1 GBP = 104.63
breaking news

ജര്‍മനിയില്‍ ഉപരിപഠനത്തിന് പോയ മലയാളി വിദ്യാര്‍ഥിനി ഹോസ്റ്റലില്‍ മരിച്ച നിലയില്‍

ജര്‍മനിയില്‍ ഉപരിപഠനത്തിന് പോയ മലയാളി വിദ്യാര്‍ഥിനി ഹോസ്റ്റലില്‍ മരിച്ച നിലയില്‍

ലണ്ടൻ: ജര്‍മനിയില്‍ ഉപരിപഠനത്തിന് പോയ മലയാളി വിദ്യാര്‍ഥിനി ഹോസ്റ്റലില്‍ മരിച്ച നിലയില്‍. കോട്ടയം കടുതുരുത്തി ആപ്പാഞ്ചിറ സ്വദേശി നികിത (22) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ സ്റ്റുഡന്റ്സ് ഹോസ്റ്റലിലെ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ഒന്‍പതു മാസം മുന്‍പാണ് നാട്ടില്‍ നിന്ന് നികിത മെഡിക്കൽ ലൈഫ് സയൻസ് ഉപരിപഠനത്തിനായി ജര്‍മനിയിലേക്ക് പോയത്.

രാവിലെ നികിതയെ കാണാത്തതിനെത്തുടര്‍ന്ന് സഹപാഠികൾ നടത്തിയ അന്വേഷണത്തിലാണ് മുറിയിൽ മരിച്ചനിലയില്‍ കണ്ടത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി, മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ബുധനാഴ്ച രാത്രിയില്‍ മരണം സംഭവിച്ചതായാണു കീല്‍ പൊലീസ് കമ്മിഷണര്‍ വ്യക്തമാക്കുന്നത്. അന്തിമ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാലേ മരണകാരണം വ്യക്തമാകൂ. പോസ്റ്റുമോർട്ടം റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ജർമ്മനിയിലെ പൊലീസ് നടപടികൾ പൂർത്തിയാകുന്ന മുറയ്ക്കേ മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുള്ള നടപടികൾ തുടങ്ങുകയുള്ളുവെന്ന് ബന്ധുക്കൾ അറിയിച്ചു.

ജർമ്മനിയിലെ കീല്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ യൂണിവേഴ്സിറ്റിയില്‍ ബയോമെഡിക്കല്‍ ഡിപ്പാര്‍ട്മെന്റില്‍ മെഡിസിന്‍ ലൈഫ് സയന്‍സ് വിദ്യാര്‍ഥിയായിരുന്നു നികിത. പൂഴിക്കോല്‍ മുടക്കാമ്ബുറത്ത് വീട്ടില്‍ ബെന്നി ഏബ്രഹാമിന്റേയും ട്രീസ ബെന്നിയുടെയും മകളാണ്. ഛത്തീസ്ഗഡില്‍ സൈനിക ആശുപത്രിയില്‍ നഴ്സാണ് നികിതയുടെ മാതാവ് ട്രീസ. പിതാവ് ബെന്നിയും സഹോദരന്‍ ആഷിഷും അടങ്ങുന്ന കുടുംബം ഛത്തീസ്ഗഡിലാണ് താമസം. മരണ വിവരമറിഞ്ഞ് മാതാപിതാക്കളും സഹോദരനും ഇന്നലെ വൈകിട്ട് പൂഴിക്കോലിലെ മുടക്കാമ്പുറം വീട്ടിലെത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more