1 GBP = 104.16
breaking news

യുക്മ നാഷണല്‍ കായികമേള ജൂണ്‍ 24ന്…..

യുക്മ നാഷണല്‍ കായികമേള ജൂണ്‍ 24ന്…..

അനീഷ് ജോണ്‍, യുക്മ പി ആര്‍ ഓ

ലണ്ടന്‍: യുക്മയുടെ ദേശീയ കായികമേള ജൂണ്‍ 24 നു ബിര്‍മിംഗ്ഹാമിലെ സട്ടണ്‍ കോള്‍ഡ് ഫീല്‍ഡില്‍ നടക്കും. കായികമേളയ്ക്ക് യുക്മ മിഡ്‌ലാന്‍ഡ്‌സ് റീജിയണ്‍ ആതിഥേയത്വം വഹിക്കും. നാട്ടിലെ ജില്ലാതല സ്‌കൂള്‍ സ്‌പോര്‍ട്‌സ് പോലെ യുകെയുടെ മണ്ണില്‍ കേരളത്തിന്റെ മക്കള്‍ പോരാടുമ്പോള്‍ ആവേശപ്പൂത്തിരി കത്തും എന്ന കാര്യത്തിനു സംശയം വേണ്ട. ഈ വര്‍ഷത്തെ കായികമേള അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ ആണു നടക്കുന്നത്. എല്ലാവര്‍ക്കും പങ്കെടുക്കാനുള്ള സൗകര്യത്തിനായി ഇത്തവണ ബിര്‍മിംഗ്ഹാമിലെ സട്ടന്‍ കോള്‍ഡ് ഫീല്‍ഡിലുള്ള വിന്‍ഡ്‌ലി ലെഷര്‍ സെന്ററിലാകും അരങ്ങേറുക.

കായിക മേളയുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങള്‍ പരിഹരിക്കുവാന്‍ [email protected] എന്ന വിലാസത്തില്‍ ബന്ധപ്പെടുക. നിരവധി പുതുമകളുമായി യുക്മ സ്‌പോര്‍ട്‌സ് നടക്കുന്നതെന്നു നാഷണല്‍ സെക്രട്ടറി റോജിമോന്‍ അറിയിച്ചു. കായിക മേളയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി യുക്മ ദേശിയ ജോയിന്റ് ട്രെഷററും സ്‌പോര്‍ട്‌സ് കോ-ഓര്‍ഡിനേറ്ററുമായ ജയകുമാര്‍ നായര്‍ അറിയിച്ചു.

മിഡ് ലാന്റ്‌സ് റീജിയന്റെ നേതൃത്വത്തില്‍ അത്യാധുനിക സൗകര്യങ്ങളോടുകുടിയ സംവിധാനങ്ങള്‍ അണിനിരത്തി കായിക മേളയെ പുതുമയാര്‍ന്ന അനുഭവമാക്കി മാറ്റാനുള്ള ശ്രമത്തിലാണു യുക്മ പ്രവര്‍ത്തകര്‍. റീജിയണില്‍ നടക്കുന്ന ദേശിയ കായിക മേളക്ക് എല്ലാവിധ പിന്തുണയും റീജിയണല്‍ പ്രസിഡന്റ് ഡിക്സ് ജോര്‍ജ് അറിയിച്ചു.

യുക്മ റീജണല്‍ നാഷണല്‍ കായിക മത്സരങ്ങള്‍ എല്ലാ കായിക പ്രേമികള്‍ക്കും അവരുടെ കഴിവുകള്‍ മാറ്റുരയ്ക്കാന്‍ കിട്ടുന്ന ഈ അപൂര്‍വ അവസരം പരമാവധി പ്രയോജനപ്പെടുത്തുവാന്‍ എല്ലാ അംഗ അസോസിയേഷനുകളും റീജിയനുകളും വേണ്ട മുന്നൊരുക്കങ്ങള്‍ നടത്തണമെന്ന് നാഷണല്‍ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് അറിയിച്ചു.

കായിക മേള അഡ്രസ്

WYNDLEY LEISURE CENTRE-

SUTTON COLDFIELD

-BIRMINGHAM

-B73 6EB.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more