1 GBP = 104.15
breaking news

കാർവാനെ കുറിച്ചും ഇർഫാനെ കുറിച്ചും വാചാലനായി ദുൽഖർ

കാർവാനെ കുറിച്ചും ഇർഫാനെ കുറിച്ചും വാചാലനായി ദുൽഖർ

മലയാളത്തിന്റെ യുവ താരം ദുൽഖർ സൽമാൻ ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. ഇർഫാൻ ഖാനൊപ്പം കാർവാൻ എന്ന ചിത്രത്തിലൂടെയാണ് ദുൽഖർ അരങ്ങേറ്റത്തിന് ഒരുങ്ങുന്നത്. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ദുബായിൽ സംഘടിപ്പിച്ച വാർത്ത സമ്മേളനത്തിൽ സിനിമയെ കുറിച്ചും ഇർഫാൻഖാനെ കുറിച്ചും വാചാലനായിരിക്കുകയാണ് ദുൽഖർ.

മറ്റെന്തിനെക്കാളും സിനിമയുടെ വിഷയമാണ് പ്രധാനമെന്ന് ദുൽഖർ പറഞ്ഞു. കാർവാന്റേത് നവീന വിഷയമാണെന്നും ദുൽഖർ വ്യക്തമാക്കി. മൃതദേഹം മാറിപ്പോവുക എന്നത് എവിടെയും സംഭവിക്കുന്ന പിഴവാണെന്നും അത്തരമൊരു അവസ്ഥയാണ് കാർവാനിലെ തന്റെ കഥാപാത്രം നേരിടുന്നതെന്നും ദുൽഖർ പറഞ്ഞു.

ഇർഫാൻ ഖാൻ ഇല്ലെങ്കിലും അദ്ദേഹത്തിന്റെ സാന്നിധ്യം അനുഭവപ്പെടുന്നുണ്ടെന്ന് ദുൽഖർ പറഞ്ഞു. ഇർഫാനൊപ്പമുള്ള ഷൂട്ടിംഗ് അനുഭവങ്ങളും ദുൽഖർ പങ്കുവെച്ചു. കേരളവും ചിത്രത്തിന്റെ ലൊക്കേഷനായിരുന്നു. കേരളത്തിന്റെ പച്ചപ്പും കാലാവസ്ഥയും ഇർഫാൻ അങ്ങേയറ്റം ആസ്വദിച്ചെന്ന് ദുൽഖർ പറഞ്ഞു.

ദുൽഖറിനൊപ്പം ചിത്രത്തിന്റെ സംവിധായകൻ ആകർഷ് ഖുറാന, നായിക മിഥില പാൽകർ എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more