1 GBP = 104.15
breaking news

ജിസിഎസ്ഇ പരീക്ഷയില്‍ തിളക്കമാര്‍ന്ന വിജയവുമായി നോര്‍ത്താംപ്റ്റണില്‍ നിന്നും ആഷ്ലിയും പൂളില്‍ നിന്നും ഡിയോണും…..

ജിസിഎസ്ഇ പരീക്ഷയില്‍ തിളക്കമാര്‍ന്ന വിജയവുമായി നോര്‍ത്താംപ്റ്റണില്‍ നിന്നും ആഷ്ലിയും പൂളില്‍ നിന്നും ഡിയോണും…..

ആഷ്ലി മാത്യു, നോര്‍ത്താപ്റ്റണ്‍

നോര്‍ത്താപ്റ്റണ്‍ മലയാളികളുടെ അഭിമാന താരകമായി മാറിയിരിക്കുകയാണ് റാന്നി സ്വദേശികളായ സജി മാത്യു – ആഷ മാത്യു ദമ്പതികളുടെ പുത്രന്‍ ആഷ്ലി മാത്യു. എട്ട് എ സ്റ്റാറുകളാണ് ആഷ്ലിക്കു ലഭിച്ചിരിക്കുന്നത്. സജി മാത്യു നോര്‍ത്താപ്റ്റണ്‍ ജനറല്‍ ആശുപത്രിയില്‍ സൈക്ക്യാട്രി നേഴ്സാണ്. മാതാവ് ആഷ മാത്യു നോര്‍ത്താപ്റ്റണ്‍ എന്‍ എച്ച് എസില്‍ നേഴ്സാണ്.

ഡിയോണ്‍ ഡാന്റോ, പൂള്‍

പൂള്‍ ഗ്രാമര്‍ സ്‌കൂളില്‍ നിന്നുമുള്ള ഡിയോണ്‍ ഡാന്റോ ആറ് എ സ്റ്റാറും, അഞ്ച് എയും നേടിയാണ് മികച്ച വിജയം കരസ്ഥമാക്കിയത്. സോഷ്യല്‍ സര്‍വീസില്‍ കെയര്‍ മാനേജരായി ജോലി ചെയ്യുന്ന പാലാ മരങ്ങാട്ടുപള്ളി സ്വദേശി ഡാന്റോ പോളിന്റെ മൂത്ത പുത്രനാണ് ഡിയോണ്‍ ഡാന്റോ. മാതാവ് പൂള്‍ എന്‍ എച്ച് എസില്‍ തീയേറ്റര്‍ നേഴ്സായി ജോലി ചെയ്യുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more