്കോട് 101.66 രൂപയാണ് പെട്രോളിന് ഇന്നത്തെ വില. അതേസമയം ഇന്ന് ഡീസൽ വിലയിൽ വർദ്ധനയില്ല. ഈ ​വ​ര്‍​ഷം മാ​ത്രം 59 ത​വ​ണ​യാ​ണു പെട്രോൾ ഡീസൽ നിരക്ക് കൂ​ട്ടി​യ​ത്. സംസ്ഥാനത്ത് പെട്രോൾ വില ആദ്യം 100 കടന്നത് തിരുവനന്തപുരത്താണ്. സംസ്ഥാനത്ത് ഏറ്റവും ഉയർന്ന പെട്രോൾ വിലയും തലസ്ഥാനത്താണ്.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് വില വര്‍ധിക്കുന്നതാണ് പെട്രോള്‍ വില ഉയരാന്‍ കാരണം. വരും ദിവസങ്ങളിലും വില ഉയരാനാണ് സാധ്യത. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന് ശേഷം മെയ് നാല് മുതൽ പെട്രോളിന്റെയും ഡീസലിന്റെയും വില വർദ്ധിപ്പിക്കാൻ തുടങ്ങി. അത് ഇപ്പോഴും തുടരുകയാണ്. ഇതുവരെ രാജ്യത്തെ പല നഗരങ്ങളിലും പെട്രോളിന്റെ വില ലിറ്ററിന് 100 രൂപ കവിഞ്ഞു

രാജ്യത്തൊട്ടാകെയുള്ള 11 സംസ്ഥാനങ്ങളിൽ പെട്രോളിന്റെ വില ലിറ്ററിന് 100 രൂപ കവിഞ്ഞു. രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കർണാടക, തെലങ്കാന, ജമ്മു കശ്മീർ, ഒഡീഷ, തമിഴ്‌നാട്, ലഡാക്ക്, ബീഹാർ എന്നിവയാണ് ഈ സംസ്ഥാനങ്ങൾ. കൂടാതെ കേരളം ഉൾപ്പടെയുള്ള ചില സംസ്ഥാനങ്ങളിലെ കുറച്ച് പ്രദേശങ്ങളിലും പെട്രോൾ വില 100 കടന്നു. ഇന്ന് മധ്യപ്രദേശിലെ ഭോപ്പാലിൽ പെട്രോളിന്റെ വില ലിറ്ററിന് 107.43 രൂപയാണ്. രാജ്യത്തു പെട്രോൾ വില ഏറ്റവും കൂടുതലുള്ളത് രാജസ്ഥാനിലെ ഗംഗനഗറിൽ ആണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more