1 GBP = 104.15
breaking news

ദീക്ഷയുടെ  “സമർപ്പണ – 2022” മെയ്   21- ന്    ബെർമിംങ്ങ്ഹാമിൽ…

ദീക്ഷയുടെ  “സമർപ്പണ – 2022” മെയ്   21- ന്    ബെർമിംങ്ങ്ഹാമിൽ…

ദീക്ഷയുടെ   സമർപ്പണ –  2022  മെയ്   21- ന്    ബിർമിംഗ്ഹാമിൽ    നിങ്ങൾ  ഒരു  ‘കലാസ്നേഹി ‘  അല്ലെങ്കിൽ    ‘ കലാസ്വാദകൻ’ ആണോ ?  എങ്കിൽ  തീർച്ചയായും  ‘ദീക്ഷ’ യെക്കുറിച്ചും    ‘സമർപ്പണ’യെക്കുറിച്ചും  അറിഞ്ഞിരിക്കണം. ആരാണ്  ദീക്ഷ?   മിഡ്ലാൻഡ്സ് ‘  കേന്ദ്രീകരിച്ച്   പ്രവർത്തിക്കുന്ന  ഭാരതീയ     കലകൾ  അഭ്യസിപ്പിക്കുകയും   അഭിവൃദ്ധിപ്പെടുത്തുകയും    ചെയ്യുന്ന   ആർട്സ്  ഓർഗനൈസേഷൻ. ശാസ്ത്രീയ സംഗീതം, നൃത്തം  എന്നിവയിൽ  പരിശീലനം   നൽകുന്നതോടൊപ്പം   മികച്ച  കലാസൃഷ്ടികൾ    യു. കെ. യിലെ   ആസ്വാദകവൃന്ദത്തിനായി       നിരന്തരം  ഒരുക്കിക്കൊണ്ടിരിയ്ക്കുന്നു. 

ബിർമിംഗ്ഹാം സിറ്റി  കൗൺസിൽ  ഫണ്ട്‌   ചെയ്യുന്ന  ‘  OVAL  —  Our  Voice  in    Arts  &   Literature ‘  എന്ന , വിവിധ  രാജ്യങ്ങളിൽ   നിന്നുള്ള  കലാസംഘടനകളുടെ  മാതൃസംഘടനയിലെ   പ്രമുഖ  അംഗമാണ്.   ലോകത്തിലെ  തന്നെ   അറിയപ്പെടുന്ന  യു. കെയിലെ  ഏറ്റവും  ഉന്നതമായ, നാഷണൽ  ആർട്സ് & കൾച്ചറൽ  ഡെവലപ്മെന്റ്  ഏജൻസിയായ  ‘ആർട്സ്  കൗൺസിൽ  ഓഫ്   ഇംഗ്ലണ്ടി ‘ ന്റെ ആർട്സ്   പ്രോജക്ടുകൾ  തുടർച്ചയായി  ചെയ്തു   വരുന്നു.  ഈ  പ്രോജക്ടുകളിലൂടെ    മികവുറ്റ   കലാകാരന്മാർക്കും   കലാകാരികൾക്കും  ദീക്ഷ      അവസരങ്ങൾ   നൽകുന്നു. 

ദീക്ഷയുടെ    ഡയറക്ടർ &   ആർട്ടിസ്റ്റിക്   ഡയറക്ടർ     ആയ    ആരതി  അരുൺ      5  വയസ്സു  മുതൽ  ശാസ്ത്രീയ സംഗീതം ,  നൃത്തം  അഭ്യസിച്ചു , തന്റെ       സ്കൂൾ  പഠനക്കാലത്ത്   സ്കൂൾ   യുവജനോത്സവവേദികളിലും    മറ്റനേകം   കലാവേദികളിലും   സ്ഥിരം   വിജയിയായിരുന്നു.  ശാസ്ത്രീയ സംഗീതം, ലളിത സംഗീതം, സെമിക്ലാസിക്കൽ  എന്നിവയിൽ  150  -ൽ  പരം  സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.  ഭാരതനാട്യം,  മോഹിനിയാട്ടം, ഫോക് ഡാൻസ്  എന്നിവയിൽ  വർഷങ്ങളുടെ  പരിശീലനം   നേടിയ  ആരതി,  കഴിഞ്ഞ  7  വർഷമായി കുച്ചിപ്പുടിയിൽ  ശ്രദ്ധ  കേന്ദ്രീകരിക്കുന്നു. കണ്ടെംപററി ഡാൻസ്, ബോളിവുഡ് ഡാൻസ്, സൽസ എന്നിവയിൽ  ഹ്രസ്വകാല   പരിശീലനവും  നേടിയിട്ടുണ്ട്.

