1 GBP = 97.91
breaking news

കൊ​റോ​ണ വൈ​റ​സി​നെ ന​ശി​പ്പി​ക്കാ​ൻ ശേ​ഷി​യു​ള്ള ഫി​ൽ​ട്ട​ർ വി​ക​സി​​പ്പി​ച്ചെ​ന്ന്​

കൊ​റോ​ണ വൈ​റ​സി​നെ  ന​ശി​പ്പി​ക്കാ​ൻ ശേ​ഷി​യു​ള്ള ഫി​ൽ​ട്ട​ർ വി​ക​സി​​പ്പി​ച്ചെ​ന്ന്​

ഹൂ​സ്​​റ്റ​ൺ: കൊ​റോ​ണ വൈ​റ​സി​നെ ന​ശി​പ്പി​ക്കാ​ൻ ശേ​ഷി​യു​ള്ള എ​യ​ർ ഫി​ൽ​ട്ട​ർ യു.​എ​സ്​ ശാ​സ്​​ത്ര​ജ്​​ഞ​ർ വി​ക​സി​പ്പി​ച്ച​താ​യി റി​പ്പോ​ർ​ട്ട്. അ​ധി​കം വാ​യു​സ​ഞ്ചാ​ര​മി​ല്ലാ​ത്ത അ​ട​ഞ്ഞ മു​റി​ക​ളി​ലും വി​മാ​ന​ങ്ങ​ളി​ലും മ​റ്റും ഇ​ത്​ ഏ​റെ ഉ​പ​കാ​ര​പ്ര​ദ​മാ​കും. 

ഫി​ൽ​ട്ട​റി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന വാ​യു​വി​ലു​ള്ള കൊ​റോ​ണ വൈ​റ​സി​​െൻറ 99.8 ശ​ത​മാ​ന​വും ഈ ​ഉ​പ​ക​ര​ണം നി​ർ​ജീ​വ​മാ​ക്കി​യെ​ന്ന്​ ഇ​തു സം​ബ​ന്ധി​ച്ച്​ ‘മെ​റ്റീ​രി​യ​ൽ​സ്​ ടു​ഡെ ഫി​സി​ക്​​സ്​’ ജേ​ണ​ലി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച പ​ഠ​നം പ​റ​യു​ന്നു. ഓ​ഫി​സി​ലും മ​റ്റും ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്ക്​ എ​ളു​പ്പ​ത്തി​ൽ ഉ​പ​യോ​ഗി​ക്കാ​വു​ന്ന ചെ​റി​യ ഉ​പ​ക​ര​ണ​ം വി​ക​സി​പ്പി​ക്കാ​നും പ​ദ്ധ​തി​യു​ണ്ട്. ശീ​തീ​ക​രി​ച്ച മു​റി​ക​ളി​ലെ കോ​വി​ഡ്​ ബാ​ധ ത​ട​യ​ൽ വ​ലി​യ വെ​ല്ലു​വി​ളി​യാ​ണ്. 

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഫി​ൽ​ട്ട​ർ ര​ക്ഷ​ക​നാ​കു​മെ​ന്ന്​ ശാ​സ്​​ത്ര​ജ്​​ഞ​ർ പ​റ​യു​ന്നു. 70 ഡി​ഗ്രി​യി​ല​ധി​കം ചൂ​ടി​ൽ ​കൊ​റോ​ണ വൈ​റ​സി​ന്​ നി​ൽ​ക്കാ​നാ​കി​ല്ലെ​ന്നും അ​തി​നാ​ൽ, 200 ഡി​ഗ്രി​യോ​ളം ചൂ​ടു​ള്ള ഫി​ൽ​ട്ട​റി​ലൂ​ടെ ക​യ​റി​യി​റ​ങ്ങു​ന്ന വാ​യു​വി​ൽ നി​ന്ന്​ നി​ശ്ച​യ​മാ​യും വൈ​റ​സ്​ സ​ജീ​വ​മ​ല്ലാ​താ​കു​മെ​ന്നും അ​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. നി​ക്ക​ൽ ഫോം ​ഉ​പ​യോ​ഗി​ച്ചാ​ണ്​ ഫി​ൽ​ട്ട​ർ നി​ർ​മി​ക്കു​ന്ന​ത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more