1 GBP = 104.63
breaking news

ആദരണീയനായ ജോസ് കണ്ണങ്കരയ്ക്ക് ലിവർപൂളിൽ ഇന്ന് അന്ത്യവിശ്രമമൊരുങ്ങും….യുക്മയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ യോഗം ശനിയാഴ്ച വൈകുന്നേരം 8 PM ന്……

ആദരണീയനായ ജോസ് കണ്ണങ്കരയ്ക്ക് ലിവർപൂളിൽ ഇന്ന് അന്ത്യവിശ്രമമൊരുങ്ങും….യുക്മയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ യോഗം ശനിയാഴ്ച വൈകുന്നേരം 8 PM ന്……

തോമസുകുട്ടി ഫ്രാൻസീസ്.

ലിവർപൂൾ:- ആദരണീയനായ  ജോസ് കണ്ണങ്കരയ്ക്ക് ലിവർപൂളിൽ ഇന്ന് അന്ത്യവിശ്രമമൊരുങ്ങും. ജോസ് കണ്ണങ്കരയുടെ മൃതസംസ്കാരം ഇന്ന്  നടത്തപ്പെടുന്നു. യു കെ യിലെ നിലവിലുള്ള കോവിഡ് 19 ന്റെ എല്ലാവിധ നിയമവ്യവസ്ഥ കളും കർക്കശമായി പാലിച്ചുകൊണ്ടാ ണ് മൃതസംസ്കാര ശുശ്രൂഷകൾ ക്രമീ കരിക്കപ്പെട്ടിരിക്കുന്നത്.

ഉച്ചക്ക് 12മണിക്ക് ബെർക്കിൻ ഹെഡിലെ ലോറൻസ് ജോൺസ് ഫ്യൂണറൽ ഡയറക്ടേഴ്സിസിൽ നിന്നും നോട്ടി ആഷിലെ കാപ്രികോൺ ക്രസൻ്റിലെ  ജോസിന്റെ വസതിയിൽ മൃതദേഹം എത്തിച്ചേരും.തുടർന്ന് അദ്ദേഹത്തിന്റെ  കുടുംബാംഗങ്ങളൊപ്പം  മുൻകൂട്ടി നിശ്ചയിക്കപ്പെട്ടിട്ടുള്ള വാഹനങ ളുടെ അകമ്പടിയാൽ ലിതെർലാൻഡ് ഔർ ലേഡി ക്യൂൻ ഓഫ് പീസ്ദേവാലയത്തിലേക്ക് ആനയിക്കുന്നതുമാണ്. കൃത്യം ഒരുമണിക്ക് ലിവർപൂൾ സെൻ്റ്.തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിലെ ഫാ. എൽദോ വർഗീസിൻ്റെ  മുഖ്യ കാർമ്മികത്വത്തിൽ മൃതസംസ്കാര ശുശ്രൂഷകൾ ആരംഭിക്കുന്നതാണ്. സീറോ മലബാര്‍സഭ ഗ്രേറ്റ് ബ്രിട്ടൻ രൂപ താ വികാരി ജനറാൾ മോൺ.വെരി.റവ. ഫാദർ ജിനോ അരീക്കാട്ട് MCBS, ലിവർപൂൾ ലിതർലാൻഡ് ഇടവക വികാരി റവ.ഫാദർ ആൻഡ്രൂസ്  ചെതലൻ തുടങ്ങിയവർ  സഹകാർമ്മികരായിരിക്കും.

സെൻറ്.തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ട്രസ്റ്റി  സുനിൽ മാത്യുവിന്റെ നേതൃത്വത്തിലാവും ദേവാലയത്തിലെയും,സിമിത്തേരിയിലെയും ശുശ്രൂഷകൾനടത്തപ്പെടുക. ദേവാലയത്തിലെ മൃതസംസ്കാര ശുശ്രൂഷകൾക്ക് ശേഷം പ്രസിദ്ധമായ അലർട്ടൻ സിമിത്തേരിയിലേക്ക്  ജോസ് കണ്ണങ്കരയുടെ ഭൗതീക ശരീരവും വഹിച്ചുകൊണ്ടുള്ള യാത്രയാവും. മൂന്ന് മണിയോടു കൂടി പ്രത്യേകം തയ്യാറാക്കിയ കല്ലറയിൽ ജോസ് കണ്ണങ്കരക്ക് അന്ത്യ വിശ്രമമൊരുങ്ങും.

നിലവിലുള്ള കോവിഡ് 19 പ്രോട്ടോകോൾന്റെ പശ്ചാത്തലത്തിൽ, ദേവാലയത്തിലും, സിമിത്തേരിയിലുമായി കൃത്യം 30 പേർമാത്രമേ പങ്കെടുക്കാവൂ എന്ന ശക്തമായ നിർദ്ദേശം മേഴ്സിസൈഡ് പോലീസ്  കുടുംബാംഗങ്ങൾക്ക് ഇതിനോടകം നൽകി കഴിഞ്ഞു.നിർദ്ദേശങ്ങൾ പാലിക്കപ്പെടാതെ വന്നാൽ പിഴ ചുമത്തുമെന്നും പോലീസിന്റെ മുന്നറിയിപ്പിലുണ്ട്. ദേവാലയ ത്തിലും, സിമിത്തേരിയിലും അതുപോലെ തന്നെ കാപ്രികോൺ ക്രസെൻറിലും   മേഴ്സിസൈഡ് പോലീസിന്റെ സാന്നിധ്യം ഉണ്ടായിരിക്കുന്നതുമാണെന്ന് അറിയിക്കുന്നു. 

ലിവർപൂളിലെ സമസ്ത മേഖലകളിലും നിറസാന്നിധ്യമായിരുന്ന ജോസ് കണ്ണങ്കരയ്ക്ക് ആദരവ് അർപ്പിച്ചു കൊണ്ട് യുക്മയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ യോഗം സംഘടിപ്പിക്കുന്നുണ്ട്. ശനിയാഴ്ച (08/02/21) രാത്രി 8 മണിക്ക് ഓൺലൈനിലൂടെയാണ് പ്രസ്തുത യോഗം ചേരുന്നത്.   യുകെയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സാംസ്കാരിക സാമൂഹ്യ ആദ്ധ്യാത്മിക മേഖലകളിൽ നിന്നുള്ളവർ ജോസ് കണ്ണങ്കരയെ അനുസ്മരിച്ച് പ്രസ്തുത യോഗത്തിൽ പങ്കെടുത്ത് സംസാരിക്കും.

മൃത സംസ്കാര ശുശ്രൂഷകൾ സംപ്രക്ഷേപണം ചെയ്യുന്നുണ്ട്. ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ പ്രസ്തുത  വീഡിയോ ലൈവ് സ്ട്രീമായി കണ്ടു കൊണ്ട് ജോസ് കണ്ണങ്കരയോടുള്ള ആദരവ് പ്രകടിപ്പിക്കാവുന്നതാണ്.

വീഡിയോ ലൈവ് സ്ട്രീമിൻ്റെ ലിങ്ക് താഴെ ചേർക്കുന്നു.

FUNERAL SERVICES OF JOSE KANNANKARA | Live | 05/02/2021 | 11.3O. am (GMT)
https://youtu.be/lYf9cPLbkxc

FACEBOOK – live
https://www.facebook.com/313607902100769/live/

YOUTUBE CHANEL LINK

https://www.youtube.com/c/SibyStudio.d

https://www.youtube.com/c/SibyStudio.d

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more