കോറിയോഗ്രഫിയിൽ   അതീവ താത്പര്യം  പുലർത്തുന്ന  ആരതി    ദീക്ഷയുടെ   ആർട്സ് പ്രോജക്ടുകളിലൂടെ   കൂടുതൽ  കോറിയോഗ്രഫി   ചെയ്യുന്നു . ശാസ്ത്രീയ സംഗീതത്തിലും  ലളിതസംഗീതത്തിലും   ആരതിയുടെ   ശിഷ്യരായി     വളർന്ന്   പ്രതിഭ  തെളിയിച്ച  നിരവധി  കുരുന്നു   പ്രതിഭകൾ  യു കെയിലുണ്ട് . ആരതി  അരുൺ   ഇപ്പോഴും  സംഗീതത്തിലും  നൃത്തത്തിലും  ഉപരിപഠനം    നടത്തികൊണ്ടിരിക്കുന്നു. ഇന്ത്യയിലെ  ഐതിഹാസിക സംഗീതജ്ഞരിൽ   നിന്നും   സംഗീതത്തിൽ   ശ്രീമതി. പ്രാർഥനാ  സായി  നരസിംഹന്റെ (ചെന്നൈ) ശിഷ്യത്വത്തോടൊപ്പം   വിദ്വാൻ  പ്രിൻസ്  രാമവർമ്മ, സംഗീതമാമണി ‘ലളിതാശിവകുമാർ’ എന്നിവരുടെ  മാസ്റ്റർ ക്ലാസ്സുകളിലും പഠിക്കുന്നു. മുൻകാല ഗുരുനാഥർ  ശ്രീമതി . M. അജിതകുമാരി. MA. M. Phil (ഗാനപ്രവീണ), ശ്രീ. സ്വാതി‌തിരുനാൾ  മ്യൂസിക്       കോളേജ്, തിരുവനന്തപുരം, ജി രാധമ്മ, (മ്യൂസിക്  ടീച്ചർ ,  വിമലഹൃദയ ഗേൾസ്  ഹയർ സെക്കന്ററി  സ്കൂൾ  കൊല്ലം).  കർണാടകസംഗീതത്തിലെ        ആലാപനശൈലികളിൽ  —- ‘മുസിരിബാനി’,  ‘ആലത്തൂർ  ബാനി’,   `  ‘ഡി കെ പി  ബാനി’ (ബാനി – style)  എന്നിവയാണ്      പ്രിയംകരമായി   സ്വീകരിച്ചിട്ടുള്ളതും  ഉപയോഗിക്കുന്നതും.                       

നൃത്തത്തിൽ  പ്രശസ്തയായ  ശ്രീമയി   വെമ്പട്ടി (  കുച്ചിപ്പുടി ആർട്ട്  അക്കാഡമി, ചെന്നൈ) ശിഷ്യയായിരിക്കുന്നതോടൊപ്പം  ഡോ.  പത്മാ സുബ്രഹ്മണ്യത്തിന്റെ  പ്രഗല്ഭ  ശിഷ്യയായ ഡോ.സുജാത മോഹൻ ( H O D of  Nritya, M G R  Janaki  College, Chennai, Research  Guide) ൽ   നിന്നും  ‘Karana  Course’  പദ്മാ സുബ്രഹ്മണ്യത്തിന്റെ  ‘കരണപ്രകരണ’ ത്തെ   ആസ്പദമാ‌ക്കിയുള്ള  കോഴ്സ്  ചെയ്തുകൊണ്ടിരിയ്ക്കുന്നു.   മുൻകാലഗുരുനാഥർ ശ്രീമതി. ലതികാ  ശശികുമാർ,   കലാക്ഷേത്ര   ഹേമ  സലൂജ  ഗോമസ്,   ശ്രീമതി. ചിത്രാ  സുരേഷ് (പ്രണമ്യാ  ആർട്സ്, യു. കെ).

