1 GBP = 104.19
breaking news

മാഞ്ചസ്റ്ററിൽ കുടുംബത്തിലെ കുട്ടികളടക്കം ആറുപേരെ തീവച്ച് കൊല്ലാൻ ശ്രമം; മൂന്നു കുട്ടികൾ വെന്തു മരിച്ചു; രണ്ടുപേർ ഗുരുതരാവസ്ഥയിൽ; ഒരു കുട്ടി പൊള്ളലേൽക്കാതെ രക്ഷപ്പെട്ടു

മാഞ്ചസ്റ്ററിൽ കുടുംബത്തിലെ കുട്ടികളടക്കം ആറുപേരെ തീവച്ച് കൊല്ലാൻ ശ്രമം; മൂന്നു കുട്ടികൾ വെന്തു മരിച്ചു; രണ്ടുപേർ ഗുരുതരാവസ്ഥയിൽ; ഒരു കുട്ടി പൊള്ളലേൽക്കാതെ രക്ഷപ്പെട്ടു

മാഞ്ചസ്റ്റർ: മാഞ്ചസ്റ്ററിലെ സാൽഫോഡിലെ ഒരു വീട്ടിലാണ് കുടുംബത്തെ അപ്പാടെ ചുട്ടെരിച്ച് കൊല്ലാൻ ശ്രമം നടന്നത്. വീട്ടിലെ ചിമ്മിനിയിലൂടെ പെട്രോൾ പോലുള്ള ദ്രാവകം ഒഴിച്ചാണ് വീടിന് തീവച്ചത്. അമ്മയും അഞ്ചു കുട്ടികളുമാണ് വീട്ടിലുണ്ടായിരുന്നത്. സഹോദരന്മാരായ ഡെമി പീയേഴ്‌സൺ (14), ബ്രാണ്ടൻ(8), ഇവരുടെ സഹോദരിയായ ലേസി(7) എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. മാതാവ് മിഷേൽ പീയേഴ്‌സണും(35) ഇളയകുട്ടി ലിയയും(3) അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. ഇവരുടെ മൂത്ത കുട്ടി കെയ്ൽ പീയേഴ്‌സൺ അത്ഭുതകരമായി രക്ഷപ്പെട്ടു.

തിങ്കളാഴ്ച്ച രാവിലെ അഞ്ചു മണിയോടെയാണ് വീടിന് തീപിടിച്ചത്. നേരത്തേ തന്നെ ഇവർക്ക് ഭീഷണിയുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഒരാൾ വീടിന് മുൻപിൽ വന്ന് അസഭ്യങ്ങൾ പറയുകയും കതകിൽ ഇടിക്കുകയും ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. വെളുപ്പിന് രണ്ടുമണിയോടെ പോലീസെത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു. പോലീസ് പോയി മൂന്ന് മണിക്കൂറിന് ശേഷമാണ് സംഭവം നടക്കുന്നത്. കുടുംബത്തിന് കൂടുതൽ സുരക്ഷ നൽകുന്നതിന്റെ ഭാഗമായി, പ്രത്യേക ഇലക്ട്രോണിക് സംവിധാനം വീടിന്റെ ലെറ്റർ ബോക്സിൽ പോലീസ് ഘടിപ്പിച്ചിരുന്നു. ആരെങ്കിലും വീടിന് മുൻപിൽ പ്രശ്നങ്ങൾ ഉണ്ടാക്കുമ്പോൾ പെട്ടന്ന് പൊലീസിന് ഇടപെടാൻ കഴിയുന്ന തരത്തിലുള്ള ഉപകരണമാണ് ഘടിപ്പിച്ചത്.

എന്നാൽ വീടിന് പുറകിൽ ഘടിപ്പിച്ചിരുന്ന സ്‌കഫോൾഡിങ് വഴി വീടിന്റെ മുകളിലെ ചിമ്മിനി വഴിയാണ് പ്രതികൾ പെട്ടന്ന് തീപിടിക്കുന്ന ദ്രാവകമൊഴിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഒരു യുവതിയുൾപ്പെടെ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവസമയത്ത് മിഷേലിന്റെ ഭർത്താവ് വീട്ടിലുണ്ടായിരുന്നില്ല. ഇദ്ദേഹത്തെ പോലീസ് വിവരമറിയിച്ചിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more