1 GBP = 97.80

രഞ്ജിത്ത് ചേട്ടന് ഇത് രണ്ടാം ജന്മത്തിലെ ഒന്നാം പിറന്നാള്‍ നന്ദി നിറഞ്ഞ മനസോടെ ജാന്‍സി ചേച്ചിയും ശരണ്യയും

രഞ്ജിത്ത് ചേട്ടന് ഇത് രണ്ടാം ജന്മത്തിലെ ഒന്നാം പിറന്നാള്‍  നന്ദി നിറഞ്ഞ മനസോടെ ജാന്‍സി ചേച്ചിയും ശരണ്യയും

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണ്‍ പ്രസിഡന്റ് രഞ്ജിത് കുമാറിന്റെ പിറന്നാളാണിന്ന്. പുനഃര്‍ജന്മത്തിലെ ഒന്നാം പിറന്നാള്‍ എന്ന് ഇതിനെ വിശേഷിപ്പിച്ചാല്‍ അതില്‍ ഒട്ടും അതിശയോക്തി ഇല്ല.

വളരെ അപകടകരമായ മൂന്ന് ശസ്ത്രക്രിയകള്‍ അതിജീവിച്ചു, ജീവനും മരണത്തിനിമിടയിലുള്ള നേരിയ നൂല്‍പ്പാലത്തിലൂടെ രണ്ടാം ജന്മം നേടിയ രഞ്ജിത്ത് ചേട്ടന്‍, അദ്ദേഹത്തെ അറിയാവുന്നവര്‍ക്കെല്ലാം ഒരു വിസ്മയം തന്നെയാണ്.
renjith2
തുടര്‍ച്ചയായുള്ള ആശുപത്രി വാസത്തിനിടയിലെ, വിവരിക്കാനാവാത്ത മാനസീക പ്രയാസങ്ങള്‍ക്കും സങ്കടങ്ങള്‍ക്കുമിടയില്‍ കാവലായ ദൈവങ്ങളെയും സാന്ത്വനമായ ബന്ധുക്കളെയും സുഹൃത്തുക്കളെയും യുക്മ കുടുംബാംഗങ്ങളേയും രഞ്ജിത്ത് ചേട്ടന്റെ പ്രിയ പത്‌നി ജാന്‍സി ചേച്ചിയും ഏക മകള്‍ ശരണ്യയും നിറഞ്ഞ മനസോടെ സ്മരിക്കുന്നു.
renjith1
കാലത്തിന്റെ കനിവുള്ള തമ്പുരാന്റെ നന്മനിറഞ്ഞ നിയോഗം പോലെ വീണ്ടും കുടുംബ ജീവിതത്തിലും പൊതുരംഗത്തും യുക്മ നേതൃത്വത്തിലും സജീവമായിക്കഴിഞ്ഞ രഞ്ജിത്ത് ചേട്ടന് യുക്മ ദേശീയ നിര്‍വാഹക സമിതിയുടെയും ‘യുക്മ ന്യൂസ്’ന്റെയും ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍ നേരുന്നു.
renjith3

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more