ദീക്ഷയുടെ   മറ്റൊരു  ഡയറക്ടർ   ആയ  അലൻ  ആന്റണി   ഒരു   യുവഗായകനും   ഗാനരചയിതാവുമാണ് .  `  നിന്നെത്തേടി ´  എന്ന  2021  –ൽ   പുറത്തിറങ്ങിയ   അലന്റെ മ്യൂസിക്  ആൽബം   സോഷ്യൽ  മീഡിയയിൽ   ഹിറ്റായിരുന്നു . അലന്റെ   മാസ്മരികശബ്ദം  യുവജനങ്ങൾക്കിടയിൽ  പ്രസിദ്ധമാണ് . മലയാളം , തമിഴ്  കമ്മ്യൂണിറ്റികളിൽ , വളരെയേറെ   വേദികളിൽ   പ്രശംസാർഹമായ   ഗാനാലാപന  ശൈലിയാണ്   അലന്റേത്.                                                            

ദീക്ഷയുടെ    മൂന്നാമത്തെ   ഡയറക്ടർ   ആയ  ബ്രയൻ   എബ്രഹാം  (സെബാൻ ) മികച്ച   ഗായകനും  മ്യൂസിക്  ഡയറക്ടറും ,  മ്യൂസിക്  പ്രൊഡ്യൂസറും   നടനും  ആണ്.  ഉച്ചസ്ഥായിയിലുള്ള  ഗാനങ്ങൾ   അനായാസമായി  കൈകാര്യം    ചെയ്യുവാൻ  കഴിയും. ബ്രയൻ  സംഗീതസംവിധാനം  നിർവഹിച്ച  ` Miles  Apart ´  short   film  British   Film  Institute  ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ    പ്രത്യേകശ്രദ്ധ  നേടിയിട്ടുണ്ട്. കുറച്ചു  പരസ്യങ്ങൾക്കും  സംഗീത സംവിധാനം  നിർവഹിച്ചിട്ടുണ്ട്.  അലൻ ആന്റണി, ബ്രയൻ  എബ്രഹാം എന്നിവർ  `സെല്ലി  ഹിൽസ് ´    എന്ന  യൂത്ത്  ബാൻഡിലെ  അംഗങ്ങളുമാണ്.  ഇരുവർക്കും  സ്വന്തമായി   ആരാധകവൃന്ദങ്ങളുണ്ട് .   ഇരുവരും  കലാരംഗത്ത്   സജീവമായിരിക്കുന്നതോടൊപ്പം  ദീക്ഷയുടെ   ഡയറക്ടർമാരായി  പല രീതിയിലുള്ള  കലാപ്രവർത്തനങ്ങളിൽ ഏർപ്പെടുകയും  ചെയ്യുന്നുണ്ട്.  യു. കെയിലെ  പുതുതലമുറക്കാരിൽ, കലയോടുള്ള  അർപ്പണബോധം,  ആത്മാർഥത  എന്നിവ  കൊണ്ട്  ഇവർ  തികച്ചും   വ്യത്യസ്തരായി നില കൊള്ളുന്നു.

