1 GBP = 104.01
breaking news

മാഞ്ചസ്റ്ററിൽ ഒരു കുടുംബത്തിലെ ആറുപേരെ ചുട്ടെരിച്ചത്, മരിച്ച കുട്ടികളുടെ എണ്ണം നാലായി; ഗുരുതരാവസ്ഥയിലായിരുന്ന മൂന്ന് വയസ്സുകാരി മരണത്തിന് കീഴടങ്ങി

മാഞ്ചസ്റ്ററിൽ ഒരു കുടുംബത്തിലെ ആറുപേരെ ചുട്ടെരിച്ചത്, മരിച്ച കുട്ടികളുടെ എണ്ണം നാലായി; ഗുരുതരാവസ്ഥയിലായിരുന്ന മൂന്ന് വയസ്സുകാരി മരണത്തിന് കീഴടങ്ങി

മാഞ്ചസ്റ്റർ: മാഞ്ചസ്റ്ററിലെ സാൽഫോർഡിലാണ് ഒരു കുടുംബത്തിലെ ആറുപേരെ ചുട്ടെരിച്ച് കൊല്ലാൻ തിങ്കളാഴ്ച രാവിലെ ശ്രമം നടന്നത്. വീടിന്റെ ചിമ്മിനിയിലൂടെ പെട്രോൾ ഒഴിച്ച് തീവച്ചതിൽ മൂന്ന് കുട്ടികൾ വെന്തു മരിച്ചിരുന്നു. അമ്മ മിഷേൽ പിയേഴ്‌സണും ഇളയ കുട്ടി ലിയാ പിയേഴ്‌സണും അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായിരുന്നു. ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ ജീവൻ നില നിറുത്തിയിരുന്ന ലിയ എന്ന മൂന്ന് വയസ്സ് കാരി ഇന്ന് മരണത്തിന് കീഴടങ്ങി. ഇതോടെ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം നാളായി. മൂത്ത കുട്ടി പതിനാറ് വയസ്സുള്ള കെയ്ൽ പിയേർഴ്‌സൺ പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടിരുന്നു. അമ്മയും അഞ്ചു കുട്ടികളുമാണ് വീട്ടിലുണ്ടായിരുന്നത്. സഹോദരന്മാരായ ഡെമി പീയേഴ്‌സൺ (14), ബ്രാണ്ടൻ(8), ഇവരുടെ സഹോദരിയായ ലേസി(7) എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്.

സംഭവുമായി ബന്ധപ്പെട്ട് ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ ഒരു യുവതിയെയും യുവാവിനെയും കൊലപാതക കുറ്റങ്ങൾ ചുമത്തി പോലീസ് ഇന്ന് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. കോര്ട്നി ബ്രിയേർലി(20), സാക് ബോലാൻഡ് (23) എന്നിവരെയാണ് പോലീസ് ഇന്ന് കോടതിയിൽ ഹാജരാക്കിയത്.

ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച വെളുപ്പിന് അഞ്ചു മണിയോടെയാണ് സംഭവം നടന്നത്. മിഷേലും അഞ്ചു കുട്ടികളും വീട്ടിൽ ഉറങ്ങുകയായിരുന്ന സമയത്താണ് വീടിന് തീ വച്ചത്ത്. നേരത്തെ തന്നെ ഇവർക്ക് ഭീഷണിയുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഒരാൾ വീടിന് മുൻപിൽ വന്ന് അസഭ്യങ്ങൾ പറയുകയും കതകിൽ ഇടിക്കുകയും ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. വെളുപ്പിന് രണ്ടുമണിയോടെ പോലീസെത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു. പോലീസ് പോയി മൂന്ന് മണിക്കൂറിന് ശേഷമാണ് സംഭവം നടക്കുന്നത്. കുടുംബത്തിന് കൂടുതൽ സുരക്ഷ നൽകുന്നതിന്റെ ഭാഗമായി, പ്രത്യേക ഇലക്ട്രോണിക് സംവിധാനം വീടിന്റെ ലെറ്റർ ബോക്സിൽ പോലീസ് ഘടിപ്പിച്ചിരുന്നു. ആരെങ്കിലും വീടിന് മുൻപിൽ പ്രശ്നങ്ങൾ ഉണ്ടാക്കുമ്പോൾ പെട്ടന്ന് പൊലീസിന് ഇടപെടാൻ കഴിയുന്ന തരത്തിലുള്ള ഉപകരണമാണ് ഘടിപ്പിച്ചത്. വീടിന്റെ പുറകിലുള്ള സ്‌കഫോൾഡിങ് വഴി മുകളിൽ കയറി വീടിന്റെ ചിമ്മിനി വഴി പെട്രോൾ ഒഴിച്ചാണ് പ്രതികൾ ആക്രമണം നടത്തിയത്.

മാഞ്ചസ്റ്ററിൽ കുടുംബത്തിലെ കുട്ടികളടക്കം ആറുപേരെ തീവച്ച് കൊല്ലാൻ ശ്രമം; മൂ

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more