2016 –ൽ   ആണ്   ആരതി  അരുൺ   ‘സമർപ്പണ’ യ്ക്ക്   തുടക്കമിട്ടത്. 2019  വരെ  എല്ലാ  വർഷവും  ‘സമർപ്പണ’   നടന്നു.  ഇപ്പോൾ  കോവിഡ്  കാലത്തെ  ഇടവേളയ്ക്ക്   ശേഷം   വീണ്ടും  തുടങ്ങുകയായി ദീക്ഷയുടെ  ബാനറിൽ.  സമർപ്പണയ്ക്ക്    ഇത്‌  അഞ്ചാമത്തെ  വാർഷികമാണ്.   മറ്റു  പരിപാടികളിൽ  നിന്നും  സമർപ്പണയെ  വ്യത്യസ്തമാക്കുന്ന ചില   കാര്യങ്ങൾ  ഉണ്ട്. ഒന്ന്  അതിന്റെ  കലാമൂല്യം   തന്നെ!

അനേകം   വർഷങ്ങളായി    സംഗീതം , നൃത്തം  എന്നിവ  പരിശീലിച്ച്  പ്രാഗല്ഭ്യം   നേടിയ,  ഈ കലകളുടെ  അധ്യാപകരായ  ആർട്ടിസ്റ്റുകളാണ്  (99%)  സമർപ്പണയിലൂടെ  നിങ്ങൾക്ക്   മുന്നിൽ  വരുന്നത്. ബാക്കി  1%  ദീക്ഷയിലെ  തിരഞ്ഞെടുക്കപ്പെട്ട   ചില  വിദ്യാർത്ഥികളും, വളർന്നു   വരുന്ന,  പ്രതിഭാധനരായ   ആർട്ടിസ്റ്റുകളുമാണ്. മറ്റൊരു  ആകർഷണം   ആരതി അരുണിന്റെ   മനോഹരമായ  ‘artistic  direction’ ആണ്.   ഈ   പരിപാടികൊണ്ട് തങ്ങൾക്ക്  വ്യക്തമായ, കലാപരമായ   ഉദേശ്യങ്ങൾ  ഉണ്ടെന്ന്   ദീക്ഷയുടെ   ഡയറക്ടർമാർ  പറയുന്നു.  ഭാരതീയ കലകളുടെ   അവതരണം   വിപുലീകരിക്കുക,  അവയുടെ   ആസ്വാദനനിലവാരം   ഉയർത്തുക   എന്നിവയാണ്    അവയിൽ   ചിലത്. കലാസ്നേഹികളായ   കൂടുതൽ   പ്രേക്ഷകരെ   ആകർഷിക്കുക   എന്ന   ഉദ്ദേശ്യവുമുള്ളതിനാൽ   പരിപാടികളുടെ   ഗുണനിലവാരത്തിൽ  ഒരു  വിട്ടുവീഴ്ചയ്ക്കും  ‘ദീക്ഷ’ തയ്യാറല്ല.

 ‘സമർപ്പണ’ – 2022 ലെ  കലാകാരന്മാരുടെയും   കലാകാരികളുടെയും കൂടുതൽ  വിവരങ്ങൾ   ഉടനെ  ലഭ്യമാകും.  വൈവിധ്യമാർന്നതും   മനോഹരവുമായ   ഒരു ‘കലാസന്ധ്യ’ യിൽ  പങ്കെടുക്കുവാൻ   താല്പര്യമുണ്ടെങ്കിൽ   താഴെ  കാണുന്ന   ലിങ്ക്   ഉപയോഗിച്ച്  നിങ്ങൾക്ക്   ടിക്കറ്റ്   ബുക്ക്‌   ചെയ്യാവുന്നതാണ്.                Samarpana   link  :–   
സമർപ്പണയുടെ    സ്പോൺസേഴ്സ് —  Ample   Mortgages,   Radio   Lime, Thattukada London   എന്നിവരാണ് .                   

ദീക്ഷയുടെ   സോഷ്യൽ   മീഡിയാ   ലിങ്കുകൾ:-      

ഫെയ്സ് ബുക്ക് – Deekshaa                   

ഇൻസ്റ്റഗ്രാം – @ deekshaa  arts.                                       Youtube     —

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more